വാട്ട്സ്ആപ്പിൽ മൾട്ടി-ഡിവൈസ് ലിങ്കിംഗ് വരുന്നു; ഒരേ അക്കൗണ്ട് 2 ഫോണിൽ

0
110

വാട്ട്സ്ആപ്പ് അടുത്തിടെയായി അതിന്‍റെ മെസേജിംഗ് ആപ്ലിക്കേഷനിൽ നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആളുകൾക്കുള്ള പ്രധാന മെസേജിംഗ് ആപ്ലിക്കേഷനെന്ന നിലയിൽ, ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പ്ലാറ്റ്ഫോമിൽ നിലനിർത്തുന്നതിനും വാട്ട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ ആപ്ലിക്കേഷനിലേക്ക് ചേർക്കുന്നു.

എന്നിരുന്നാലും, കമ്പനി കൊണ്ടുവരാൻ പോകുന്ന ഏറ്റവും പുതിയ ഫീച്ചർ വളരെക്കാലമായി വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നതാണ്. ‘മൾട്ടി-ഡിവൈസ് ലിങ്കിംഗ്’ ഫീച്ചർ ഒടുവിൽ വാട്ട്സ്ആപ്പിൽ എത്താൻ പോകുന്നു. ഒരു അക്കൗണ്ട് ഒരു സ്മാർട്ട്ഫോണിൽ മാത്രം എന്ന നയമാണ് വാട്ട്സ്ആപ്പ് തിരുത്താൻ പോകുന്നത്.

നിലവിൽ, ഡെസ്ക്ടോപ്പുകൾക്കും ടാബ്ലെറ്റുകൾക്കും മാത്രമാണ് വാട്ട്സ്ആപ്പ് ചാറ്റുകൾ റീസ്റ്റോർ ചെയ്യാതെ തന്നെ സിങ്ക് ചെയ്ത് വീണ്ടെടുത്ത് ഉപ​യോഗിക്കാൻ കഴിയുന്ന സൗകര്യമുള്ളത്. എന്നിരുന്നാലും, വാട്ട്സ്ആപ്പിന്‍റെ ‘ചാറ്റ് സിങ്കിംഗ്’ ഫീച്ചർ ഉപയോഗിച്ച് രണ്ടാമതൊരു സ്മാർട്ട്ഫോണിലും നിങ്ങളുടെ അക്കൗണ്ട് ഉടൻ തന്നെ ഉപയോഗിക്കാൻ കഴിയും. ഇതിനർത്ഥം ഒരു വാട്ട്സ്ആപ്പ് ഇപ്പോൾ രണ്ട് ഫോണുകളിൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയും എന്നാണ്.