Monday, May 20, 2024

National

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ഷഹീദ് ഇ-അസം ഭഗത് സിങ് പാര്‍ക്കില്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ദിക് പട്ടേലിനുമൊപ്പം ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കൈകോര്‍ത്തു. ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരുനേതാക്കളും കോണ്‍ഗ്രസ്...

ഡല്‍ഹി കലാപം ആസൂത്രിതം, ലക്ഷ്യം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്തൽ: ഹൈക്കോടതി

ന്യൂഡല്‍ഹി:  വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാപത്തില്‍ നടന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കലാപത്തില്‍ ഡല്‍ഹി പോലീസിന്റെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ...

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസിൽ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയാകും ഇരുവർക്കും പാർട്ടി അംഗത്വം നൽകുക. കനയ്യയുടെയും ജിഗ്നേഷിന്‍റെയും അനുയായികളും കോൺഗ്രസിൽ ചേരും. കനയ്യ കോൺഗ്രസിൽ ചേരുമെന്ന വാർത്ത നേരത്തെ സിപിഐ നിഷേധിച്ചിരുന്നു. കനയ്യയെ...

മതം തോറ്റു; ഭാര്യമാർ പരസ്പരം വൃക്ക നൽകി; ഭർത്താക്കൻമാരെ കാത്തു

ഭർത്താക്കൻമാരുടെ ജീവൻ രക്ഷിക്കാൻ പരസ്പരം വൃക്ക ദാനം ചെയ്യാൻ തയാറായി മുന്നോട്ടുവന്നിരിക്കുകയാണ് ഈ ദമ്പതികൾ. ഡെറാഡൂൺ സ്വദേശികളായ ഹിന്ദു–മുസ്​ലിം കുടുംബങ്ങളാണ് ഇത്തരത്തിൽ പരസ്പരം വൃക്ക കൈമാറിയത്.. ഇരുവരുടെയും ഭർത്താക്കൻമാർക്ക് വൃക്ക മാറ്റിവയ്ക്കൽ അത്യാവശ്യമായതോടെയാണ് പരസ്പരം സഹായിക്കാൻ ഇരുവരും തയാറായത്. സുഷമയുടെ വൃക്ക സുൽത്താനയുടെ ഭർത്താവ് അഷ്റഫ് അലിക്കും. സുൽത്താനയുടെ വൃക്ക സുഷ്മയുടെ ഭർത്താവ് വികാസിനും മാറ്റിവച്ചു....

ഒറ്റ മുസ്ലിം കുടുംബം പോലുമില്ലെങ്കിലും അഞ്ച് നേരവും നിസ്കാരത്തിനായുള്ള ബാങ്കുവിളി മുടങ്ങാത്ത ഇന്ത്യന്‍ ഗ്രാമം

വര്‍ഷങ്ങളായി ബിഹാറിലെ ഈ ഗ്രാമത്തിലെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നത് ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാതെയാണ്. ബിഹാറിലെ നളന്ദയിലുള്ള ബെന്‍ ബ്ലോക്കിലെ മാഡി ഗ്രാമത്തിലാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യം നടക്കുന്നത്. 1981ലെ കലാപത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് അവസാന മുസ്ലിം കുടുംബവും ഒഴിഞ്ഞുപോയിരുന്നു. എങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍...

അസമില്‍ പൊലീസില്‍ വെടിവയ്പില്‍ 12കാരന്‍ മരിച്ചത് ആധാര്‍ കാര്‍ഡ് വാങ്ങി മടങ്ങുമ്പോള്‍

ഗുവാഹത്തി: അനധികൃത കുടിയേറ്റം ഒഴിപ്പിക്കലിന്‍റെ ( anti-encroachment drive) പേരില്‍ അസമില്‍(Assam) നടന്ന വെടിവയ്പില്‍ (Assam Violence) കൊല്ലപ്പെട്ട 12കാരന്‍റെ ദാരുണാന്ത്യം ആധാര്‍ കാര്‍ഡ് (Aadhaar Card) വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍. ഷാഖ് ഫരീദ് (Shakh Farid) എന്ന 12 കാരനാണ് പ്രാദേശിക പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ കാര്‍ഡ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ്...

കോളേജിൽ തുടങ്ങി കോടതിമുറിയിൽ ഒടുങ്ങിയ കുടിപ്പക; ഇതുവരെ അവസാനിച്ചത് 25-ല്‍ അധികം ജീവിതങ്ങള്‍

ന്യൂഡൽഹി: രോഹിണിയിലെ കോടതിമുറിയിൽ എതിർസംഘത്തിൽപ്പെട്ട ഗുണ്ടകളുടെ വെടിയേറ്റ് ജിതേന്ദർമൻ എന്ന ഗോഗി കൊല്ലപ്പെടുമ്പോൾ ഒടുങ്ങിയത് അഴിക്കുള്ളിലും പുറത്തുംനിന്ന് ഡൽഹിയെയും ഹരിയാണയെയും ഒരു ദശാബ്ദമായി മുൾമുനയിൽ നിർത്തിയ കൊടുംകുറ്റവാളി. എതിരാളിയായ തില്ലു താജ്പുരിയയുമായി ഡൽഹി സർവകലാശാലയിൽ പഠിക്കുമ്പോൾ രാഷ്ട്രീയത്തിന്റെ പേരിൽ തുടങ്ങിയ കുടിപ്പക അവസാനിപ്പിച്ചത് ഇരുപത്തഞ്ചോളം ജീവിതങ്ങളെയാണ്. നൂറോളംപേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ജയിലിലായതിനാൽ തില്ലുവിനെ കൊല്ലാൻ ഗോഗിക്കായില്ല. തില്ലുവാകട്ടെ...

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടര്‍. ഇത്തരത്തില്‍ സുപ്രീംകോടതിയിലെ  ഔദ്യോഗിക ഇ മെയിലിലിന്റെ ഫൂട്ടറിലുണ്ടായിരുന്നത് സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു സുപ്രീംകോടതി ഇമെയില്‍ സംവിധാനം...

അസം വെടിവെപ്പ്; വെടിയേറ്റുമരിച്ച ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റിലായി. ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായതെന്ന് അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ദ ട്വീറ്റില്‍ വ്യക്തമാക്കി. ദാരംഗില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പ്രതിഷേധിച്ച ഒരാളെ പൊലീസ് വെടിവെച്ചിടുകയും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍...

ഡല്‍ഹി കോടതിക്കുള്ളില്‍ വെടിവെപ്പ്; റിമാൻഡിലായിരുന്ന ഗുണ്ടാനേതാവ് ഉൾപ്പടെ നാലു പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: റിമാൻഡിലായിരുന്ന ഗുണ്ടാത്തലവനെ കോടതി വളപ്പിൽവെച്ച് വെടിവെച്ചുകൊന്നു. എതിർ ചേരിയിൽപ്പെട്ടവരാണ് ജിതേന്ദർ ഗോഗി എന്നയാളെ ഡൽഹിയിലെ രോഹിണി കോടതി വളപ്പിൽ വെച്ച് വെടിവെച്ചുകൊന്നത്. വെടിവെപ്പിൽ, ജിതേന്ദർ ഗോഗിയെ കൂടാതെ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമി സംഘം വെടിയുതിർത്തത്. കോടതിയിലുണ്ടായിരുന്ന പൊലീസുകാർ തിരിച്ചു വെടിവെക്കുകയും ചെയ്തു....
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img