Wednesday, May 29, 2024

National

രാജ്യത്ത് വാക്‌സിനേഷന്‍ 100 കോടിയിലേക്ക്, 14,623 കോവിഡ് കേസുകള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,623 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. 19,446 പേര്‍ രോഗമുക്തരായി. സജീവ രോഗികള്‍ 1,78,098 ആയി കുറഞ്ഞു. പ്രതിദിന രോഗികളില്‍ 7,643 പേരും 77 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,41,08,996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....

‘രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ’; വിവാദ പ്രസ്താവനയുമായി കർണാടക ബി.ജെ.പി അധ്യക്ഷൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. 'ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല'-നളിൻ കുമാർ പറഞ്ഞു. വിവാദ പ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന്...

ഇന്ധനവില വർദ്ധനയും, ചൈനയുടെ കടന്നുകയറ്റവും; മോദി ഒരക്ഷരം മിണ്ടുന്നില്ല: അസദുദ്ദീൻ ഒവൈസി

ഇന്ധനവില വർദ്ധനവിനെ കുറിച്ചും ലഡാക്കിൽ ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം പറയുന്നില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. “പ്രധാനമന്ത്രി മോദി ഒരിക്കലും രണ്ട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറില്ല ഒന്ന് പെട്രോൾ, ഡീസൽ വില വർദ്ധനവ്, രണ്ട് ലഡാക്കിൽ നമ്മുടെ പ്രദേശം ചൈന കൈയ്യേറിയത്.” ഒരു സമ്മേളനത്തെ...

പൗരത്വ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്; പുതിയ തീരുമാനവുമായി കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്തെ പൗരത്വ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. കര്‍മ്മ പരിപാടിയുടെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. ഈ...

തെരഞ്ഞെടുപ്പ് അടുത്തു; ഇന്ധനവില കുറയ്ക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തില്‍ ഇടപെടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ധനകാര്യമന്ത്രാലയവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന നികുതിയില്‍ നേരിയ കുറവ് വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണവില കുറയ്ക്കുന്നത് സംബന്ധിച്ച് എണ്ണയുത്പാദക രാജ്യങ്ങളുമായും കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ട്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എണ്ണവില...

അധിക്ഷേപ ട്വീറ്റ്; ബി.ജെ.പി നേതാവിനെ അര്‍ധരാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് ‘സ്റ്റാലിന്‍ പൊലീസ്’

ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ട്വിറ്ററില്‍ അപകീര്‍ത്തിപരമായ പോസ്റ്റിട്ട ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തക സമതി അംഗവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ കല്യാണരാമനെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തത്. കല്യാണരാമന്‍ വിദ്വേഷം പരത്തുന്നതും അപകീര്‍ത്തിപരമായുള്ളതുമായ പോസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. ധര്‍മ്മപുരിയിലെ ഡി.എം.കെ എം.പി...

ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം- ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ജാഷ്പൂരിലാണ് സംഭവം. ദുര്‍ഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാന്‍ പുറപ്പെട്ട വിശ്വാസികള്‍ക്ക് ഇടയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഈസമയത്ത്...

ദില്ലി അതിർത്തിയിലെ കർഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ

ദില്ലി: ദില്ലി - ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷക സമരസ്ഥലത്ത്  യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ്...

വിശക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍; ആഗോള പട്ടിണി സൂചികയില്‍ രാജ്യം ആപത്സൂചനയുള്ള വിഭാഗത്തില്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്ഥാനത്തുനിന്ന് 2021ല്‍ 101ാം സ്ഥാനത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പാകിസ്താനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍,ശ്രീലങ്ക തുടങ്ങിയവയും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. പാകിസ്താന്‍...

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തില്‍; പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ

ന്യൂദല്‍ഹി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.പിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് പങ്കുവെച്ചു. എപ്പോഴാണ് എന്‍.ഐ.എ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് ചോദിച്ചാണ് ബി.വി. ശ്രീനിവാസ് വിഡിയോ ട്വീറ്ററില്‍...
- Advertisement -spot_img

Latest News

കോവിഡിന് ശേഷം അടുത്ത മഹമാരി വരുന്നു; ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
- Advertisement -spot_img