Wednesday, May 8, 2024

National

പെട്രോളിന് 75 രൂപ, ഡീസലിന് 68; ജിഎസ്ടിയില്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയും?, വെള്ളിയാഴ്ച നിര്‍ണായകം

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്. ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപയായും ഡീസല്‍ 68 രൂപയായും കുറയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍...

2022 ലും മാസ്ക് ധരിക്കേണ്ടിവരും, കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് അത്യാവശ്യം; ഡോ. വി കെ പോള്‍

2022ലും മാസ്ക് ധരിക്കേണ്ടിവരും. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കൊവിഡിനെ പ്രതിരോധിക്കാൻ വേണ്ടതെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം തള്ളിക്കളയാനാകില്ല. രാജ്യം അപകടകരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ' കൊവി‍ഡിന്റെ മൂന്നാം തരം​ഗം തള്ളിക്കളയാനാവില്ല. നമ്മൾ സ്വയം പരിരക്ഷിക്കുകയും രോ​ഗം പിടിപെടാതിരിക്കാൻ...

രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഡിസംബറിൽ രാജ്യത്തെ 75 ശതമാനം പേർക്കും വാക്സിനേഷൻ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'സ്വാതന്ത്യത്തിന്‍റെ 75-ാം വാർഷികത്തിൽ രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിനന്ദനങ്ങൾ. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പയിൻ പുതിയൊരധ്യായം രചിച്ചിരിക്കുന്നു'...

മകനുമുന്നില്‍ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധം; വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ജയ്പുര്‍: ആറുവയസ്സുകാരനായ മകന് മുന്നില്‍ നീന്തല്‍ക്കുളത്തില്‍ വെച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ...

കൊവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണം; രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് ബാധിതനാണെന്ന് കണക്കാക്കാന്‍ ആന്റിജനോ, ആര്‍.ടി.പി.സി.ആര്‍ പരിശോധനയോ നടത്തണം. അതേസമയം, വിഷബാധയേല്‍ക്കല്‍, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല. ഐ.സി.എം.ആറും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ പുതുക്കിയ നിര്‍ദേശം...

പള്ളിയില്‍നിന്ന് മടങ്ങി വരികയായിരുന്ന ജനനായക കച്ചി നേതാവിനെ വെട്ടിക്കൊന്നു (വീഡിയോ)

വെല്ലൂര്‍: വാണിയമ്പാടി ടൗണ്‍ മുന്‍ കൗണ്‍സിലറും മണിത്താനേയ ജനനായക കച്ചി മുന്‍ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിയുമായ വാസിം അക്രമിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. പള്ളിയില്‍നിന്നു മടങ്ങി വരികയായിരുന്ന വാസിമിനെ കാറിലെത്തിയ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.ഇന്നലെ രാത്രിയോടെയാണ് സംഭവം. വാസിമിനെ മൃഗീയമായി വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നമസ്‌കാരം കഴിഞ്ഞ് റോഡിലെ നടന്നുവരികയായിരുന്ന വാസിമിനെ അക്രമി...

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണി രാജിവെച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ അപ്രതീക്ഷിതമായി രാജിവെച്ചത്​. പാർട്ടി ആസ്ഥാനത്ത്​ ഉന്നത തലയോഗം ചേരുന്നു.

രാജ്യത്തെ എല്ലാ വീടുകളിലും ഒരു ആർഎസ്എസ് പ്രവർത്തകൻ ; നിർദ്ദേശവുമായി മോഹൻ ഭാഗവത്

ആർഎസ്എസ് 2025 ൽ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ ഓരോ വീട്ടിലും ഓരോ പ്രവർത്തകൻ ഉണ്ടാകണമെന്നതാണ് ലക്ഷ്യമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. നാല് വർഷത്തിനുള്ളിൽ സ്വയംസേവകർ എല്ലാ ഗ്രാമങ്ങളിലും ശാഖകൾ വിപുലീകരിച്ച് ഓരോ വീടുകളിലും പ്രവർത്തകർ ഉണ്ടാകാൻ എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ സംഘടനയുടെ പ്രവർത്തനം വിലയിരുത്താൻ ധൻബാദിലെത്തിയ അദ്ദേഹം ജാർഖണ്ഡിലെയും...

വാരാണാസി പള്ളി നിര്‍മ്മിച്ചത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണോ എന്നറിയാന്‍ സര്‍വേ വേണ്ട; കീഴ്‌ക്കോടതി വിധി റദ്ദ് ചെയ്ത് അലഹബാദ് കോടതി

ലഖ്‌നൗ: പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന ജ്ഞാനവാപി പള്ളി പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിര്‍മ്മിച്ചതാണോ എന്ന് കണ്ടെത്താനുള്ള സര്‍വേ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പദ്ധതിക്ക് ഈ വര്‍ഷം ഏപ്രിലിലാണ് വാരാണസി കോടതി ഉത്തരവിട്ടത്. സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് ജസ്റ്റിസ് പ്രകാശ് പാട്യയുടെ സിംഗിള്‍ ബെഞ്ച് കീഴ്‌ക്കോടതിയുടെ ഉത്തരവ് സ്‌റ്റേ...

ഡൽഹി സിവിൽ ഡിഫൻസ് ഓഫീസറുടെ കൊലപാതകം: പ്രതി ഭർത്താവെന്ന് പൊലീസ്; ബലാത്സംഗം നടന്നിട്ടില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സിവിൽ ഡിഫൻസ് വളണ്ടിയറുടെ ക്രൂര കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോസ്റ്റോ മോർട്ടം റിപ്പോർട്ട്. സിവിൽ ഡിഫൻസ് വളണ്ടിയറുടെ കൊലപാതകം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പൊലീസ് പറയുന്നത് ഇങ്ങനെ-...
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img