Friday, April 26, 2024

National

‘കൃഷി നഷ്ടത്തില്‍, കഞ്ചാവിന് നല്ല വില’: കഞ്ചാവ് കൃഷി ആരംഭിക്കണം: കലക്ടറോട് അനുമതിയ്ക്ക് അപേക്ഷിച്ച് കര്‍ഷകന്‍

മുംബൈ: കൃഷി നഷ്ടത്തിലായതോടെ കഞ്ചാവ് കൃഷി ചെയ്യാന്‍ ജില്ലാ കലക്ടറുടെ അനുമതി തേടി കര്‍ഷകന്‍. മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയായ അനില്‍ പാട്ടീല്‍ ആണ് കഞ്ചാവ് കൃഷിക്ക് അനുമതി തേടിയത്. നിലവില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്കൊന്നും കാര്യമായ വിലയില്ല. എന്നാല്‍ കഞ്ചാവിന് നല്ല വിലയുണ്ട്. സെപ്റ്റംബര്‍ 15ന് മുമ്പ് അപേക്ഷയില്‍ മറുപടി തരണമെന്നും ഇല്ലെങ്കില്‍ സെപ്റ്റംബര്‍ 16...

കോവിഡ് പരിശോധന ഫലം കോവിന്‍ സൈറ്റില്‍ ലഭ്യമാകും; പ്രവാസികള്‍ക്ക് സഹായകരം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും നിലവില്‍ ആര്‍ടി-പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി ഇനി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ്.ശര്‍മ്മ പറഞ്ഞു. ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന...

ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷന്‍; ബി.എച്ച് സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം. നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ...

മുസ്ലീം സഹോദരങ്ങളുടെ ദോശക്കടയ്ക്ക് ഹിന്ദു പേര്; ‘ഇക്കണോമിക് ജിഹാദ്’ ആരോപിച്ച് കടയില്‍ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍

മധുര: ദോശക്കടയ്ക്ക് ഹിന്ദു പേര് നല്‍കിയതിന് അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍. ഉത്തര്‍പ്രദേശിലെ മധുര വികാസ് ബസാറിലാണ് മുസ്ലിങ്ങളുടെ ദോശക്കടക്ക് ഹിന്ദു പേരിട്ടതിനെ തുടര്‍ന്നാണ് ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ടത്. ഏതാനും ചെറുപ്പക്കാര്‍ നടത്തിവരുന്ന ദോശക്കടയിലേക്കാണ് വീഡിയോ ചിത്രീകരിച്ചുകൊണ്ട് അക്രമികള്‍ എത്തിയത്. ‘ശ്രീനാഥ് ദോശ കോര്‍ണര്‍’ എന്ന പേരിനെ ചൊല്ലി കടക്കാരുമായി സംഘം തര്‍ക്കിക്കുകയും ചെയ്തു. ‘ഇക്കണോമിക് ജിഹാദ്’ ആണ്...

കോവിഡ് നിയന്ത്രിക്കാൻ കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രം

കോവിഡ് നിയന്ത്രിക്കാൻ അഞ്ച് നിർദേശങ്ങളുമായി കേരളത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തിൽ പറയുന്നു. രോഗം ബാധിക്കുന്നയാളുടെ സമ്പർക്ക പട്ടികയിലുള്ള 25 പേരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കണമെന്നും കത്തിൽ നിർദേശമുണ്ട്. സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് കൂടുതലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിരക്ക്...

മൈസൂരു കുട്ടബലാത്സംഗ കേസ്; നാലുപേര്‍ കസ്റ്റഡിയില്‍, പിടിയിലായത് തമിഴ്‍നാട്ടില്‍ നിന്ന്

ബെംഗളൂരു: മൈസൂരു കുട്ടബലാത്സംഗ കേസില്‍ നാലുപേരെ കസ്റ്റഡിയിൽ എടുത്തതായി വിവരം. തമിഴ്‍നാട്ടില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ...

പബ്ജിക്കായി അമ്മയുടെ 10 ലക്ഷം കളഞ്ഞു; വീടുവിട്ടോടി ഗുഹയിലൊളിച്ച് കൗമാരക്കാരൻ

മുംബൈ ∙ വിഡിയോ ഗെയിം പബ്ജി കളിക്കാൻ ഓൺലൈൻ ഇടപാടിലൂടെ 10 ലക്ഷം രൂപ ചെലവാക്കിയതിന് മാതാപിതാക്കൾ ശാസിച്ചതിനെ തുടർന്ന് 16 വയസ്സുകാരൻ വീടുവിട്ടു പോയി. മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. കാണാതായ കൗമാരക്കാരനെ വ്യാഴാഴ്ച ഉച്ചയോടെ അന്ധേരിയിലെ മഹാകാളി ഗുഹയ്ക്കടുത്തുനിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം തിരിച്ചയച്ചു. ബുധനാഴ്ച വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ...

‘ഖിലാഫത്ത് സ്ഥാപിക്കും’; ഐഎസ് ഭീകരർ അഫ്ഗാനിൽനിന്ന് ഇന്ത്യയെയും ഉന്നമിടുന്നു?

ന്യൂഡൽഹി ∙ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരസംഘം ഇന്ത്യയെയും ഉന്നമിടുന്നതായാണു വിവരം. അഫ്ഗാനിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും പിന്നീട്...

മൈസൂരു കൂട്ടബലാത്സംഗം: അന്വേഷണം മൂന്ന് മലയാളി വിദ്യാര്‍ത്ഥികളിലേക്ക് ? കര്‍ണാടക പൊലീസ് കേരളത്തിലെത്തി

മൈസൂരു: കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണമാണ് മലയാളികളിലേക്ക് നീങ്ങുന്നത്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് കര്‍ണാടകയിൽ വലിയ ജനരോഷം...

ഉത്തരാഘണ്ഡില്‍ കനത്ത മഴ: ദെഹ്‌റാദൂണ്‍ – ഋഷികേശ് ദേശീയപാതയിലെ പാലം തകര്‍ന്നുവീണു

ന്യൂഡല്‍ഹി; ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കിടെ പാലം തകര്‍ന്നു വീണു. ദെഹ്‌റാദൂണ്‍ - ഋഷികേശ് ദേശീയ പാതയിലെ ജാക്കന്‍ നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. ഏതാനും വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നുവെങ്കിലും സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്നുവീണ പാലത്തില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങികിടക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്‍.എഫ്) സ്ഥലത്ത് എത്തിയിട്ടുണ്ട്. https://twitter.com/ANI/status/1431162750844112902?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1431162750844112902%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fbridge-collapse-in-utharakhand-due-to-heavy-rainfall-traffic-halted-1.5948296 അതേ...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img