ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ തടയുന്നതിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ‘ഇന്ത്യൻ സ്റ്റാൻഡേർഡ് (ഐഎസ്) 19000:2022’ എന്ന ചട്ടക്കൂട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡാണ് തയാറാക്കിയത്. നവംബർ 25 മുതൽ ഇത് പ്രാബല്യത്തിൽ വരും.ഉപഭോക്തൃ അവലോകനങ്ങൾ പ്രസിദ്ധീകരിക്കുന്ന എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും മാനദണ്ഡങ്ങൾ ബാധകമാകുമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്...
ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് വര്‍ധിപ്പിച്ചേക്കാം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇതിനോടകം തന്നെ രണ്ടു സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിച്ചു. പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഏകദേശം 57 ശതമാനത്തിന്റെ വര്‍ധനയാണ് എയര്‍ടെല്‍ വരുത്തിയത്. എയര്‍ടെല്ലിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികളും വൈകാതെ തന്നെ താരിഫ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ താരിഫ്...
ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് മതവും രാഷ്ട്രീയവും സെക്ഷ്വൽ പ്രിഫറൻസുകളും ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. പ്ലാറ്റ്‌ഫോം കൂടുതൽ സൗകര്യപ്രദമാവാനാണ് മാറ്റം എന്നാണ് മെറ്റയോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
തീരുമാനം നടപ്പിലായാൽ ഫേസ്ബുക്കിൽ ഇനിമുതൽ ഡേറ്റിങ് പ്രിഫറൻസ്,റിലീജിയൺ,പൊളിറ്റിക്കൽ വ്യൂസ് എന്നീ ഓപ്ഷനുകൾ ഉണ്ടാവില്ല. നീക്കം മെറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡിസംബർ 1 മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്. ഡേറ്റ റിവിഷന്റെ...
ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബർമാരുള്ള വ്യക്തിഗത യൂട്യൂബ് ചാനല്‍ എന്ന ഖ്യാതി ഇനിമുതല്‍ മിസ്റ്റര്‍ ബീസ്റ്റിന്. പ്യൂഡീപൈ എന്ന ചാനലിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മിസ്റ്റര്‍ ബീസ്റ്റ് സ്വന്തമാക്കിയത്. നിലവില്‍ 11.2 കോടി(112 മില്യണ്‍) സബ്‌ക്രൈബര്‍മാരാണ് മിസ്റ്റര്‍ ബീസ്റ്റിനുള്ളത്. തൊട്ടുപിന്നിലുള്ള പ്യൂഡീപൈയ്ക്ക് 11.1 കോടി(111 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്.
അതേസമയം, യൂട്യൂബില്‍ ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ളത് ഇന്ത്യയിലെ എന്റര്‍ടെയിന്‍മെന്റ് ചാനലായ...
ഇന്ന് ഏറ്റവും കരുതലോടെ ഉപയോഗിക്കേണ്ട ഒന്നായി ഇലക്‌ട്രോണിക് ഡിവൈസുകള്‍ മാറിക്കഴിഞ്ഞു. അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളുമെല്ലാം ഹാക്കര്‍മാരുടെ വരുതിയിലാകും. എളുപ്പത്തില്‍ ആളുകള്‍ക്ക് കണ്ടുപിടിക്കാനാകുന്ന നിസാരമായ പാസ്‌വേഡുകള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ പലകുറി ആവര്‍ത്തിക്കാറുണ്ടെങ്കിലും പലരും ഇത് ഗൗനിക്കാറില്ല.
ഇപ്പോഴിതാ 2022ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡിന്റെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് നോര്‍ഡ്പാസ്. ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്...
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെഡിറ്റ് സ്‌കോർ? ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. ബാങ്കിൽ എത്തുമ്പോൾ ആയിരിക്കും ക്രെഡിറ്റ് സ്‌കോർ കുറവുള്ളത് പലപ്പോഴും അറിയുക. ഇങ്ങനെ വരുമ്പോൾ വായ്പ...
വാട്‌സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ് പതിപ്പിലും എത്തി. വാട്‌സാപ്പിലെ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫീച്ചര്‍ ആണിത്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുന്നു.
എന്താണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ?
വാട്‌സാപ്പ് ഗ്രൂപ്പുകളുമായി സമാനതകളുണ്ടെങ്കിലും കമ്മ്യൂണിറ്റീസും ഗ്രൂപ്പുകളും ഒന്നല്ല. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആളുകള്‍ക്കെല്ലാം ഒരു ചാറ്റില്‍ ഒന്നിക്കാന്‍ സാധിക്കും....
ജിയോയുടെ 5ജി തരംഗം വ്യാപിക്കുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങൾ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച് നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുടെ അപ്ഡേറ്റ് ഏകദേശം ഒരു മാസത്തിന് ശേഷം എത്തുന്നത്.
മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ്...
ന്യൂയോർക്ക്: ഇന്ത്യയിലെ യുവ സംഗീത സംവിധായകർക്ക് സന്തോഷവാർത്ത. മാസം രണ്ടു ലക്ഷം വരെ സ്വന്തമാക്കാനുള്ള അവസരമൊരുങ്ങുന്നു. ഫോട്ടോ-വിഡിയോ ഷെയറിങ് ആപ്പായ സ്‌നാപ്ചാറ്റിന്റെ ഉടമകളായ സ്‌നാപ് ആണ് ഇന്ത്യക്കാർക്കായി 'സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട്' ആരംഭിച്ചിരിക്കുന്നത്. 50,000 ഡോളർ(ഏകദേശം 40 ലക്ഷം രൂപ) ആണ് ഫണ്ടിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വതന്ത്ര ഡിജിറ്റൽ മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ 'ഡിസ്‌ട്രോകിഡു'മായി ചേർന്നാണ്...
ഐഫോൺ 14 ജിയോമാർട്ടിലുമെത്തി. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ 74,900യാണ് വില. പക്ഷേ ഈ വിലയ്ക്ക് ഫോൺ കിട്ടാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. നിലവിൽ ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്....
കാലിഫോര്‍ണിയ : ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ നിലവിലെ ചർച്ചാവിഷയം ആപ്പിളിന്റെ ആദ്യ ഫോർഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആന്റ്...