മംഗളൂരു: ഉഡുപ്പി നജാറുവിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ നടത്തിയ കൂട്ടക്കൊലയിൽ മാതാവും മൂന്ന് ഇളയ സഹോദരങ്ങളും നഷ്ടമായ മുഹമ്മദ് അസദിന്(25) സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമനം നൽകാൻ ശിപാർശ. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൽ അസീം കൊല നടന്ന വീട്ടിൽ എത്തി ഗൃഹനാഥൻ നൂർ മുഹമ്മദിനെയും മൂത്ത...
ഉപ്പള: ഉപ്പളയിലെ പ്രമുഖ പ്ലൈവുഡ് ആൻഡ് ഹാർഡ്‌വെയർ സ്ഥാപനമായ ഭാരത് ഗ്ലാസ്സിലേക്ക് അക്കൗണ്ടിങ്, ഡ്രൈവർ, സെയിൽസ് മാൻ എന്നീ സ്റ്റാഫുകളുടെ ആവശ്യമുണ്ട്. അക്കൗണ്ടിംഗില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയവും ബിരുദവുമാണ് യോഗ്യത.
ജോലിയിലുള്ള പരിചയ സമ്പത്തും കഴിവിനും അനുസരിച്ച് ആകര്‍ഷകമായാ മാസവേതനം ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് 9633647216 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉപ്പള: ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവുമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷനിൽ ചപ്പുചവറും മാലിന്യവും കാരണം യാത്രക്കാർ പൊറുതിമുട്ടുന്നു. സ്റ്റേഷനിൽ പതിനഞ്ച് ദിവസത്തിലധികമായി ശുചീകരണം നടക്കുന്നില്ല. ശുചീകരണം നടത്തിയിരുന്ന സ്വീപറോട് പണമില്ലാത്തത് കാരണം ശുചീകരണം നിർത്തി വെക്കാൻ അധികൃതർ പറഞ്ഞതായാണ് വിവരം. ശുചീകരണം നടക്കാത്തതിനാൽ സ്റ്റേഷനിൽ ദുർഗന്ധവും ഉറുമ്പ് ശല്യവും കൊണ്ട് ബുദ്ധിമുട്ടുകയാണ്...
മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ (39) ഹരിയടുക്ക ജില്ല ജയിലിൽ പ്രത്യേക സെല്ലിലാണിപ്പോൾ കഴിയുന്നത്.
കൊടും കുറ്റവാളി എന്ന നിലയിൽ ഇയാളെ പാർപ്പിച്ച സെല്ലിൽ കാവലിന് പൊലീസുകാരെ പ്രത്യേകം...
മംഗളൂരു: കർണാടകയിലെ ഉഡുപ്പി കൂട്ടക്കൊലയുടെ കാരണം പകയെന്ന് പൊലീസ്. 21 കാരിയായ അയ്നാസ് എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്നു. ഇവരുടെ സഹപ്രവർത്തകനായിരുന്നു പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39). നവംബർ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. അയ്നാസിെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23),...
കാസർകോട്: കാസർകോട് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൻ (46) ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് മത്സ്യ തൊഴിലാളികളാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം അടക്കം തെരച്ചിൽ തുടരുകയായിരുന്നു.
ഇന്നലെ രാവിലെ ആറരയോടെയാണ് പുഴയിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഹസൻ...
മംഗളൂരു: ഉഡുപ്പിയില്‍ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എസ്പി കെ അരുണ്‍. കൊല്ലപ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരിയായ അയനാസിനോടുള്ള പ്രതി പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്പി ആവര്‍ത്തിച്ചു. അയനാസിനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതി പ്രവീണ്‍ ഉഡുപ്പിയില്‍ എത്തിയത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തി. ലഭിച്ച വിവരങ്ങളും സമഗ്രമായി...
കാസർകോട് : ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിക്കായി തിരച്ചിൽ തുടരുന്നു. ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാർ (46) ആണ് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയത്. പൊലീസും ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ചന്ദ്രഗിരി പാലത്തിന് സമീപം കാറിൽ എത്തി കാറും മൊബൈൽ ഫോൺ ഉപേക്ഷിച്ച് ചെരിപ്പ് പാലത്തിനടുത്ത് ഊരിയിട്ട ശേഷം...
മംഗളൂരു: എയർ ഇന്ത്യ വിമാനത്തിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം അതിരുവിടുന്നത് മനസ്സിലാക്കി എയർഹോസ്റ്റസ് അകന്നതിലുള്ള പകയാണ് മൽപെ നജാറുവിൽ ഐനാസിനേയും കുടുംബത്തിലെ മൂന്നു പേരെയും കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് മൊഴി. കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) ചോദ്യം ചെയ്ത വേളയിൽ വെളിപ്പെടുത്തിയതാണിതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ...
മംഗളൂരു:മൽപെ നജാറിൽ നാലു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിക്കാൻ ചേർന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കല്ലിയമ്പൂർ ശാന്തകട്ട മൗണ്ട് റോസറി മില്ലെനിയം ഓഡിറ്റോറിയത്തിൽ ഉഡുപ്പി ജില്ല മുസ്‌ലിം ഒക്കൂട്ട(ഐക്യവേദി) സംഘടിപ്പിച്ച പരിപാടിയിൽ ബി.ജെ.പി ജനപ്രതിനിധികൾ ഒഴികെ വിവിധ തുറകളിലെ നേതാക്കളും ബഹുജനങ്ങളും പങ്കാളികളായി.
"ഈ മാസം 12ന് രാവിലെ എട്ടരക്കും ഒമ്പതിനുമിടയിലെ 15 മിനിറ്റിൽ...
പെർള: നാളെയുടെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിവെച്ച് ജീവിതം അവസാനിപ്പിച്ചഏഴാം ക്ലാസുകാരൻ ശ്രീഹരിയുടെ (12) വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.ബേദ്രംപള്ളയിൽ താമസ സ്ഥലത്ത് ബഡ്റൂമിൽ തുങ്ങിയ...