Tuesday, May 7, 2024

Sports

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക്. ഇംഗ്ലീഷ് ഫോർവേഡുമായി 50 ദശലക്ഷം പൗണ്ടിന് കരാർ ഒപ്പിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ 2027 വരെ തുടരും. ടീമിന്‍റെ പുതിയ ഉടമകൾക്ക് കീഴിലുള്ള ആദ്യ ക്ലബ് ട്രാൻസ്ഫറാണിത്. 27 കാരനായ താരം കഴിഞ്ഞ സീസണിൽ...

ഇന്ത്യൻ യുവതാരം മാർട്ടീനയെ ഗോകുലം കേരള സ്വന്തമാക്കി; വനിതാ ടീം ശക്തമാവുന്നു

പുതിയ സീസണിലേക്കുള്ള വനിതാ ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗോകുലം കേരള വലിയ സൈനിംഗ് പൂർത്തിയാക്കി. 17 കാരിയായ ഇന്ത്യൻ ദേശീയ ടീം താരം തോഖോം മാർട്ടിനയാണ് ഇതിന്റെ ഭാഗമായി ഗോകുലം കേരളയിലെത്തിയത്. ഗോകുലം ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധ്യനിരയിൽ കളിക്കുന്ന മാർട്ടിന കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സീനിയർ ടീമിനൊപ്പമുണ്ട്. 2020 വരെ ഇന്ത്യൻ അണ്ടർ...

ഇത്തവണയും മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കില്ല

എടികെ മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ട് നിൽക്കും. മോഹൻ ബഗാൻ കഴിഞ്ഞ സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിച്ചിരുന്നില്ല. പുതിയ സീസണിനായി തയ്യാറെടുക്കേണ്ടതിനാൽ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മോഹൻ ബഗാൻ ആരാധകർക്ക് ഇത് നല്ല വാർത്തയല്ല. മോഹൻ ബഗാൻ 30 തവണ...

കേരളത്തിലെ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും

മലപ്പുറം : മലബാർ ഫുട്ബോളിന്‍റെ പ്രധാന ഭാഗമായ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും. ഈ വർഷം നവംബർ ഒന്നിനായിരിക്കും സീസൺ ആരംഭിക്കുക. ഈ സീസണിലെ ആദ്യ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന തീയതി നവംബർ 1 ആയിരിക്കും. 2023 മെയ് 30 വരെയാണ് സീസൺ. വരാനിരിക്കുന്ന സീസൺ പതിവുപോലെ ധാരാളം ടൂർണമെന്‍റുകൾ നടക്കുന്ന ഒരു സീസണാക്കി...

വനിത യൂറോ കപ്പ്; ഇറ്റലിയെ ഗോളിൽ മുക്കി ഫ്രാൻസ്

വനിത യൂറോ കപ്പിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണ് തങ്ങളെന്ന് പറയുന്ന രീതിയിൽ പ്രകടനം കാഴ്ച വച്ച് ഫ്രാൻസ്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് കരുത്ത് തെളിയിച്ചു. നാലാം മിനിറ്റിൽ ഇറ്റാലിയൻ താരം ബാർബറ ബൊനാൻസിയുടെ ശക്തമായ ഷോട്ട് ഫ്രഞ്ച് ഗോൾ കീപ്പർ പോളിൻ മാഗ്നിന് രക്ഷിച്ചു....

മൂന്നാം ട്വന്റി-20 യില്‍ ഇംഗ്ലണ്ടിന് വിജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ട് : മൂന്നാം ട്വന്റി-20 യില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിൽ 216 റൺസ് വിജയലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റിഷഭ് പന്തിനെ നഷ്ടമായി. കോഹ്ലിക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. 11 റൺസെടുത്ത കോഹ്ലിയെ ഡേവിഡ് വില്ലിയാണ് പുറത്താക്കിയത്. രോഹിത് അതിവേഗം മടങ്ങിയതോടെ...

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ് ട്രേലിയയുടെ നിക്ക് കിറിയോസിനെ 1-4ന് തോൽപ്പിച്ചാണ് നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 3-6, 6-3, 6-4, 7-5. ഏഴാം തവണ കപ്പുയര്‍ത്തിയതോടെ ബിംബിള്‍ഡണ്‍ കിരീടനേട്ടത്തില്‍ പീറ്റ് സാമ്പ്രസിനൊപ്പമെത്തി. വിംബിള്‍ഡണില്‍ 27 മല്‍സരങ്ങളായി തോല്‍വി അറിയാതെയാണ് ജോക്കോവിച്ച് ഫൈനല്‍ മത്സരത്തിലിറങ്ങിയത്.  

ഐ എസ് എല്ലിന്റെ വരവ് ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചെന്ന് വി പി സുഹൈർ

ഐഎസ്എല്ലിന്‍റെ വരവ് ഇന്ത്യയിലെ ഫുട്ബോളിന് വലിയ പ്രോത്സാഹനമായി മാറിയെന്ന് മലയാളി ഫുട്ബോൾ താരം വി പി സുഹൈർ. ഐഎസ്എല്ലിന്‍റെ വരവോടെ ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ആളുകളിലേക്ക് എത്തിയെന്നും താരം കൂട്ടിച്ചേർത്തു. കൂടുതൽ ആളുകൾ ടിവിയിൽ മത്സരം കാണാൻ തുടങ്ങി. ഐഎസ്എൽ വന്നതിന് ശേഷമാണ് കൂടുതൽ ആളുകൾ ഫുട്ബോൾ ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നും സുഹൈർ പറയുന്നു. ഐഎസ്എൽ നിലവിൽ...

അന്താരാഷ്ട്ര കളിക്കാരുടെ ലഭ്യത പരിശോധിക്കാൻ ബിസിസിഐ

അന്താരാഷ്ട്ര കളിക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് 14 കളിക്കാരെയെങ്കിലും ലോക ഇലവൻ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത് പരിശോധിക്കേണ്ട കാര്യമാണ്. ഇംഗ്ലണ്ടിലെ പ്രാദേശിക സീസണും കരീബിയൻ പ്രീമിയർ ലീഗും ഓഗസ്റ്റിൽ നടക്കും.മത്സരം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്താൻ ഉദ്ദേശിക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾ താൽപ്പര്യക്കുറവ് കാണിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഓഗസ്റ്റ് 27 ന്...

മുന്‍ എംഎല്‍എ എൺപതുകാരനായ എം ജെ ജേക്കബ് കുതിച്ചുചാടി മെഡൽ നേടി

കോഴിക്കോട്: പിറവം മുൻ എംഎൽഎ എം ജെ ജേക്കബ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും താരമായി. സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിൽ 81 ക്കാരനായ എം.ജെ ജേക്കബ് വെങ്കലം നേടി. കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന് സ്വർണം നേടിയിരുന്നു. 1963-ൽ അക്കാലത്തെ കേരളത്തിലെ ഏക സർവ്വകലാശാലയായിരുന്ന കേരള സർവകലാശാലയുടെ ചാമ്പ്യൻഷിപ്പ്...
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img