Local News

വരനോടൊപ്പം എത്തിയ യുവാവ് വിവാഹ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം: വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്. പരേതനായ ടി.എ അഹ്മദ് കുഞ്ഞിയുടെയും കുഞ്ഞലീമയുടെയും മകനാണ്. അന്‍സാര്‍ ഇന്നലെ രാത്രി വരനോടൊപ്പം മുളിഗദ്ദെയിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. അവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അന്‍സാര്‍ മൂന്ന് മാസം...

ബൈക്ക് അപകടത്തില്‍ റോഡരികിലെ കുഴിയില്‍ വീണ് പരിക്കേറ്റ് കിടന്നത് മണിക്കൂറോളം; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരിച്ചു

കാസര്‍കോട്: ബൈക്ക് അപകടത്തില്‍ റോഡിന് സമീപത്തെ കുഴിയില്‍ വീണ് പരിക്കേറ്റ് മണിക്കൂറോളം കിടന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങി. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഉപ്പള മുസ്സോടി സ്വദേശി സിടി മന്‍സിലിലെ സര്‍ഫ്രാസ്(34) ആണ് മരിച്ചത്. പരിക്കേറ്റ മുസ്സോടി സ്വദേശി എം.എം മുസ്തഫ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച രാത്രി പത്തുമണിയോടെ മഞ്ചേശ്വരം ദേശീയപാതയിലെ...

പൈവളികെയിൽ രാജസ്ഥാന്‍ സ്വദേശിയെ ആക്രമിച്ച് പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത സംഭവം; വിദേശത്തേയ്ക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കുമ്പള: രാജസ്ഥാന്‍ സ്വദേശിയുടെ ടെമ്പോയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പൊലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പൈവളിഗെ പാക്കയിലെ അബ്ദുല്‍ റഹിമാന്‍ (40) ആണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫില്‍ കഴിയുന്ന ഒരാളെ പിടികൂടാനുണ്ട്. രാജസ്ഥാന്‍ സ്വദേശി കൈറാമിന്റെ പരാതിയിലാണ് കേസ്. ഒരു വര്‍ഷം മുമ്പ്...

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്കെതിരെ നരഹത്യയ്ക്ക് കേസ്

കാസർകോട്: കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. കുമ്പള എസ്ഐ ആയിരുന്ന എസ്ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത്...

എം.എല്‍.എ ഇടപെട്ടു; മണിപ്പൂരിലെ വിദ്യാര്‍ത്ഥിനിക്ക് മഞ്ചേശ്വരത്ത് സര്‍ക്കാര്‍ താമസ സൗകര്യമായി

കാസര്‍കോട്: മണിപ്പൂരിലെ കലാപ ബാധിത പ്രദേശത്ത് നിന്നും എൽ എൽ ബി കോഴ്സിലെ തുടർ പഠനത്തിനായി കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ എത്തിയ മണിപ്പൂർ വിദ്യാർത്ഥി ഗൗലംഗ് മൂൺ ഹഓക്കിപ്പിന് (Goulungmon Haokip) താമസ സൗകര്യം ലഭ്യമാവത്തതിനെ തുടർന്ന് കേരളത്തിൽ എത്തിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പഠനം തുടരാൻ സാധിച്ചിരുന്നില്ല. മണിപൂരിലെ പട്ടിക വർഗത്തിൽ ഉൾപ്പെടുന്ന ഹഓക്കിപ്പ്...

ബോർവെൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണു; ഒരാൾ മരിച്ചു

കാസർകോട്: കാസർകോട് കളക്കരയിൽ പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. ബോർവെൽ ലോറിയും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ വാഹനത്തിനടിയിൽ പെട്ട...

വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്കിന്റെ സ്‌നേഹവീട്; താക്കോൽദാനം 26-ന്

കുമ്പള: കേരള ബാങ്ക് കുമ്പള ശാഖയിലെ കളക്‌ഷൻ ഏജൻറായി ജോലിചെയ്യുന്നതിനിടെ മരിച്ച കുണ്ടാപ്പുവിലെ വിശ്വനാഥ ഗട്ടിയുടെ കുടുംബത്തിന് കേരള ബാങ്ക് ചൗക്കി കല്ലങ്കൈയിൽ വീട്‌ നിർമിച്ചുനൽകി. വടിന്റെ താക്കോൽ കൈമാറ്റവും കുടുംബസഹായ ഫണ്ട് കൈമാറ്റവും 26-ന് നടക്കും. ജില്ലയിലെ മുഴുവൻ ജീവനക്കാരും അവരുടെ ശമ്പളത്തിൽനിന്ന്‌ നിശ്ചിത തുക മാറ്റിവെച്ചാണ് സഹപ്രവർത്തകനായ വിശ്വനാഥന്റെ കുടുംബത്തിന് 11 ലക്ഷത്തിലേറെ...

മഞ്ചേശ്വരത്തെ 90 കിലോ കഞ്ചാവ് കടത്ത് കേസ്; അട്ക്ക ബൈദല സ്വദേശിയായ 73 കാരന്‍ അറസ്റ്റില്‍

മഞ്ചേശ്വരം: 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷും സംഘവും അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്ക ബൈതലയിലെ ഷേക്കാലി (73) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുമ്പ് പൈവളിഗെ ബായിക്കട്ടയില്‍ വെച്ച് സ്വിഫ്റ്റ് കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവ്...

ദുബൈ കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പണം ശനിയാഴ്ച്ച

ഉപ്പള: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച എട്ട് ബൈത്തുറഹ്മകളിലെ അഞ്ചാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയായി. മംഗൽപാടി പഞ്ചായത്തിലെ സോങ്കാൽ കൊടങ്കയിൽ നിർമ്മിച്ച അഞ്ചാം ബൈത്തുറഹ്മയുടെ താക്കോൽ ദാനം ജനുവരി 27ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കുമെന്ന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സയ്യിദ് അഹമ്മദ് റഈസ് തങ്ങൾ...

വാർഷികവും മതപ്രഭാഷണവും

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള സിറാജുൽ മുനീർ ദഫ് കമ്മിറ്റി രിഫാഈ ദഫ് റാത്തീബ് 28-ാം വാർഷികവും നാല് ദിവസത്തെ മതപ്രഭാഷണവും വ്യാഴാഴ്ചമുതൽ 28 വരെ സക്കരിയ ജുമാമസ്ജിദിൽ നടക്കും. മഹമൂദ് ഹാജി പച്ചമ്പള പതാക ഉയർത്തും. രാത്രി എട്ടിന് കെ.എസ്. ശമീം തങ്ങൾ കുമ്പോൽ മതപ്രഭാഷണം ഉദ്ഘാടനംചെയ്യും. 28-ന്‌ രാത്രി എട്ടിന്‌ ഹംസ മിസ്ബാഹി...
- Advertisement -spot_img

Latest News

സമരത്തെ ചോരയിൽ മുക്കരുത്, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക: നാളെ യൂത്ത് ലീഗിൻ്റെ ദേശീയ പ്രതിഷേധ ദിനം

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...
- Advertisement -spot_img