Thursday, May 2, 2024

Tech & Auto

ഏപ്രിൽ-ജൂൺ മാസങ്ങളിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 40 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

2022 ൽ ഏപ്രിൽ-ജൂൺ മാസങ്ങളിൽ, സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 40 ശതമാനം കുറഞ്ഞതായി പിഡബ്ലിയുസി റിപ്പോർട്ട്. 2022 ലെ രണ്ടാം പാദത്തിൽ, സാസ്, ഫിൻടെക് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ ഫണ്ടിംഗ് വിഹിതമുണ്ടായിരുന്നത്.

കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കൾ

ഒസാക്ക: ഒസാക്ക സർവകലാശാലയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ രൂപകല്പന ചെയ്തു. 'നെമാറ്റോഡുകൾ' എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം സൂക്ഷ്മാണുക്കൾക്കാണ് കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നത്.

പൈതഗോറസിന്റെ കണ്ടെത്തലുകള്‍ക്ക് ഇന്ത്യന്‍ വേരുകളുണ്ടെന്ന് കര്‍ണാടക വിദ്യാഭ്യാസനയ പാനല്‍

കർണ്ണാടക : പൈതഗോറസിന്‍റെ സിദ്ധാന്തങ്ങൾക്കും, ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമങ്ങൾക്കും, ഇന്ത്യൻ വേരുകളുണ്ടെന്ന് കർണാടക വിദ്യാഭ്യാസ നയ സമിതി. പൈതഗോറസ് സിദ്ധാന്തങ്ങൾക്ക് വേദ ഗണിതവുമായി ബന്ധമുണ്ടെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്‍റെ ടാസ്ക് ഫോഴ്സ് ചെയർമാൻ മദൻ ഗോപാൽ വാദിച്ചു. പൈതഗോറസ് സിദ്ധാന്തം, ഗുരുത്വാകർഷണം മുതലായവ യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച ആശയങ്ങളാണെന്ന്...

ജോക്കര്‍ മാല്‍വെയർ വീണ്ടും ; നാല് ജനപ്രിയ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി

അപകടകരമായ ജോക്കർ മാൽവെയറിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ജനപ്രിയ ആപ്ലിക്കേഷനുകൾ കൂടി നീക്കം ചെയ്തു. ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാൻ 2017 മുതൽ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മാൽവെയറാണ് ജോക്കർ. ഒരിടവേളയ്ക്ക് ശേഷമാണ് മാൽവെയർ പ്ലേ സ്റ്റോറിൽ തിരിച്ചെത്തുന്നത്. സ്മാർട്ട് എസ്എംഎസ് സന്ദേശങ്ങൾ, രക്ത...

5ജി പോരിന് അദാനിയും

ന്യൂഡൽഹി: ഗൗതം അദാനി രാജ്യത്തെ ടെലികോം മേഖലയിലെ മത്സരത്തിന് ആക്കം കൂട്ടും. അദാനി ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത വരവ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ മിത്തലിന്‍റെ എയർടെല്ലിനും ഭീഷണിയാണ്. 5ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ 26ന് നടക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് അപേക്ഷ നൽകി. അതിവേഗ ഇന്‍റർനെറ്റ്...

അംബാനിയുടെ വാഹന ശേഖരത്തിലേക്ക് 4.10 കോടിയുടെ എസ്‍യുവി കൂടി

എസ്‍യുവികളോടുള്ള അംബാനിയുടെ സ്നേഹം ലോകപ്രശസ്തമാണ്. ലംബോർഗിനി ഉറുസ്, ബെന്‍റ്ലി ബെന്‍റൈഗ, റോൾസ് റോയ്സ് കള്ളിനൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ സൂപ്പർ എസ്‍യുവികളുടെ ഒന്നിലധികം മോഡലുകൾ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്. ഇപ്പോൾ മറ്റൊരു സൂപ്പർ എസ്‍യുവിയും ആ നിരയിൽ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാഹനം ബെന്‍റിലി സൂപ്പർ എസ്‍യുവി ബെന്‍റൈഗയാണ്. അംബാനി അടുത്തിടെ മൂന്നാമത്തെ ബെന്‍റൈഗ വി...

ഏറ്റെടുക്കലില്‍നിന്ന് പിന്മാറി; മസ്‌കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

സാൻ ഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച ശതകോടീശ്വരനായ ബിസിനസുകാരൻ എലോൺ മസ്കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധതമാണ് ട്വിറ്ററെന്നും ബോര്‍ഡ് ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് തങ്ങളെന്നും ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെട്ട് ടെയ്‌ലോ പറഞ്ഞു. കരാർ പൂർത്തിയായില്ലെങ്കിൽ, കരാർ പ്രകാരം ബ്രേക്ക്-അപ്പ് ഫീസായി...

മഹീന്ദ്രയുടെ വൈദ്യുത കാർ പദ്ധതി; 1925 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രൂപീകരിച്ച ‘ഇവി കോ’ കമ്പനിയിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്‍റർനാഷണൽ ഇൻവെസ്റ്റ്മെന്റ് 1,925 കോടി രൂപ നിക്ഷേപിക്കും. പുതിയ കമ്പനിയുടെ മൂല്യം 70,070 കോടി മൂല്യം കണക്കാക്കുന്നതിനാൽ ബിഐഐക്ക് 2.75% മുതൽ 4.76% വരെ ഓഹരികൾ ലഭിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു....

മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനർ നിർമ്മിച്ച് നീലിറ്റ്

കോഴിക്കോട്: ഇന്ത്യക്ക് സ്വന്തമായി ഇനി മെഡിക്കൽ അൾട്രാസൗണ്ട് സ്കാനർ നിർമ്മിക്കാം. കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ആണ് കളർ ഡോപ്ലർ അൾട്രാസൗണ്ട് സ്കാനർ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. നീലിറ്റിന്റെ സ്കാനറിന് നിരവധി സവിശേഷതകളുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി എല്ലാത്തരം സ്കാനിംഗും നടത്താൻ കഴിയും. കൂടാതെ, ആധാറുമായി ബന്ധിപ്പിക്കാൻ സൗകര്യമുള്ളതിനാൽ പെൺ...

ആശങ്കപ്പെടുത്തുന്ന വലുപ്പത്തില്‍ പുതിയ ഓസോണ്‍ ദ്വാരം

ആഗോളതാപനത്തിന്‍റെ ആശങ്കകൾ ലോകത്തെ കീഴടക്കുന്നതിന് മുമ്പ് ഓസോൺ പാളിയിലെ വിള്ളലുകൾ പരിസ്ഥിതി ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാകുന്നു. ക്ലോറോഫൂറോ കാര്‍ബണ്‍, ഹാലോന്‍ എന്നീ വാതകങ്ങളാണ് ഓസോണ്‍പാളിയിലെ വിള്ളലിന് പ്രധാന കാരണമായിരിക്കുന്നത്. ഈ വാതകങ്ങൾ ഒരുകാലത്ത് റഫ്രിജറേറ്ററുകളിലും എസികളിലും ഏറ്റവും അധികമായി ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ലോകമെമ്പാടും ഈ ഉപകരണങ്ങളില്‍ തണുപ്പിനായി...
- Advertisement -spot_img

Latest News

മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക...
- Advertisement -spot_img