Local News

മംഗളൂരിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്: ക്ഷേത്രം അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി

മംഗളൂരു : ദക്ഷിണ കന്നട ജില്ലയിൽ മറ്റൊരു ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച സ്റ്റാളുകളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് സംബന്ധിച്ച് അഡി. ഡെപ്യൂട്ടി കമ്മീഷണർ ജി.സന്തോഷ് കുമാർ റിപ്പോർട്ട് തേടി. ഈ മാസം 14 മുതൽ 19 വരെ നടക്കുന്ന മംഗളൂരു നഗരത്തിലെ കുഡ്പു ശ്രീ അനന്തപത്മനാഭ ക്ഷേത്രം ഷഷ്ഠി മഹോത്സവം ഭാഗമായി ഒരുക്കിയ സ്റ്റാളൂകളിലാണ്...

മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ചികിത്സ പുന:രാരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമിരിക്കും: എ.കെ.എം. അഷ്‌റഫ് എം.എല്‍.എ

ഉപ്പള: മംഗല്‍പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിര്‍ത്തലാക്കിയ രാത്രികാല ഐ.പി, അത്യാഹിത ചികിത്സാ വിഭാഗം പുന:രാരംഭിച്ചില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രിയില്‍ രാത്രികാല...

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർ​ഗോഡ് മൊ​ഗ്രാൽ സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ​ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർ​ഗോഡ് സ്വദേശി ഇസ്മായിൽ പിടിയിലായി. മസ്കറ്റിൽ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാൾ കരിപ്പൂരെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈന്തപ്പഴത്തിനുള്ളിൽ നിന്ന് സ്വർണം പിടികൂടിയത്. കസ്റ്റംസ് ആണ് പിടികൂടിയത്....

വാഹനത്തിലെ ജി.പി.എസ് സംവിധാനം തുണയായി; ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് കവര്‍ന്ന യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി

ഉപ്പള: ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് പട്ടാപ്പകല്‍ കവര്‍ന്നു. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. ഉപ്പള പത്വാടിയിലെ സവാദ് എന്ന നൗഫലി(28)നെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ് കവര്‍ന്നത്. ആംബുലന്‍സ് കാണാതായതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ മഞ്ചേശ്വരം...

ഉഡുപ്പി കൂട്ടക്കൊല: അസദിന് എസ്.ഐയായി നേരിട്ട് നിയമനം നൽകും -കർണാടക ന്യൂനപക്ഷ കമീഷൻ

മംഗളൂരു: ഉഡുപ്പി നജാറുവിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ നടത്തിയ കൂട്ടക്കൊലയിൽ മാതാവും മൂന്ന് ഇളയ സഹോദരങ്ങളും നഷ്ടമായ മുഹമ്മദ് അസദിന്(25) സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമനം നൽകാൻ ശിപാർശ. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൽ അസീം കൊല നടന്ന വീട്ടിൽ എത്തി ഗൃഹനാഥൻ നൂർ മുഹമ്മദിനെയും മൂത്ത...

സ്റ്റാഫിനെ ആവശ്യമുണ്ട്

ഉപ്പള: ഉപ്പളയിലെ പ്രമുഖ പ്ലൈവുഡ് ആൻഡ് ഹാർഡ്‌വെയർ സ്ഥാപനമായ ഭാരത് ഗ്ലാസ്സിലേക്ക് അക്കൗണ്ടിങ്, ഡ്രൈവർ, സെയിൽസ് മാൻ എന്നീ സ്റ്റാഫുകളുടെ ആവശ്യമുണ്ട്. അക്കൗണ്ടിംഗില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയവും ബിരുദവുമാണ് യോഗ്യത. ജോലിയിലുള്ള പരിചയ സമ്പത്തും കഴിവിനും അനുസരിച്ച് ആകര്‍ഷകമായാ മാസവേതനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 9633647216 എന്ന നമ്പറിൽ ബന്ധപ്പെടുക

റെയിൽവേ അനാസ്ഥയുടെ നേർസാക്ഷിയായി ഉപ്പള റെയിൽവേ സ്റ്റേഷൻ; രാജ്‌മോഹൻ ഉണ്ണിത്താൻ സ്റ്റേഷൻ സന്ദർശിച്ചു; കൊമേർഷ്യൽ ക്ലർക്കിന്റെ എണ്ണം രണ്ടാക്കണമെന്ന് ആവശ്യം

ഉപ്പള: ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവുമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷനിൽ ചപ്പുചവറും മാലിന്യവും കാരണം യാത്രക്കാർ പൊറുതിമുട്ടുന്നു. സ്റ്റേഷനിൽ പതിനഞ്ച് ദിവസത്തിലധികമായി ശുചീകരണം നടക്കുന്നില്ല. ശുചീകരണം നടത്തിയിരുന്ന സ്വീപറോട് പണമില്ലാത്തത് കാരണം ശുചീകരണം നിർത്തി വെക്കാൻ അധികൃതർ പറഞ്ഞതായാണ് വിവരം. ശുചീകരണം നടക്കാത്തതിനാൽ സ്റ്റേഷനിൽ ദുർഗന്ധവും ഉറുമ്പ് ശല്യവും കൊണ്ട് ബുദ്ധിമുട്ടുകയാണ്...

ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു

മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ (39) ഹരിയടുക്ക ജില്ല ജയിലിൽ പ്രത്യേക സെല്ലിലാണിപ്പോൾ കഴിയുന്നത്. കൊടും കുറ്റവാളി എന്ന നിലയിൽ ഇയാളെ പാർപ്പിച്ച സെല്ലിൽ കാവലിന് പൊലീസുകാരെ പ്രത്യേകം...

‘അയ്നാൻ സൗഹൃദം അവസാനിപ്പിച്ചതോടെ പ്രവീണിന് പകയായി, കുടുംബത്തിന് സംഭവം അറിയില്ലായിരുന്നു’; പൊലീസ് സ്ഥിരീകരണം

മംഗളൂരു: കർണാടകയിലെ ഉഡുപ്പി കൂട്ടക്കൊലയുടെ കാരണം പകയെന്ന് പൊലീസ്. 21 കാരിയായ അയ്നാസ് എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്നു. ഇവരുടെ സഹപ്രവർത്തകനായിരുന്നു പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39). നവംബർ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. അയ്നാസിെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23),...

സാമ്പത്തിക പ്രശ്നങ്ങളെന്ന് മെസേജ്; ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കാസർകോട്: കാസർകോട് ചന്ദ്ര​ഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൻ (46) ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് മത്സ്യ തൊഴിലാളികളാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം അടക്കം തെരച്ചിൽ തുടരുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് പുഴയിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഹസൻ...
- Advertisement -spot_img

Latest News

ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷ; ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടി സിറ്റിസൺ ഉപ്പളയുടെ ഇബ്രാഹിം റംസാൻ

ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം...
- Advertisement -spot_img