പരസ്യമായി ഖുർആൻ കത്തിച്ച് കുപ്രസിദ്ധി നേടിയ സൽവാൻ മോമിക നോർവേയിൽ മരിച്ച നിലയിൽ

0
274

സ്‌റ്റോക്‌ഹോം: നിരവധി തവണ പരസ്യമായി വിശുദ്ധ ഖുർആൻ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാർത്ഥി സൽവാൻ മോമിക (37) നോർവേയിൽ മരിച്ച നിലയിൽ. റേഡിയോ ജനീവയാണ് ഇയാളുടെ മരണം റിപ്പോർട്ടു ചെയ്തത്. ‘ഇസ്ലാം വിമർശകനും ഇറാഖി അഭയാർത്ഥിയുമായ സൽവാൻ സബാഹ് മാറ്റി മോമികയുടെ ജീവനറ്റ ശരീരം നോർവേയിൽ കണ്ടെത്തി. സ്വീഡനിൽ പരസ്യമായ ഖുർആൻ കത്തിക്കിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് അറിയപ്പെട്ട ആളായിരുന്നു മോമിക’- എന്നാണ് എക്‌സിൽ റേഡിയോ ജനീവ കുറിച്ചത്.

ട്വീറ്റ് വ്യാപകമായി ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി റേഡിയോ ജനീവ രംഗത്തെത്തി. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി കാത്തുനിൽക്കുകയാണെന്നും റേഡിയോ അറിയിച്ചു. ഇതുവരെ സ്വീഡനിലായിരുന്ന മോമിക കഴിഞ്ഞയാഴ്ചയാണ് നോർവേയിൽ അഭയം തേടിയത്. തീവ്രവാദികൾക്ക് മാത്രം സംരക്ഷണം നൽകുന്ന സ്ഥലമാണ് സ്വീഡൻ എന്നും ചിന്തകരെയും തത്വശാസ്ത്രജ്ഞരെയും അവിടെ നിന്ന് പുറത്താക്കുകയാണ് എന്നും ഇയാൾ ആരോപിച്ചിരുന്നു.

‘നോർവീജിയൻ അധികൃതരുടെ സംരക്ഷണയിൽ ഞാൻ സ്വീഡൻ വിട്ട് നോർവേയിലെത്തി. അന്താരാഷ്ട്ര നിയമപ്രകാരം അഭയത്തിന് അനുമതി തേടിയിട്ടുണ്ട്. ചിന്തകരെയും തത്വചിന്തകരെയും സ്വീകരിക്കാത്ത സ്ഥലമാണ് സ്വീഡൻ. അവർ തീവ്രവാദികൾക്ക് മാത്രമേ അഭയം നൽകുന്നുള്ളൂ. സ്വീഡനിലെ ജനങ്ങളോടുള്ള എന്റെ സ്‌നേഹവും ആദരവും തുടരും. അധികൃതരിൽ നിന്നാണ് പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഇസ്‌ലാമിക തത്വശാസ്ത്രങ്ങൾക്കെതിരെയുള്ള എന്റെ പോരാട്ടം ഞാൻ തുടരും. എന്തുവില കൊടുത്തും ഞാനതിന് സന്നദ്ധമാണ്’ – മോമിക നേരത്തെ ട്വീറ്റു ചെയ്തു.

ഖുർആൻ കത്തിച്ച മോമികയുടെ നടപടി നിരവധി വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സ്വീഡന്റെ നാറ്റോ അംഗത്വം വൈകാനും ഇതു കാരണമായിരുന്നു. തുർക്കിയുടെ എതിർപ്പിനെ തുടർന്നാണ് അംഗത്വം നീണ്ടു പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here