ഉപ്പള (www.mediavisionnews.in): ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ മഞ്ചേശ്വരം മണ്ഡലത്തെ കലാപ ഭൂമിയാക്കാനുള്ള ബി.ജെ.പി- ആര്‍.എസ്.എസ് സംഘ് പരിവാര്‍ സംഘടനകളുടെ ഗൂഡ നീക്കത്തിനെതിരെയും ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെയും മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗ്രത സദസ് നടത്തി.
എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന മഞ്ചേശ്വരത്തിന്റെ മണ്ണില്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി...
കാസർഗോഡ്(www.mediavisionnews.in): കാസർകോട് ജില്ലയിൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പ്രവാസികൾ 1118 മാത്രം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ തള്ളപ്പെട്ടതാണ് പ്രവാസി വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവാൻ ഇടയാക്കിയത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കാസർഗോഡ്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് പ്രവാസി വോട്ടുകൾ ഏറ്റവും കുറവ്.
മഞ്ചേശ്വരത്ത് 62 പ്രവാസികൾക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. ഇവരിൽ 59 പുരുഷന്മാരും...
ഉപ്പള(www.mediavisionnews.in): മംഗൽപ്പാടി കുക്കാറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബന്തിയോട്-അടുക്ക സ്വദേശി അബൂബക്കർ സിദ്ധിക്കാണ് (37) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. സിദ്ധീഖ് ഓടിക്കുകയായിരുന്ന ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അബൂബക്കറിനെ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും, വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം...
കാസർകോട്(www.mediavisionnews.in): ബായാർ കരീം മുസ്ലിയാർ വധശ്രമ കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സിബി തോമസിനെ കണ്ടു. കേസിലെ പ്രധാന പ്രതികളായ ദിനേശ്, ചന്ദ്രഹാസൻ എന്നിവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന കലാപങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നത്...
കാസർഗോഡ്(www.mediavisionnews.in):: ചെമ്പരിക്ക ഖാസി സി.എം ഉസ്താദിന്റെ ആസൂത്രിത കൊലപാതക കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കാസറഗോഡ് ഒപ്പുമരച്ചുവട്ടിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 107-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നു നടന്ന സമരപരിപാടിക്ക് കസറഗോഡ് ഇസ്ലാമിക്ക് സെന്റർ സമര പന്തലിൽ ഐക്യദാർഡ്യമായി എത്തി, അബൂബക്കർ ഉദുമ അദ്ധ്യക്ഷത വഹിച്ചു. സി.എ ഉസ്മാൻ ചെമ്പിരിക്ക ഉദ്ഘാടനം...
കുമ്പള(www.mediavisionnews.in): നൂറു വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനമാരംഭിച്ച ഉപ്പള റെയിൽവെ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള അധികതരുടെ നീക്കത്തിനെതിരെ നാട്ടുകാർ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
113 വർഷം പഴക്കമുള്ള റെയിൽവെ സ്റ്റേഷനാണ് ലാഭകരമല്ലെന്നും ദൂരപരിധി മാനദണ്ഡങ്ങൾ എടുത്തുകാട്ടിയും അടച്ചുപൂട്ടാൻ അധികൃതർ കോപ്പുകൂട്ടുന്നത്. ഇതിനെതിരെ ഉപ്പളയിൽ...
ഉപ്പള(www.mediavisionnews.in): ഹർത്താൽ ദിവസം ബായാറിൽ വെ വെച്ച് സംഘ്പരിവാർ - ആർ.എസ്.എസ് ക്രിമിനൽ സംഘം മദ്രസ്സാ അധ്യാപകനായ കരീം മുസ്ലിയാരെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സ്‌പെഷ്യൽ ടീമിനെ കൊണ്ട് അന്വോഷിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
സമീപത്തെ സിസിടിവിയിലൂടെ അക്രമികളുടെ ദൃശ്യങ്ങളിൽ വ്യക്തമായി ഉണ്ടായിരിക്കേ മുഖ്യപ്രതിയെയോ അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു...
കാസറഗോഡ്(www.mediavisionnews.in): ഖാസി കൊലപാതകവുമായി ബഡപ്പെട്ട് ആക്ഷൻ കമ്മിറ്റിയും കുടുംബവും നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് 105 ദിവസം പിന്നിടുമ്പോൾ മണ്ണംകുഴി നേർവഴി ഇസ്ലാമിക്ക് സെൻറ്റർ ഐക്യദാർഡ്യവുമായി സമര പന്തലിൽ എത്തി. നേർവഴി പ്രസിഡന്റ് റസ്സാഖ് മുസ്ലിയാർ, ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ, അസീസ് ഹാജി, അബൂബക്കർ വടകര, മോണു ഹാജി കുദുക്കോട്ടി, അസീസ് ഡയമണ്ട്, മുഹമ്മദ്...
മഞ്ചേശ്വരം(www.mediavisionnews.in): ബി.ജെ.പി ഹർത്താൽ ദിവസം ബായാറിലെ അബ്ദുൽ കരീം മുസ്ലിയാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്. പ്രതികളെ പിടികൂടാത്തതിന്റെ കാര്യം പോലീസിനോട് അന്വേഷിച്ചപ്പോൾ ഏതെങ്കിലും സ്ഥലത്ത് ഒളിച്ചിരിക്കുന്നവരെ എങ്ങിനെയാണ് പിടികൂടാൻ പറ്റുകയെന്ന മറു ചോദ്യമാണ്...
ഉപ്പള(www.mediavisionnews.in): ഹർത്താലിന്റെ മറവിൽ മഞ്ചേശ്വരം മണ്ഡലത്തെ കലാപഭൂമിയാകാനുള്ള ബിജെപി-ആർ.എസ്.എസ് സംഘ്പരിവാർ സംഘടനകളുടെ ഗൂഡ നീക്കത്തിനെതിരെയും ഫാസിഷ്റ്റ് ഭീകരതയ്കെതിരെയും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജന ജാഗ്രത സദസ്സ് 24-01-2019 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ബന്തിയോട് വെച്ച് നടക്കും.
മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്യും....
വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു . അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്....