ദുബായ്: കൊവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കാത്തതിനാൽ ദുബായ് വഴി സഊദിയിലേക്ക് കടക്കാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു യുഎഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരിൽ പലരും ഒടുവിൽ നാടുകളിലേക്ക് തിരിച്ചു തുടങ്ങി. സഊദിഅറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ പുതിയ രാജ്യങ്ങളിൽ യുഎഇ കൂടി ഉൾപ്പെട്ടത് കാരണം നിരവധി പ്രവാസികൾ...
തായ് ലന്റിലെ മത്സ്യതൊഴിലാളിയായ ഹചായ് നിയോംഡെക്ക ഏറെ നിരാശയോടെയാണ് കഴിഞ്ഞ ദിവസം കടലിൽ ഇറങ്ങിയത്. ഏറെ നേരമായി വലയെറിഞ്ഞിട്ടും കാര്യമായൊന്നും കിട്ടിയില്ല, ഇനിയെന്തു ചെയ്യും.
ഇനി മീനിനെ നോക്കിയിട്ട് കാര്യമില്ല, അൽപ്പം കക്ക പറിക്കാമെന്ന് തീരുമാനിക്കുമ്പോൾ ജീവിതം മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും അതെന്ന് മുപ്പത്തിയേഴുകാരനായ ഹചായ് ഒരിക്കലും കരുതിക്കാണില്ല. തായ് ലന്റിലെ സി തമ്മരാറ്റ് പ്രവശ്യയിൽ നിന്നുള്ള...
ഹേഗ്: ഫലസ്തീനീ മേഖലകളായ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തിയ ക്രൂരതകൾ അന്വേഷിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഏറെയായി ഫലസ്തീൻ ഭരണകൂടവും ഫലസ്തീനികളും നടത്തിയ സമ്മർദങ്ങൾക്കൊടുവിലാണ് ഐ.സി.സി വിധി. ഇസ്രായേൽ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതകൾ അന്വേഷിക്കണമെന്ന് ഐ.സി.സി
പ്രോസിക്യൂട്ടർ ഫാതൂ ബെൻസൂദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റം നടന്നതിന് പ്രാഥമിക...
വാഷിംഗ്ടണ്‍: കര്‍ഷക പ്രതിഷേധത്തിനും പ്രതിഷേധത്തെ അനുകൂലിച്ചവര്‍ക്കെതിരെയും ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്.
അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം ഇന്ത്യന്‍ രൂപ) നേടി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ 350-ാമത് നറുക്കെടുപ്പില്‍ വിജയിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 175-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.
ദുബൈ...
റിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ട സാഹചര്യത്തിൽ സൗദി അറേബ്യയിൽ ഇന്ന് രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹ പാർട്ടികൾക്കും ഹോട്ടലുകളിലെ സംഗമങ്ങൾക്കും ഒരു മാസം വിലക്കേർപ്പെടുത്തി. ജിമ്മുകൾക്കും വിനോദ പരിപാടികൾക്കും 10 ദിവസം വിലക്കുണ്ട്. റസ്റ്റോറൻറുകളിൽ ഉപഭോക്താക്കളെ ഇരുത്തി കഴിപ്പിക്കാൻ പാടില്ല. ഭക്ഷണം പാർസൽ ആയി മാത്രമേ നൽകാൻ പാടുള്ളൂ.
കോർപ്പറേറ്റ് യോഗങ്ങൾ,...
റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്ക് വിളിക്കുന്ന സമയം മുതല്‍ വിശ്വാസികള്‍ക്കായി തുറക്കുന്ന പള്ളികള്‍ നമസ്‍കാരം പൂര്‍ത്തിയായി 15 മിനിറ്റിനകം അടയ്‍ക്കും.
പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് ധരിക്കണം. നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും...
ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതിനാലാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ലോക...
അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന.
ജനുവരി 26ന്...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...