അംബാനിയുടെ വാഹന ശേഖരത്തിലേക്ക് 4.10 കോടിയുടെ എസ്‍യുവി കൂടി

0
111

എസ്‍യുവികളോടുള്ള അംബാനിയുടെ സ്നേഹം ലോകപ്രശസ്തമാണ്. ലംബോർഗിനി ഉറുസ്, ബെന്‍റ്ലി ബെന്‍റൈഗ, റോൾസ് റോയ്സ് കള്ളിനൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ സൂപ്പർ എസ്‍യുവികളുടെ ഒന്നിലധികം മോഡലുകൾ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്. ഇപ്പോൾ മറ്റൊരു സൂപ്പർ എസ്‍യുവിയും ആ നിരയിൽ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാഹനം ബെന്‍റിലി സൂപ്പർ എസ്‍യുവി ബെന്‍റൈഗയാണ്.

അംബാനി അടുത്തിടെ മൂന്നാമത്തെ ബെന്‍റൈഗ വി 8 സ്വന്തമാക്കി. ബെന്‍റ്ലിയുടെ ആദ്യ എസ്‍യുവിയാണ് ബെന്‍റൈഗ. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി എന്ന പേരിൽ കമ്പനി പുറത്തിറങ്ങുന്ന വാഹനത്തിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു.