ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷന്‍; ബി.എച്ച് സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

0
293

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബി.എച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം.

നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാം. നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും.

സംസ്ഥാനാന്തര ട്രാന്‍സ്ഫര്‍ ലഭിക്കുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം കൂടുതല്‍ പ്രയോജനകരമാവുക. നിലവില്‍ ഇവര്‍ ഓരോ തവണ ട്രാന്‍സ്ഫര്‍ കിട്ടുമ്പോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. മോട്ടോര്‍വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here