Sunday, May 19, 2024

Sports

ലോക ടെന്നീസ് റാങ്കിംഗിൽ റാങ്കില്ലാതെ റോജർ

ലണ്ടൻ: കാൽനൂറ്റാണ്ടിന്‍റെ ചരിത്രത്തിലാദ്യമായി റോജർ ഫെഡറർക്ക് ലോക ടെന്നീസ് റാങ്കിംഗിൽ സ്ഥാനമില്ല. 1997 സെപ്റ്റംബറിൽ 16-ാം വയസ്സിൽ പ്രൊഫഷണൽ ടെന്നീസിൽ അരങ്ങേറ്റം കുറിച്ചതുമുതൽ റോജർ ഫെഡററുടെ പേര് എടിപി റാങ്കിംഗിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന വിംബിൾഡൺ ക്വാർട്ടർ ഫൈനലിന് ശേഷം ഫെഡറർ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പരിക്ക് കാരണം അദ്ദേഹം കളിക്കളത്തിന് പുറത്താണ്....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ശ്രീലങ്കയ്ക്ക് വൻ മുന്നേറ്റം, ഇന്ത്യ അഞ്ചാമത്

ഗാലെ: പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ശ്രീലങ്കയുടെ മുന്നേറ്റം. ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി. ഗാലെയിലെ തോൽവിയോടെ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കയുടെ പോയിന്‍റ് ശതമാനം 71.43 ആണ്. 70 പോയിന്റ് ശതമാനത്തോടെ ഓസ്ട്രേലിയയാണ്...

ജോക്കോവിച്ചിന് വീണ്ടും വാക്സിന്‍ പ്രതിസന്ധി

യുഎസ്: കോവിഡ് -19നെതിരായ വാക്സിൻ എടുക്കില്ലെന്ന ജോക്കോവിച്ചിന്‍റെ വാശിയിലാണ് ഓസ്ട്രേലിയൻ ഓപ്പൺ അദ്ദേഹത്തിന് നഷ്ടമായത്. ഈവര്‍ഷത്തെ അടുത്ത ഗ്രാന്‍ഡ്സ്ലാം യു.എസ്. ഓപ്പണാണ്. യുഎസിലെ നിലവിലെ നിയമം അനുസരിച്ച്, വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ജോക്കോവിച്ചിന് പ്രവേശനമുണ്ടാകില്ല. മൂന്ന് തവണ യുഎസ് ഓപ്പൺ നേടിയ ജോക്കോ കഴിഞ്ഞ വർഷം ഫൈനലിൽ ഡാനിൽ മെദ്വദേവിനോട് പരാജയപ്പെട്ടു. അമേരിക്കയുടെ വാക്സിൻ നിയമങ്ങൾ...

“ക്രിസ്റ്റ്യാനോയെ വിൽക്കാനില്ല”

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറ്റൊരു ക്ലബിലേക്ക് വിൽക്കില്ലെന്നും പോർച്ചുഗൽ താരം ടീമിൽ തുടരുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പുതിയ മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു. തായ്ലൻഡിൽ നടക്കുന്ന പ്രീ സീസൺ പരിശീലനത്തിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിട്ടില്ല.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ

പ്രീമിയർ ലീഗിലെ ഏറ്റവും വലിയ രണ്ട് ക്ലബുകൾ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് പ്രീ-സീസൺ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നു. തായ്ലൻഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരും. പ്രീ സീസണിലെ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. എറിക് ടെൻഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആദ്യ മത്സരമാണിത്. പ്രീ-സീസൺ പരിശീലനം ആരംഭിച്ച് കുറച്ച് ദിവസങ്ങൾ...

അതിയ ഷെട്ടിയും കെ എൽ രാഹുലും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ട്

സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ഏറെ നാളായി പ്രണയത്തിലായിരുന്നു. കെഎൽ രാഹുലിനൊപ്പം അടുത്തിടെയാണ് അതിയ ജർമ്മനിയിൽ നിന്ന് മടങ്ങിയെത്തിയത്. രാഹുലിന്‍റെ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും മടങ്ങിയെന്നും ജൂൺ 8ന് പരിശീലനത്തിനിടെ കെഎൽ രാഹുലിന്‍റെ അരക്കെട്ടിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മൂന്ന്...

തന്മോയ് ഘോഷ് ഗോകുലം കേരളയിൽ എത്തി

സന്തോഷ് ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയ തന്മോയ് ഘോഷ് ഗോകുലം കേരളയിൽ. ഗോകുലം കേരളയുമായി രണ്ട് വർഷത്തെ കരാറിലാണ് 29 കാരനായ താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാൾ അക്കാദമിയിൽ വളർന്ന തന്മോയ് ഘോഷ് ഇതുവരെ കൊൽക്കത്തയിലാണ് തന്‍റെ കരിയർ ചെലവഴിച്ചത്. നേരത്തെ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കൊൽക്കത്തയിലെ ഉവാരി ക്ലബിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ലാലിഗയുടെ പേര് മാറ്റാൻ തീരുമാനം

ലാലിഗ ഇനി ലാലിഗ ആയിരിക്കില്ല. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഈ സീസൺ അവസാനത്തോടെ ലാലിഗയുടെ പേര് മാറ്റാൻ തീരുമാനിച്ചു. വരുന്ന ഓഗസ്റ്റിൽ ലാലിഗയുടെ പുതിയ പേര് അധികൃതർ പ്രഖ്യാപിക്കും. 2023-24 സീസൺ മുതൽ പ്രഖ്യാപിക്കുന്ന പുതിയ പേരിലാണ് ലാലിഗ അറിയപ്പെടുക. ഇപ്പോൾ ലാലിഗ സാന്റൻഡർ എന്നാണ് ലാലിഗയുടെ പേര്. സ്പാനിഷ് കമ്പനിയായ സാന്‍റാണ്ടർ ലാലിഗയുടെ...

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോൽപിച്ച് ശ്രീലങ്ക

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം. ഡബിൾ സെഞ്ച്വറി നേടിയ ദിനേശ് ചണ്ഡിമലും രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 12 വിക്കറ്റുകൾ വീഴ്ത്തിയ പ്രഭാത് ജയസൂര്യയുമാണ് ശ്രീലങ്കയുടെ വിജയശിൽപികൾ. ഈ വിജയത്തോടെ പരമ്പര സമനിലയിൽ കലാശിച്ചു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സ്...

ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായി തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ്. 'പോസ്റ്റുകൾ നീക്കം ചെയ്തത് ജഡേജയുടെ വ്യക്തിപരമായ കാര്യമാണ്. നമുക്കിടയിൽ ഒരു പ്രശ്നവുമില്ല. എല്ലാം ഓക്കെയാണെന്നും" പറഞ്ഞു. മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജഡേജ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img