ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ (Instagram Rich List 2021) ഒന്നാമതെത്തി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഒരു പെയ്‌ഡ് പോസ്റ്റിന് റൊണാൾഡോയ്‌ക്ക് ലഭിക്കുന്നത് 11.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായിരുന്നു റൊണാൾഡോ. ആദ്യമായാണ് ഒരു സ്പോർട്‌സ് താരം ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്.
ഇന്ത്യയിൽ നിന്ന് ക്രിക്കറ്റ് താരം വിരാട് കോഹിലിയും ബോളിവുഡ്...
ഇംഗ്ലണ്ടിനെതിരായുള്ള ആദ്യ ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ പുറത്തായിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒന്നാം ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ല. അതിനാല്‍ തന്നെ താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
ഗില്‍ പുറത്തായതിനാല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ആര് ഓപ്പണറാകും എന്നത് ഇപ്പോള്‍ ഉയരുന്ന പ്രധാന...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണികള്‍ വരുന്നു. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ മധ്യനിരയിലാണ് പ്രധാന മാറ്റങ്ങള്‍ വരുന്നത്. മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമീല്‍ നിന്ന് പുറത്തായേക്കും.
ഇതില്‍ പൂജാരയുടെയും ബുംറയുടെയും മാറി നില്‍ക്കലാണ്...
ലണ്ടൻ: വാർത്ത സമ്മേളനത്തിനെത്തുന്ന മുസ്ലിം കളിക്കാർക്ക് മുന്നിൽ 'ഹൈനകൻ' കമ്പനിയുടെ മദ്യക്കുപ്പി പ്രദർശിപ്പിക്കില്ലെന്ന് യൂറോകപ്പ് അധികൃതർ. ജർമനിക്കെതിരെയുള്ള മത്സരശേഷം വാർത്ത സമ്മേളനത്തിനെത്തിയ ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ മദ്യക്കുപ്പി മുന്നിൽ നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോ അധികൃതരുടെ തീരുമാനമെന്ന് ദി ടെലഗ്രാഫ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോയുടെ പ്രധാന സ്പോൺസർമാരിലൊരാളാണ്...
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളായി ന്യൂസിലന്‍ഡ് മാറിയിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് കെയ്ന്‍ വില്യംസണും സംഘവും തകര്‍ത്തത്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഏഴ് വിക്കറ്റുകള്‍ പിഴുത കെയ്ല്‍ ജാമിസണ്‍ ആണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍...
ബുഡാപെസ്റ്റ്: വീണ്ടും റെക്കോഡ് ബുക്കില്‍ ഇടംനേടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തി.
1993 മുതല്‍ 2006 വരെ ഇറാനായി കളിച്ച ദേയി, 149 മത്സരങ്ങളില്‍...
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത് വാലറ്റത്ത് ടിം സൗത്തി നടത്തിയ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. 30 റൺസെടുത്ത് പുറത്തായ സൗത്തിയുടം ഇന്നിംഗ്സാണ് കിവീസിന് 32 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.
ബാറ്റിംഗിനിടെ ഷമിക്കെതിരെയും ജഡേജക്കെതിരെയും സൗത്തി സിക്സ് നേടുകയും ചെയ്തു. ഇതിൽ ജഡേജക്കെതിരെ സൗത്തി പായിച്ച...
ഐ.സി.സിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നിലവില്‍ സതാംപ്ടണിലേത് തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ മത്സരം തുടങ്ങിയാലും ഇടയ്ക്ക് മഴ രസംകൊല്ലിയായി എത്തിയേക്കും.
വെയില്‍ തെളിഞ്ഞെങ്കിലും ആകാശത്ത് ഇരുണ്ട മേഘങ്ങളുണ്ട്. അതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവുമുണ്ടാവും. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുക എന്നത് ഇന്ത്യയ്ക്ക്...
ലണ്ടൻ: യൂറോ കപ്പ് മത്സരങ്ങൾക്കുശേഷവും മത്സരത്തിനും മുമ്പും കളിക്കാർ നടത്തുന്ന വാർത്താ സമ്മേളനങ്ങളിൽ യൂറോയുടെ ഔദ്യോഗിക സ്പോൺസർമാരുടെ ഉൽപ്പന്നങ്ങൾ കളിക്കാർ എടുത്തുമാറ്റുന്നതിനെതിരെ കർശന നിലപാടുമായി യുവേഫ. കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ ഉടൻ നിർത്തണമെന്ന് യുവേഫ ടീമുകൾക്ക് നിർദേശം നൽകി.
സ്പോൺസർമാരുട വരുമാനം ടൂർണമെന്റിനെ യൂറോപ്യൻ ഫുട്ബോളിനെയും സംബന്ധിച്ച് പ്രധാനമാണെന്നും യൂറോ ടൂർണമെന്റ് ഡയറക്ടറായ മാർട്ടിൻ...
യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...