World

ചോരചുവപ്പില്‍ ഒഴുകുന്ന നദി, കണ്ട് പേടിച്ച് മൃഗങ്ങള്‍ പോലും മാറി നില്‍ക്കുന്നു, ഭയന്ന് ജനങ്ങള്‍

മോസ്‌കോ: റഷ്യയിലെ ഇസ്‌കിതിംക നദി ഇപ്പോള്‍ ഒഴുകുന്നത് കടും ചുവപ്പ് നിറത്തിലാണ്. വെള്ളം ചുവപ്പുനിറത്തിലായ രാജ്യത്തെ നിരവധി നദികളിലൊന്നാണ് ഇസ്‌കിതിംക, അജ്ഞാതമായ എന്തോ വസ്തു കലര്‍ന്ന് മലിനമായതാണ് ഈ വെള്ളമെന്നാണ് പ്രാഥമിക നിഗമനം റഷ്യയുടെ തെക്കുഭാഗത്തൂടെ ഒഴുകുന്ന ഈ നദിയിലിറങ്ങാന്‍ ഇപ്പോള്‍ മൃഗങ്ങള്‍ പോലും തയ്യാറാകുന്നില്ല. വ്യാവസായിക നഗരമായ കെമെരോവോയിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഈ...

രാഷ്ട്രീയവും സെക്‌സും തമ്മിലെന്ത് ബന്ധം!; അമേരിക്കയില്‍ നിന്ന് രസകരമായൊരു സര്‍വേ റിപ്പോര്‍ട്ട്

വമ്പിച്ച രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് അമേരിക്കയിപ്പോള്‍. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. ബൈഡന്‍ തന്റെ വിജയമുറപ്പിക്കുമ്പോള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളുമുന്നയിച്ച് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ട്രംപ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ അങ്ങനെ...

അവിവാഹിതരായവര്‍ക്ക് ഒന്നിച്ച് താമസിക്കാം, 21 വയസ്സു പൂര്‍ത്തിയായവരുടെ മദ്യപാനം കുറ്റകരമല്ല: നിയമ പരിഷ്‌കാരങ്ങളുമായി യു.എ.ഇ

ദുബൈ: രാജ്യത്തെ ഇസ്‌ലാമിക വ്യക്തിഗത നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി യു.എ.ഇ. 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ...

ട്രംപ് പുറത്ത്; ജോ ബൈഡന്‍ യു.എസ്. പ്രസിഡണ്ട്

വാഷിങ്ടണ്‍:  അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍...

14 ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുഞ്ഞ് ജനിച്ച സന്തോഷത്തിൽ ദമ്പതികൾ

പതിനാല് ആൺമക്കൾക്ക് ശേഷം ഒരു പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് മിഷിഗൺ സ്വദേശിനിയായ കെയ്റ്റ്‌റി. വ്യാഴാഴ്ചയാണ് കെയ്റ്റ്‌റിയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന് മൂന്നര കിലോ ഭാരമുണ്ട്. കുഞ്ഞിന്മാഗി ജെയിൻ എന്ന പേരും നൽകി.  ഗ്രാൻഡ് റാപ്പിഡിലെ മേഴ്‌സി ഹെൽത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും ആരോ​ഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി അധിക‍ൃതർ പറഞ്ഞു.  ' നമ്മൾ എല്ലാവരും...

വൈറ്റ് ഹൗസിലേക്ക് ബൈഡൻ തന്നെ? ട്രംപിന് വീണ്ടും തിരിച്ചടി, തിരഞ്ഞെടുപ്പ് ക്രമക്കേടിന് തെളിവില്ലെന്ന് കോടതി

ന്യൂയോർക്ക്: ജോർജിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടായെന്ന് കാണിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നൽകിയ ഹർജി കോടതി തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ, മറ്റ് ബാലറ്റുകളുമായി കൂടിക്കലർത്തിയെന്നായിരുന്നു ട്രംപിന്റെയും കൂട്ടരുടെയും പരാതി. മിഷിഗണിൽ വോട്ടെണ്ണുന്നത് തടയാനും ട്രംപ് അനുകൂലികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. എന്നാൽ ജോർജിയയിലും മിഷിഗണിലും വോട്ടിംഗിൽ ക്രമക്കേടുണ്ടായെന്നതിന്...

ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങി; വീണ്ടും ദുബായിയിലെത്തിയ യുവാവിനെ കാണാനില്ല; പേഴ്‌സോ രേഖകളോ ഇല്ലാതെ കൺമുന്നിൽ നഷ്ടപ്പെട്ട ആഷിഖിനെ തേടി സുഹൃത്തുക്കൾ

ദുബായ്: രണ്ട് വർഷം മുമ്പ് ജോലി നഷ്ടപ്പെട്ട് യുഎഇയിൽ നിന്നും മടങ്ങിയെങ്കിലും വീണ്ടും ജോലി തേടി പ്രവാസ ലോകത്തെ പുൽകിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. ദുബായിയിൽ സുഹൃത്തുക്കളുടെ കൂടെ താമസിക്കുകയായിരുന്ന ചേനോത്ത് തുരുത്തുമ്മൽ ആഷിഖിനെ(31) കാണാനില്ലെന്ന് നാട്ടിലുള്ള ബന്ധുക്കളെ സുഹൃത്തുക്കൾ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആഷിഖിനെ കാണാതായത്. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെ...

‘മുഴുവന്‍ വോട്ടും എണ്ണണം, മുഴുവന്‍ വോട്ടും എണ്ണരുത്’; ഒരേസമയം രണ്ട് ബാനറുകളുമായി തെരുവിലിറങ്ങി ട്രംപ് അനുകൂലികള്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള പ്രതിഷേധമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാജ്യത്തെമ്പാടും നടത്തുന്നത്. വോട്ടിങ് തുടരുന്ന ജോര്‍ജിയയിലും നവാദയിലും പെന്‍സില്‍വാനിയയിലും അരിസോണയിലുമുള്‍പ്പെടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ‘എല്ലാ വോട്ട് എണ്ണണമെന്നും എല്ലാ വോട്ടും എണ്ണരുതെന്നും ഒരേസമയം ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപ് അനുകൂലികളുടെ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘സ്‌റ്റോപ്പ് ദി...

ഒബാമയുടെ റെക്കോഡ് മറികടന്നു; അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് വോട്ടുമായി ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ട് ബൈഡന് ലഭിച്ചു. നവംബര്‍ നാലിലെ കണക്ക് പ്രകാരം 7 കോടി വോട്ടാണ് ബൈഡന് ലഭിച്ചതെന്ന് എന്‍.പി.ആര്‍ (നാഷണല്‍ പബ്ലിക് റേഡിയോ) റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍...

വീണ്ടും ഭാഗ്യം ഇന്ത്യക്കാരനെ തുണച്ചു, ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടി സമ്മാനം, 15 വര്‍ഷത്തെ കാത്തിരിപ്പെന്ന് പ്രവാസി

ദുബായ്: ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരനൊപ്പം. ബഹറൈനില്‍ താമസിക്കുന്ന സുനില്‍ കുമാറിനെയാണ് 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത്. മിലേനിയം മില്യനര്‍ 342 സീരിസിലെ 3904 എന്ന നമ്ബറിലെ ടിക്കറ്റാണ് സുനിലിനെ കോടീശ്വരനാക്കിയത്. 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന സുനിലിന് ഇത്തവണ...
- Advertisement -spot_img

Latest News

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം...
- Advertisement -spot_img