World

സൗജ്യ ടിക്കറ്റുകള്‍ സ്വന്തമാക്കാം, കാത്തിരിക്കുന്നത് കോടികള്‍; പ്രണയദിന സമ്മാനവുമായി ബിഗ് ടിക്കറ്റ്‌

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് സ്വപ്‌ന വിജയം സമ്മാനിച്ച ബിഗ് ടിക്കറ്റ് പ്രണയദിനത്തിലും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നത് തുടരുന്നു. ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് ടിക്കറ്റിന്റെ വാലന്റൈന്‍സ് ബൊണാന്‍സയ്ക്ക് തുടക്കമാകുകയാണ്. ഈ പ്രണയവാരത്തില്‍ ബിഗ് ടിക്കറ്റ് വാലന്റൈന്‍സ് ബൊണാന്‍സയിലൂടെ നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാനുള്ള അവസരം നല്‍കാം. ഫെബ്രുവരി 14 രാത്രി 12 മണി മുതല്‍ ഫെബ്രുവരി 16 രാത്രി 11.59...

യു.എ.ഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടി

യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31വരെ നീട്ടിയതായി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷന്‍റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അത് വലിയൊരു ആശ്വാസമാവും. പലരും...

കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

അബുദാബി: കാറപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത യുവതിക്ക് 10 ലക്ഷം ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബുദാബി ട്രാഫിക് കോടതി. കാറിന് സാങ്കേതിക തകരാര്‍ സംഭവിച്ചപ്പോള്‍ റോഡരികിലേക്ക് മാറ്റി നിര്‍ത്തിയിട്ടതായിരുന്നു യുവതി. ഈ സമയം അശ്രദ്ധയോടെ വാഹനമോടിച്ച് വന്ന അറബ് സ്വദേശി, യുവതിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലിരുന്ന യുവതിയ്ക്ക്...

ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെടുക്കാൻ വീടിന് പുറത്തിറങ്ങി; കണ്ടത് പേടിപ്പെടുത്തുന്ന കാഴ്ച

ഓണ്‍ലൈന്‍ ഭക്ഷണം ഇപ്പോള്‍ നമ്മളില്‍ മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. രസകരമായ പല അനുഭവങ്ങളും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മള്‍ നേരിടാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവമാണ് അരിസോണ സ്വദേശിയായ ഒരു യുവതിയെ കഴിഞ്ഞ ദിവസം തേടിയെത്തിയത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാതിലിന് പുറത്ത് വച്ച് ഡെലിവറി ബോയ് തിരിച്ചുപോയി. ശേഷം...

സൗദിയില്‍ വിറക് വില്‍പ്പന നടത്തിയ 31 സ്വദേശികള്‍ പിടിയില്‍

റിയാദ്: പരിസ്ഥിതിയെ തകര്‍ക്കും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി കച്ചവടം നടത്തിയ 31 സ്വദേശി പൗരന്മാരെ പിടികൂടി. മരങ്ങള്‍ മുറിച്ച് വിറക് മുട്ടികളാക്കുകയും വാഹനങ്ങളില്‍ ലോഡാക്കി കൊണ്ടുപോവുകയും കേമ്പാളത്തില്‍ കച്ചവടത്തിന് വെക്കുകയും ചെയ്ത വിവിധ കുറ്റങ്ങള്‍ക്കാണ് റിയാദ് പ്രവിശ്യയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. വിറക് ലോഡ് സഹിതം 13 വാഹനങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്....

മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ ശിക്ഷ പുനഃപരിശോധിക്കാന്‍ ഉത്തരവ്

ദോഹ: ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ദമ്പതികള്‍ക്ക് കോടതി വിധിച്ചിരുന്നത്. 2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ...

യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഇന്ത്യന്‍ എംബസി

അബുദാബി: യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചു. എത്തിച്ചേരേണ്ട രാജ്യത്തെ...

ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണക്കേസ് പ്രതി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

ബ്രോവാര്‍ജ്: പ്രതി വിചാരണയ്ക്കിടെ വനിത ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി കോടതിയില്‍ നാടകീയ രംഗങ്ങള്‍. യുഎസ്എയിലെ ഫ്‌ലോറിഡയില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ഡിമിത്രിയസ് ലെവിസ് എന്നയാളാണ് മോഷണശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ബ്രോവാര്‍ജ് കൗണ്ടി കോടതിയിലാണ് വിചാരണയ്ക്കായി എത്തിച്ചത്. തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജ്. സൂം വഴിയാണ് വിചാരണ നടത്തിയത്....

സൗദി, കുവൈത്ത് യാത്രാവിലക്ക്: യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി

ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളു. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്ര താല്‍ക്കാലികമായി സാധ്യമല്ല. എല്ലാ ഇന്ത്യക്കാരും യാത്ര...

ഇരുനൂറിന്റെ നിറവിൽ ലുലു; തിരുവനന്തപുരത്ത് അടക്കം മൂന്ന് മാളുകള്‍ അവസാന ഘട്ടത്തില്‍

അബുദാബി: ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ  ലുലു ഗ്രൂപ്പ് കോവിഡ് വെല്ലുവിളികളുടെ കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധ തലത്തിന്റെ വെല്ലുവിളികൾക്കിടയിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ്  ശൃംഖലയിൽ നിന്ന് 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ ആദ്യ ഹൈപ്പർമാർക്കറ്റ് പിന്നിട്ട് ഇന്ന് അതിന്റെ എണ്ണം ഇരുനൂറ് തികഞ്ഞിരിക്കുകയാണ്. മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img