ഇല്ലാത്ത കാൻസറിന് ചികിത്സ, 15 മാസമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ, ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്

0
185
Asian woman lying sick in hospital.

അർബുദമാണ് എന്ന് തിരിച്ചറിയുന്ന നിമിഷം മനുഷ്യർ ചിലപ്പോൾ ആകെ തകർന്നു പോകും. പിന്നീടാണ് അവർ ആ സത്യത്തോട് പൊരുത്തപ്പെടുന്നതും രോ​ഗത്തോട് പൊരുതുന്നതും. അതുപോലെ, ടെക്സാസിൽ നിന്നുള്ള ലിസ മൊങ്ക് എന്ന 39 -കാരിയും ആകെ തകർന്നുപോയി.

ലിസയുടെ കുടുംബത്തിനും അത് വലിയ ഞെട്ടലായിരുന്നു. 2022 -ലാണ് വയറുവേദനയെ തുടർന്ന് ലിസ ആശുപത്രിയിൽ പോകുന്നത്. കിഡ്‍നി സ്റ്റോൺ ആണെന്നാണ് അവൾ കരുതിയിരുന്നത്. ടെസ്റ്റുകളിൽ രണ്ട് കിഡ്നി സ്റ്റോൺ കണ്ടെത്തി. ഒപ്പം ഒരു മുഴയും ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പിന്നാലെ അത് മൂന്ന് പാത്തോളജി ലാബുകളിൽ പരിശോധനയ്ക്ക് അയച്ചു. 

അതിന്റെ ഫലം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് അവൾക്ക് ഒരു അപൂർവമായ കാൻസറാണ് എന്നാണ്. ലിസ ഈ വിവരം വീട്ടുകാരോട് പറഞ്ഞു. പിന്നാലെ, അതിനുള്ള ചികിത്സയും ആരംഭിച്ചു. അന്ന് അവളോട് ഡോക്ടർമാർ പറഞ്ഞത് 15 മാസം മാത്രമേ ഇനി നിങ്ങൾ ജീവിച്ചിരിക്കുകയുള്ളൂ എന്നാണ്. അവളുടെ ചികിത്സയിൽ കഠിനമായ കീമോതെറാപ്പികളും ഉൾപ്പെടുന്നു. കീമോതെറാപ്പിയെ തുടർന്ന് അവളുടെ മുടി മുഴുവനും പോയി. ഛർദ്ദിക്കാൻ തുടങ്ങി. 

ഒരുദിവസം പരിശോധനക്കിടെ അവളുടെ നഴ്സ് പ്രാക്ടീഷണർ അവളോട് അവൾക്കുള്ള ലക്ഷണങ്ങളെന്തെല്ലാമാണ് എന്ന് ചോദിച്ചു. അത് പറഞ്ഞുകഴിഞ്ഞ ഉടനെ അവർ പാത്തോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിലേക്കും ലിസയുടെ മുഖത്തേക്കും മാറിമാറി നോക്കാൻ തുടങ്ങി. പിന്നാലെ, അവൾ ഡോക്ടറുടെ മുറിയിലേക്കോടി, ഡോക്ടറുമായി തിരികെ വന്നു. അവളുടെ റിപ്പോർട്ട് പരിശോധിച്ച ഡോക്ടറാണ് അവൾക്ക് കാൻസറില്ല എന്നും തെറ്റ് പറ്റിപ്പോയതാണ് എന്നും പറഞ്ഞത്.undefined

അവൾ ആകെ ഞെട്ടിപ്പോയി. ഇല്ലാത്ത കാൻസറിനാണ് താൻ ഇത്രയും കാലം ഈ കഠിനമായ ചികിത്സകളിലൂടെയെല്ലാം കടന്നുപോയത് എന്നതിന്റെ വേദന അവരെ വിട്ടുമാറിയിട്ടില്ല. സംഭവത്തെ തുടർന്ന് അവർ ആശുപത്രിക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചോ എന്ന് വ്യക്തമല്ല. 

LEAVE A REPLY

Please enter your comment!
Please enter your name here