Friday, May 17, 2024

World

കടൽ ജലം ചൂട് പിടിക്കുന്നു, ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

ബ്രിട്ടൻ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകത്തിലെ സമുദ്രങ്ങളുടെ താപനില അതി രൂക്ഷമായി ഉയരുന്നു. ഒരു ദിവസം കൊണ്ട് സമുദ്ര ജലത്തിനുണ്ടാകുന്ന താപനില വ്യത്യാസത്തിലെ റെക്കോർഡുകളാണ് നിലവിലെ അവസ്ഥയിൽ തകർന്നിട്ടുള്ളത്. കഴിഞ്ഞ 50 ദിവസത്തിനിടയിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടിയ അളവിലാണ് സമുദ്ര ജലത്തിന്റെ താപനിലയെന്നാണ് ബിബിസിയുടെ വിശദമായ പഠനം വിശദമാക്കുന്നത്. ആഗോളതാപനത്തിന്റെ വിഷവാതകങ്ങളുടെ വിഗിരണത്തെ പഴിക്കാമെങ്കിലും...

സാമ്പത്തിക പ്രതിസന്ധിക്ക് കഞ്ചാവ് ‘മരുന്നാക്കാൻ’ പാകിസ്ഥാൻ, കൃഷി നിയമവിധേയമാക്കാൻ തീരുമാനം

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വർധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ, പാകിസ്ഥാൻ സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് പാസാക്കിയിരുന്നു. ഓർഡിനൻസ് പ്രകാരം കഞ്ചാവ് നിയന്ത്രണ നിയന്ത്രണ അതോറിറ്റി (സിസിആർഎ) രൂപീകരിക്കുകയും ചെയ്തു. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി,...

കൈവിലങ്ങിലും കുലുങ്ങാതെ വിദ്യാർഥി; പൊലീസിനെ കാഴ്ചക്കാരാക്കി നമസ്‌കാരം – Video

വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണങ്ങളിൽ യു.എസ് സർവകലാശാലകളിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുകയാണ്. ഓസ്റ്റിനിലെ ടെക്‌സാസ് സർവകലാശാല, ലോസ് ഏഞ്ചൽസിലെ സതേൺ കാലിഫോർണിയ സർവകലാശാല, ജോർജിയയിലെ എമോറി സർവകലാശാല, ബോസ്റ്റണിലെ എമേഴ്‌സൺ കോളജ് എന്നിവിടങ്ങളിലെല്ലാം വിദ്യാർഥി പ്രതിഷേധങ്ങളെ അറസ്റ്റും നടപടികളുമായാണ് യു.എസ് പൊലീസ് നേരിടുന്നത്. ഇതിനിടയിൽ പൊലീസ് കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ നമസ്‌കരിക്കുന്ന വിദ്യാർഥിയുടെ...

മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഹ്യുമാനി പ്രദേശിലൂടെ  പ്രഭാത നടത്തത്തിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. പുലിയെ തുരത്താന്‍ ശ്രമിച്ച വളര്‍ത്തുനായ ചിക്കാരയ്ക്കും ഗുരുതരമായി പരിക്കേറ്റു. എയര്‍ ആംബുലന്‍സില്‍ ഹരാരേയിലെ ആശുപത്രിയിലേക്ക് മാറ്റിയ വിറ്റാലിനെ, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണം ചെയ്‌തെന്നാണ് സൂചന. ആശുപത്രിയില്‍ കിടക്കുന്ന...

മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി, പിഴ പോലും അടയ്ക്കാതെ യുവാവിനെ വെറുതെ വിട്ട് കോടതി, കാരണമിത്…

ബെൽജിയം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ ആളെ ഒടുവിൽ കുറ്റവിമുക്തനാക്കി. ബെൽജിയത്തിലെ ബ്രജസിലാണ് സംഭവം. അടുത്തിടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ബെൽജിയം സ്വദേശിയെ പൊലീസ് പിടികൂടിയത്. ബെൽജിയത്തിലെ ഒരു ബ്രൂവറിയിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. മദ്യപിച്ചിട്ടില്ലെന്ന് നിരവധി തവണ വിശദമാക്കിയിട്ടും പരിശോധനകൾ യുവാവിന് എതിരെ ആയതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അപൂർവ്വമായ ഒരു രോഗാവസ്ഥയാണ്...

ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം; കണ്ടെത്തിയത് സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹം

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമ, കര ആക്രമണത്തിൽ തകർത്ത അൽശിഫ ആശുപത്രി അടക്കം രണ്ടിടത്ത് കൂട്ടക്കുഴിമാടം കണ്ടെത്തി. ഇസ്രായേൽ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വടക്കൻ ഗസ്സ‍ മുനമ്പിലെ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് ഫോഴ്സും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. ആദ്യത്തേത് ഗസ്സ...

ഇസ്രായേലിനെതിരെ തിരിച്ചടിച്ച് ഇറാൻ; ഡ്രോണുകളും മിസൈലുകളും അയച്ചു

തെൽ അവീവ്: ഇസ്രായേലിലേക്ക് നിരവധി ഡ്രോണുകളും മിസൈലും അയച്ച് ഇറാൻ. തെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ഇസ്രായേലിലെ നഗരങ്ങളിൽ ശനിയാഴ്ച രാത്രി ഉടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. പല ഡ്രോണുകളും മിസൈലുകളും ഇസ്രായേലും അമേരിക്കയും ജോർദാനും ചേർന്ന് തകർത്തു. ഇസ്രായേലിലെ നഫാത്തിം വ്യോമകേന്ദ്രവും ആക്രമണ ലക്ഷ്യത്തിൽ ഉൾപ്പെട്ടതായി ഇറാൻ വർത്താ ഏജൻസി അറിയിച്ചു. ഇറാൻ അയച്ച...

ഇല്ലാത്ത കാൻസറിന് ചികിത്സ, 15 മാസമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ, ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്

അർബുദമാണ് എന്ന് തിരിച്ചറിയുന്ന നിമിഷം മനുഷ്യർ ചിലപ്പോൾ ആകെ തകർന്നു പോകും. പിന്നീടാണ് അവർ ആ സത്യത്തോട് പൊരുത്തപ്പെടുന്നതും രോ​ഗത്തോട് പൊരുതുന്നതും. അതുപോലെ, ടെക്സാസിൽ നിന്നുള്ള ലിസ മൊങ്ക് എന്ന 39 -കാരിയും ആകെ തകർന്നുപോയി. ലിസയുടെ കുടുംബത്തിനും അത് വലിയ ഞെട്ടലായിരുന്നു. 2022 -ലാണ് വയറുവേദനയെ തുടർന്ന് ലിസ ആശുപത്രിയിൽ പോകുന്നത്. കിഡ്‍നി സ്റ്റോൺ...

കഞ്ചാവ് വലിക്കാം, വീട്ടിൽ നട്ടുവളര്‍ത്താം, അതും മൂന്ന് ചെടികൾ വരെ; ആഘോഷിച്ച് ആളുകൾ, പുതിയ നിയമം ഈ രാജ്യത്ത്

ബെര്‍ലിൻ: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മ്മനി. ജര്‍മ്മനിയില്‍ ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി പൊതുസ്ഥലത്ത് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാന്‍ സാധിക്കും. കൂടാതെ 50 ഗ്രാം വരെ വീട്ടില്‍ സൂക്ഷിക്കാനുമാകും. നിയമം നടപ്പിലായതോടെ പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി വീട്ടില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താം. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാനുള്ള ബില്ലിന് ജര്‍മ്മന്‍...

പരസ്യമായി ഖുർആൻ കത്തിച്ച് കുപ്രസിദ്ധി നേടിയ സൽവാൻ മോമിക നോർവേയിൽ മരിച്ച നിലയിൽ

സ്‌റ്റോക്‌ഹോം: നിരവധി തവണ പരസ്യമായി വിശുദ്ധ ഖുർആൻ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാർത്ഥി സൽവാൻ മോമിക (37) നോർവേയിൽ മരിച്ച നിലയിൽ. റേഡിയോ ജനീവയാണ് ഇയാളുടെ മരണം റിപ്പോർട്ടു ചെയ്തത്. 'ഇസ്ലാം വിമർശകനും ഇറാഖി അഭയാർത്ഥിയുമായ സൽവാൻ സബാഹ് മാറ്റി മോമികയുടെ ജീവനറ്റ ശരീരം നോർവേയിൽ കണ്ടെത്തി. സ്വീഡനിൽ പരസ്യമായ ഖുർആൻ കത്തിക്കിൽ...
- Advertisement -spot_img

Latest News

- Advertisement -spot_img