Tuesday, May 7, 2024

National

‘ഇനി ആവശ്യമില്ല’: ഫൈസർ, മൊഡേണ വാക്സീനുകൾ ഇന്ത്യയിൽ എത്തിയേക്കില്ല

ന്യൂഡൽഹി∙ ഫൈസർ, മൊഡേണ കോവിഡ‍് വാക്സീനുകൾ കേന്ദ്രസർക്കാർ വാങ്ങിക്കില്ലെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. വാക്സീൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സീൻ വാങ്ങിക്കുന്നതിൽനിന്നു കേന്ദ്രസർക്കാർ പിൻവാങ്ങുന്നത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന...

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി. ഇക്കാര്യം സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. സംസ്ഥാനത്ത് മതപരിവര്‍ത്തനം വ്യാപകമാണെന്ന എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തന്റെ അമ്മ അടുത്തകാലത്ത് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതായും ശേഖര്‍ വെളിപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹൊസദുര്‍ഗ മണ്ഡലത്തില്‍...

മുടിയിൽ പിടിച്ചുവലി, അടി, ഷോപ്പിങ് മാളില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ത്തല്ലി; വീഡിയോ വൈറല്‍

പട്ന: ബിഹാറിലെ ഷോപ്പിങ് മാളില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. മുസാഫര്‍പുര്‍ മോട്ടിജീലിലെ സിറ്റി പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ഷോപ്പിങ് മാളിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. നാല് പെണ്‍കുട്ടികള്‍ പരസ്പരം കയര്‍ക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കം. ഒരു ആണ്‍കുട്ടിയെയും വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാളോട് ഒരു പെണ്‍കുട്ടി കയര്‍ത്തു സംസാരിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് മൂന്ന് പെണ്‍കുട്ടികള്‍...

യുവാവിനെ കൊന്നത് ഭാര്യയും കാമുകനും; മൃതദേഹം അലിയിപ്പിച്ച് കളയാന്‍ നീക്കം, ഫ്‌ളാറ്റില്‍ പൊട്ടിത്തെറി

പട്‌ന: യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച് അലിയിപ്പിച്ച് കളയാനുള്ള നീക്കം കലാശിച്ചത് പൊട്ടിത്തെറിയില്‍. ഒടുവില്‍ വിവരം പുറത്തറിഞ്ഞതോടെ എല്ലാവരും പോലീസിന്റെ പിടിയില്‍. ബിഹാറിലെ സിക്കന്ദര്‍പുര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്. ബിഹാറില്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്ന രാകേഷി(30)നെയാണ് ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൃത്യം...

ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് എന്ന പ്രസംഗം; രാഹുലിനെതിരെയുള്ള മാനനഷ്ടക്കേസ് തള്ളി

മുംബൈ: ഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രസംഗിച്ചതിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്ദേ എന്നയാൾ നൽകിയ ഹർജിയാണ് തള്ളിയത്. 2014ൽ നടത്തിയ പ്രസംഗം തനിക്ക് മാനനഷ്ടമുണ്ടാക്കിയതെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ആദ്യം ബീവണ്ടി കോടതിയെയും ഹർജി തള്ളിയതോടെ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. 2018ൽ ബീവണ്ടി കോടതിയിൽ രാഹുൽ...

ബെംഗലുരുവില്‍ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി; മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ

ബെംഗലുരു: ബെംഗലുരുവിൽ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി.  ബെംഗലുരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ ആയി. അനേക്കൽ ഗ്രീൻ വാലി റിസോർട്ടിലായിരുന്നു ലഹരിപാർട്ടി. ബെംഗലുരുവിലെ ഐടി ജീവനക്കാരും കോളേജ് വിദ്യാർഥികളുമാണ് പിടിയിലായ മലയാളികൾ. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. നിരോധിത ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14...

‘ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബാലഗോപാല്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) ഉള്‍പ്പെടുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതി. ജിഎസ്ടിയില്‍ പെടുത്തിയാല്‍ കുറയും എന്നുള്ളത് തെറ്റിധരിപ്പിക്കുന്ന പ്രചരണമാണ്. ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. മുമ്പില്ലാത്ത തരത്തില്‍ വലിയ തോതില്‍ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്...

രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ

ബം​ഗളൂരു: രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ്. കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകണം. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും നീതി അകലെയാണ്....

ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി ∙ ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തേ അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനുവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. ഇതിനു മുൻപും നിരവധി തവണ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി...

കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീർണിച്ച നിലയിൽ; രക്ഷപ്പെട്ടത് രണ്ട് വയസ്സുകാരി‌ മാത്രം

ബെംഗളൂരു ∙ കുടുംബ വഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്തു. രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്. മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എച്ച്.ശങ്കർ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്ത്. മകളുടെ ദാമ്പത്യജീവിതത്തിലെ...
- Advertisement -spot_img

Latest News

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്:ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശരത് മേനോന്‍, സൗരവ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം....
- Advertisement -spot_img