Local News

മാധ്യമ പ്രവർത്തകരെന്ന പേരിൽ വാഹനങ്ങളിൽ പ്രസ് സ്റ്റിക്കറും പണപ്പിരിവും; എസ്.പിക്ക് പരാതി നൽകി

കുമ്പള|: മാധ്യമ പ്രവർത്തകരെന്ന വ്യാജേന വാഹനങ്ങളിൽ 'പ്രസ്' സ്റ്റിക്കർ പതിക്കുന്നതിനെതിരേ കുമ്പള പ്രസ് ഫോറം എസ്.പിക്ക് പരാതി നൽകി. കുമ്പള, മഞ്ചേശ്വരം ബദിയടുക്ക പൊലിസ് സ്റ്റേഷൻ പരിധികളിൽ വ്യാജ സ്റ്റിക്കർ പതിച്ച് ഓടുന്ന വാഹനങ്ങൾ നിരവധിയാണ്. ഓൺലൈൻ മാധ്യമങ്ങളെന്ന പേരിൽ സ്വന്തമായി വാർത്ത പോർട്ടലോ ഓഫിസോ ഇല്ലാത്ത വ്യാജന്മാരും യൂ ട്യൂബർമാരും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം...

കുമ്പള ബംബ്രാണയിലെ യുവമോർച്ച നേതാവിന്റെയും പിതാവിന്റെയും ദുരൂഹ മരണം; മാതാവിനും ബന്ധുക്കൾക്കുമെതിരെ ഉള്ളാള്‍ പൊലീസ്‌ കേസെടുത്തു

കുമ്പള: യുവമോര്‍ച്ച നേതാവ്‌ മരിച്ചതിനു പിന്നാലെ പിതാവ്‌ കടലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മാതാവും സഹോദരനുമടക്കം നാലുപേര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ്‌ കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള ബംബ്രാണ കല്‍ക്കുള മൂസ ക്വാര്‍ട്ടേഴ്‌സിലെ ലോകനാഥൻ (52), മകനും യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ്‌ പ്രസിഡണ്ടുമായ രാജേഷ് ബംബ്രാണ (30) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ മാസം...

രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മംഗളൂരു: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബെൽത്തങ്ങാടി ഗുരുവയങ്കര സ്വദേശി കെ. ശബ്ബീർ (34) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടം. ബെൽത്തങ്ങാടിയിൽ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലൻസ് കൊപ്പൽ അഞ്ചിക്കട്ടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രോഗിയേയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ശബ്ബീർ മരിച്ചു.

ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടുപോയി

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വേരോടെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്തിയോട്ടെ വ്യാപാരിയും അടുക്കം ചൂക്കിരിയക്കെയില്‍ താമസക്കാരനുമായ സി.എ. ഹമീദിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് വേരോടെ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് മരം നിന്ന സ്ഥലത്ത് കുഴി പ്രത്യക്ഷപ്പെട്ട നിലയില്‍ കാണുന്നത്. വാഹനത്തില്‍ കടത്തി കൊണ്ടു പോയതെന്നാണ് സംശയിക്കുന്നത്.

മംഗളൂരു മള്ളൂരു പഞ്ചായത്തിൽ എസ്.ഡി.പി.ഐക്ക് എതിരില്ലാതെ ഭരണം

മംഗളൂരു: കർണാടക ദക്ഷിണ കന്നട ജില്ലയിലെ മള്ളൂരു ഗ്രാമപഞ്ചായത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് എതിരില്ലാത്ത വിജയം. എസ്.ഡി.പി.ഐയുടെ പ്രേമയാണ് പ്രസിഡന്‍റ്. ഇല്യാസ് പാദെ വൈസ് പ്രസിഡന്‍റുമായി. ഒമ്പതംഗ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച അഞ്ച്, കോണ്‍ഗ്രസ് പിന്തുണയിൽ ജയിച്ച മൂന്ന്, ബി.ജെ.പി പിന്തുണയിൽ വിജയിച്ച ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങൾ. കോണ്‍ഗ്രസ്, ബി.ജെ.പി...

