Local News

വിവാദ പ്രസംഗം: വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു

കാസര്‍കോട്(www.mediavisionnews.in): വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ് വി.പി.പി മുസ്തഫ. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് വിവാദത്തിന് കാരണം. പ്രസംഗം പാര്‍ട്ടിയുടെ മാറിവരുന്ന പ്രവര്‍ത്തന ശൈലിക്ക് വിരുദ്ധമാണ്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുസ്തഫ പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്യാനുദ്ദേശിച്ചായിരുന്നില്ല പ്രസംഗം. അക്രമങ്ങൾ ക്ഷമിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്. എന്നാൽ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചത് തെറ്റിദ്ധാരണക്കിടയാക്കിയെന്നും മുസ്തഫ...

വർഗ്ഗീയതയ്ക് കളിക്കളങ്ങൾ നൽകില്ല: എച്ച്.എൻ ക്ലബ്ബ്

ഉപ്പള(www.mediavisionnews.in): വർഗീയ വിഭജനം ലക്ഷ്യമിട്ട‌് ചില പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതായി കാണാൻ സാധിക്കുന്നു. മതനിരപേക്ഷതയ്ക്കു നേരെ വെല്ലുവിളി ഉയർത്തുന്ന സംഘപരിവാർ സംഘടനകളുടെ ഇത്തരം നീക്കങ്ങൾക്കെതിരെ കളിക്കളം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് എച്ച്.എൻ ക്ലബ് അറിയിച്ചു. കായിക മത്സരങ്ങൾക്ക് മതമില്ലെന്നും കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ രഹസ്യമായും,...

മജീദ് പച്ചമ്പളയെ ക്രൈം ആന്‍ഡ് കറപ്ഷന്‍ കണ്‍ട്രോള്‍ അസോസിയേഷന്‍ മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് ആയി നിയമിച്ചു

മഞ്ചേശ്വരം(www.mediavisionnews.in): മജീദ് പച്ചമ്പളയെ ക്രൈം ആന്‍ഡ് കറപ്ഷന്‍ കണ്‍ട്രോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി നിയമിച്ചു. ഓള്‍ ഇന്ത്യ പ്രസിഡന്റ് ദിനേശ് ഗുപ്തയാണ് ഈ കാര്യം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സവാദ് ടി. എ യെ അറിയിച്ചത്. അഴിമതിക്കും അക്രമത്തിനുമെതിരെ മഞ്ചേശ്വരം താലൂക്കില്‍ പുതിയ ശബ്ദമായി മാറുകയാണ്. നിലവില്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ മംഗല്‍പാടി...

പെരിയയില്‍ വീണ്ടും സംഘര്‍ഷം: പി. കരുണാകരന്‍ എംപിയെയും കെ. കുഞ്ഞുരാമന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു

കാസര്‍കോട്(www.mediavisionnews.in): രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് പെരിയയില്‍ വീണ്ടും സംഘര്‍ഷം. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അക്രമം നടന്ന പ്രദേശങ്ങളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായണ്. കാസര്‍ഗോഡ് എംപി പി. കരുണാകരനും ഉദുമ എംഎല്‍.എ കെ. കുഞ്ഞുരാമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പെരിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇവര്‍ പെരിയ ജംങ്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകളെ...

മഞ്ചേശ്വരം ആനക്കല്ലിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസ്: പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം (www.mediavisionnews.in):  ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  ആനക്കല്ല് കത്തര്‍കോടിയിലെ ഉദയകുമാറി(32)നെയാണ് മഞ്ചേശ്വരം എസ്.ഐ വി.കെ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ചമുമ്പ് കൂടാല്‍ മേര്‍ക്കളയിലെ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് 3000 രൂപ കവര്‍ന്ന കേസില്‍...

ബായാർ കരീം മുസ്‌ലിയാർ വധശ്രമ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

മഞ്ചേശ്വരം (www.mediavisionnews.in):  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹർത്താൽ ദിവസം ബായാറിലെ അബ്ദുൽ കരീം മുസ്ലിയാരെ മർദിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പെറുവൊടിയിലെ കാർത്തികിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...

എം.എസ്.എഫ് ജിപിഎം യുണിറ്റ് കമ്മിറ്റി പുതിയ ഭരവഹികളെ തെരഞ്ഞെടുത്തു

മഞ്ചേശ്വരം(www.mediavisionnews.in): ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എംഎസ്എഫ് ക്യാമ്പസ് യുണിറ്റ് സമ്മേളനം ജില്ലാ തല ഉൽഘാടനം മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് ഉൽഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിഐ ഹമീദ് സ്വാഗതം പറഞ്ഞു....

ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ട് മതി ബാക്കി നടപടികള്‍; അക്രമണത്തിന് ആഹ്വാനം ചെയ്തത് കുഞ്ഞിരാമനെന്ന് വെളിപ്പെടുത്തല്‍

കാസര്‍കോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എംഎല്‍എയ്ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി. മുസ്തഫ എന്നിവര്‍ക്കെതിരെയാണു വെളിപ്പെടുത്തലുകള്‍. ഗൂഢാലോചന...

ചിപ്പാർ ഹിന്ദു എ.യു.പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപനം 23 ന് തുടങ്ങും

കുമ്പള(www.mediavisionnews.in): ചിപ്പാർ ഹിന്ദു എ.യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന വിവിധ പരിപാടികളുടെ സമാപനം ഫെബ്രുവരി 23, 24 തീയ്യതികളിൽ വിപുലമായി ആചരിക്കുമെന്ന് ബന്ധപെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1916 ൽ എൽ.പി സ്കൂളായി തുടക്കം കുറിച്ച വിദ്യാലയത്തിന് 1918-ലാണ്...

പെരിയ ഇരട്ടക്കൊലപാതകം: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കാസര്‍ഗോഡ്(www.mediavisionnews.in) പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ, കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. അതേസമയം, കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് സിബിഐ അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിനിടെയാണ് സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ജില്ലാ...
- Advertisement -spot_img

Latest News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്; പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവ് സൂര്യവംശിയും ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...
- Advertisement -spot_img