Sports

‘ഈ വർഷത്തെ മികച്ച വിക്കറ്റ് കീപ്പർ’; വൈറലായി നായയുടെ ക്രിക്കറ്റ് കളി; വിഡിയോ

(www.mediavisionnews.in) കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായ. വിക്കറ്റ് കീപ്പറുടെ റോളിൽ സ്റ്റംപിന് പിന്നിലായാണ് നിൽപ്പ്. 44 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഈ വീഡിയോ മനുഷ്യരും നായയും തമ്മിലുളള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്ന സ്ഥലമാണ് പശ്ചാത്തലം. ഒരു പെണ്‍കുട്ടി ബാറ്റ് കയ്യിലേന്തി നില്‍ക്കുകയാണ്. വിക്കറ്റിന് പിന്നില്‍ കീപ്പറായി നില്‍ക്കുന്ന നായയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. അപ്പുറത്ത്...

കാറപകടം: വിന്‍ഡീസ് യുവ പേസര്‍ ഒഷെയ്ന്‍ തോമസിന് പരിക്ക്, പ്രാര്‍ഥനയോടെ ക്രിക്കറ്റ് ലോകം

കിങ്‌സ്റ്റണ്‍(www.mediavisionnews.in):വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന്‍ തോമസിന് കാറപകടത്തില്‍ പരിക്ക്. താരം സഞ്ചരിച്ച കാര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് താരമിപ്പോള്‍. ടി20 പരമ്ബരയ്ക്ക് മുമ്ബ് പരിക്ക് ഭേദമായി സെലക്ഷന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് തോമസ്...

10 രാജ്യങ്ങള്‍, 48 മത്സരം; വരുന്നു ടി20യില്‍ പുതിയ ചാമ്പ്യന്‍ഷിപ്പ്

ദുബായ് (www.mediavisionnews.in) :ട്വന്‍റി 20യില്‍ ലോകകപ്പ് മാതൃകയില്‍ 'ചാമ്പ്യന്‍സ് കപ്പ്' തുടങ്ങാന്‍ നീക്കവുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകത്തെ 10 മികച്ച ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48 മത്സരങ്ങളാണുണ്ടാവുക എന്ന് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഏകദിന ലോകകപ്പില്‍ നടന്ന മത്സരങ്ങളുടെ എണ്ണമാണിത്. ഐസിസിയുടെ പദ്ധതിയില്‍ പറയുന്നതിങ്ങനെ. 2024ലും 2028ലുമാണ്...

എബി തിരിച്ചുവരുന്നു; സൂചന നല്‍കി മാര്‍ക്ക് ബൗച്ചര്‍

പോര്‍ട്ട് എലിസബത്ത് (www.mediavisionnews.in): ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സൂചന നല്‍കി മുഖ്യപരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ടി-20 ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെയാണ് അയക്കാന്‍ ശ്രമിക്കുന്നതെന്നും എബി നിലവില്‍ മികച്ച ഫോമിലാണെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു. ‘മാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന്റെ പ്രതികരണം കണ്ടിരുന്നു. എന്നോട് ഇതേപറ്റി ചര്‍ച്ച ചെയ്തിരുന്നില്ല. ലോകകപ്പിന് പോകുമ്പോള്‍ ഞങ്ങളുടെ...

ബംഗളൂരുവിന്റെ പുതിയ നീക്കം, പൊട്ടിത്തെറിച്ച് കോഹ്ലി

ബംഗളൂരു (www.mediavisionnews.in) : ഐപിഎല്ലിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം നടത്തിയ അസാധാരണ നീക്കത്തിന്റെ പൊരുളറിയാനുളള നെട്ടോട്ടത്തിലാണ് ക്രിക്കറ്റ് ലോകം. ട്വിറ്റര്‍ അക്കൗണ്ടിലെ തങ്ങളുടെ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, റോയല്‍ ചലഞ്ചേഴ്സ് എന്ന് മാത്രമായി പേര് ചുരുക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും ഇതേ മാറ്റം തന്നെ...