പോക്‌സോ കേസ്; മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിക്ക് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും

കാസര്‍കോട്‌: പന്ത്രണ്ടുകാരിയെ മൂന്നു വര്‍ഷക്കാലം തുടർച്ചയായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 97 വർഷം ശിക്ഷ വിധിച്ച് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍, ഉദ്യാവാറിലെ സയ്യിദ്‌ മുഹമ്മദ്‌ ബഷീറി (41)നെയാണ്‌ അഡീഷണൽ ജില്ലാ സെഷൻസ് ഒന്നാം കോടതി ജഡ്‌ജി എ.മനോജ്‌ ശിക്ഷിച്ചത്. 8.30 ലക്ഷം പിഴ അടക്കാനും കോടതി വിധിച്ചു. വിദേശത്തായിരുന്ന...

പശു കടത്താരോപിച്ച് കാസർകോട് സ്വദേശികൾക്ക് നേരെ മംഗളൂരു വിട്ളയിൽ ആക്രമണം; 4 പേർക്ക് പരിക്ക്; 5 പേർക്കെതിരെ കേസ്സെടുത്തു

കാസർകോട്: പിക്കപ്പ് ലോറിയിൽ കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കടത്തുകയായിരുന്ന മഞ്ചേശ്വരം സ്വദേശികളടക്കമുള്ള 4 പേരെ  വാഹനങ്ങളിലെത്തിയ  സംഘം വഴിയിൽ തട‌ഞ്ഞ്  നിര്‍ത്തി മര്‍ദ്ദിച്ചു. ക‍ർണാടകയിലെ വിട്ലയിലാണ് സംഭവം. കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കൊണ്ടുവരികയായിരുന്നു. മഞ്ചേശ്വരം ബാക്രവയലിലെ ഇബ്രാഹിം എന്ന മോനു, മൂസ, കന്യാനയിലെ ഹമീദ്‌ എന്ന ജലീല്‍, സാലത്തൂരിലെ ഹമീദ്‌ എന്നിവർക്കാണ്  വിട്ള അള്ക്കയിൽ വച്ച് മർദ്ദനമേറ്റത്. കന്നുകാലികളെ...

അട്ക്ക വീരനഗറില്‍ പോക്‌സോ കേസില്‍ 43കാരന്‍ അറസ്റ്റില്‍

ബന്തിയോട്: പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് സമീപത്തെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ 43 കാരന്‍ അറസ്റ്റില്‍. ബന്തിയോട് അട്ക്ക വീരനഗറിലെ പവിത്രകുമാറിനെയാണ് കുമ്പള സി.ഐ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് വീടിന് സമീപത്ത് നിന്ന് കൈപിടിച്ച് വലിച്ചുകൊണ്ടുപോയത്. ഇത് ഒരാളുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പ്രതി ഓടി...

വിദ്വേഷ പ്രസംഗം: മംഗളൂരുവിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു

മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതിന് രണ്ട് ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കാർക്കള പൊലീസ് സ്വമേധയ കേസെടുത്തു. സംഘടനയുടെ മംഗളൂരു ഡിവിഷൻ കോഓർഡിനേറ്റർ പുനീത് അത്താവർ, കാർക്കള സിറ്റി കോഓർഡിനേറ്റർ സമ്പത്ത് കാർക്കള എന്നിവർക്കെതിരെയാണ് കേസ്. കാർക്കളയിൽ ഞായറാഴ്ച സംഘടിപ്പിച്ച പഞ്ചന മേരവണിഗെ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കാലിക്കശാപ്പിൽ ഏർപ്പെടുന്നവർ അതിന്റെ അനന്തരഫലം അനുഭവിക്കുമെന്ന് പറഞ്ഞ...

പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളെ ഉപേക്ഷിച്ചു 35 കാരി നാടുവിട്ടു; കുട്ടികളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവ് പരാതിയുമായി എത്തി. അച്ചാംതുരുത്തി സ്വദേശിനിയായ സീന എന്ന 35 കാരിയാണ് തന്റെ 13 ഉം എട്ടും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ടത്. ചീമേനി പള്ളിപ്പാറ സ്വദേശിയായ ഭര്‍ത്താവിന്റെ വീട്ടില്‍...
- Advertisement -spot_img

Latest News

ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ; പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും

ദില്ലി: പ്രതിഷേധം കനക്കുന്നതിനിടെ ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ. രണ്ട് ആഴ്ചക്കിടെ നാല് തവണയായി എട്ട് രൂപ കൂട്ടിയെങ്കിലും ഇന്ധന വില...
- Advertisement -spot_img