സൂപ്പര്‍ ഓവര്‍ നിയമം ഐസിസി പരിഷ്‌കരിച്ചു, അറിയേണ്ടതെല്ലാം

ദുബായ് (www.mediavisionnews.in) : സൂപ്പർ ഓവർ നടത്തിപ്പിലെ വിവാദ നിയമത്തിൽ മാറ്റം വരുത്തി ഐസിസി. ഇനി മുതൽ സൂപ്പർ ഓവറും സമനിലയായാൽ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ പ്രഖ്യാപിക്കില്ല. പകരം വിജയികളെ കണ്ടെത്തുന്നതുവരെ സൂപ്പർ ഓവർ നടത്തണമെന്നതാണ് പുതിയ മാറ്റം. ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ത്രിരാഷ്ട്ര പരമ്പര മുതൽ പുതിയ നിയമം പ്രാബല്യത്തിൽ...

ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി വാര്‍ണര്‍

സിഡ്‍നി: (www.mediavisionnews.in)  അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുളള ആലോചനയിലാണെന്ന് തുറന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. വരാനിരിക്കുന്ന തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകള്‍ക്ക് ശേഷമായിരിക്കും വിരമിക്കുക എന്നാണ് വാര്‍ണര്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. കരിയറിന്റെ ദൈര്‍ഘ്യം കൂട്ടാനാണ് വാര്‍ണറുടെ ഈ...

കോര്‍ണറില്‍ നിന്ന് ഗോള്‍പോസ്റ്റിലേക്ക്; കുരുന്നിന്റെ കാലില്‍ നിന്ന് അത്ഭുതഗോള്‍ – വീഡിയോ വൈറല്‍

(www.mediavisionnews.in) ഫുട്ബോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയ നൂറു കണക്കിന് ഗോളുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിഹാസ താരങ്ങളുടെ ആ കിടിലന്‍ ഗോളുകള്‍ നമ്മളെ ആവേശഭരിതരാക്കിയിട്ടുമുണ്ട്. ഇതേസമയം, നമ്മുടെ നാട്ടിലുമുണ്ട് അത്ഭുതപ്പെടുത്താന്‍ തക്ക പ്രതിഭയുള്ള കുട്ടിത്താരങ്ങള്‍. അത്തരത്തില്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഗോളുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി എത്തി. കോര്‍ണറില്‍ നിന്ന് തൊടുത്ത പന്ത് കൃത്യമായി വലയില്‍ എത്തിച്ച ഒരു...

ഇവരില്‍ ഒരാള്‍ ടി20-യില്‍ ഡബിള്‍ സെഞ്ച്വറി നേടും, പ്രവചനവുമായി യുവരാജ്

ന്യൂദല്‍ഹി: (www.mediavisionnews.in) ഏകദിന ക്രിക്കറ്റില്‍ തന്നെ ഡബിള്‍ സെഞ്ച്വറി അപൂര്‍വ്വ സംഭവമായിരിക്കെ ടി20യില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ സാദ്ധ്യതയുളള താരങ്ങളെ പ്രവചച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ക്രിസ് ഗെയില്‍, എബി ഡിവില്ലേഴ്‌സ്, രോഹിത്ത് ശര്‍മ്മ എന്നിവരില്‍ ഒരാളായിരിക്കും ആ ചരിത്ര റെക്കോഡ് സ്വന്തമാക്കുക എന്നാണ് യുവരാജിന്റെ പ്രവചനം. ‘ക്രിസ് ഗെയിലും എബി ഡീവില്ലിയേഴ്‌സുമാണ് ടി20...

ലോക കപ്പിന് ശേഷം മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാ താരങ്ങള്‍, നാണംകെട്ട് ക്രിക്കറ്റ്

പൊച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക) (www.mediavisionnews.in) :  അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ കളിക്കളത്തില്‍ ‘ചൂടന്‍ രംഗങ്ങള്‍’. ഇരുടീമുകളിലേയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയതാണ് ക്രിക്കറ്റിന് നാണക്കേടായാത്. ബംഗ്ലാദേശിന്റെ വിജയാഹ്ലാദത്തില്‍ അസ്വസ്ഥരായ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ നിയന്ത്രണം വിട്ട് കൈയേറ്റത്തിന് മുതിരുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ മറ്റ് താരങ്ങളും ഒഫീഷ്യലുകളുമെല്ലാം...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img