Local News

മൂസോടി പ്രീമിയർ ലീഗ് 2019 ഫ്രണ്ട്സ് പാറക്കട്ട ജേതാക്കൾ

ഉപ്പള (www.mediavisionnews.in): അലിഫ് സ്റ്റാർ മൂസോടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൂസോടി പ്രീമിയർ ലീഗ് ക്രിക്കറ്റ്റ് 2019ലെ ടൂർണമെന്റ്റിൽ ഫ്രണ്ട്സ് പാറക്കട്ട ജേതാക്കളായി.മൂന്ന് ദിവസം നീണ്ടു നിന്ന ടൂർണമെന്റ്റിൽ തിങ്കളാഴ്ച നടന്ന ഫൈനലിൽ റാസ്‌ കർള ആരിക്കാടിയെ പരാജയപ്പെടുത്തിയാണ് പാറക്കട്ട ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി റാസ്‌ കർള ആരിക്കാടിയുടെ അൻസാഫിനെ...

ഉപ്പളയിലെ ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ പോലീസ് പദ്ധതി തയ്യാറാക്കി

കാസർഗോഡ്(www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് വീണ്ടു ശക്തിയാർജ്ജിച്ച് കൊണ്ടിരിക്കുന്ന ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ പോലീസ് പദ്ധതി തയ്യാറാക്കി. ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫ്, എഎസ്പി ഡി.ശിൽപ്പ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഉപ്പള കേന്ദ്രീകരിച്ച് സജീവമായിക്കൊണ്ടിരിക്കുന്ന ഗുണ്ടാസംഘങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. ഗുണ്ടാസംഘങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പൂർവകാല ചരിത്രം, കേസുകളിലെ...

ചെര്‍ക്കളം അബ്ദുല്ല സാന്ത്വനം വാട്‌സ്ആപ്പ് കൂട്ടായ്മ്മയുടെ തീരദേശ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

കുമ്പള(www.mediavisionnews.in): ഒരു പുരുഷായുസ്സ് മുഴുവന്‍ ന്യുനപക്ഷ പിന്നോക്ക ജനവിഭാഗത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുക വഴി തുളുനാടിന്റെ മണ്ണില്‍ ജനഹൃദയങ്ങളില്‍ മായാതെ കിടക്കുന്ന മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തില്‍ സാന്ത്വനം വാട്‌സ്ആപ്പ് കൂട്ടായ്മ്മ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ പ്രദേശത്ത് നല്‍കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുമ്പള കോയിപ്പാടിയില്‍ വെച്ച് കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍ നിര്‍വ്വഹിച്ചു. മണ്‍മറഞ്ഞു പോയ...

ഉപ്പളയിലെ വെടിവെപ്പ്: രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഉപ്പള(www.mediavisionnews.in): ഉപ്പളയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിമുണ്ടയിലെ ഷുഹൈല്‍, മഷൂദ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരിക്കേറ്റ കൗസറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചുവെന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കൗസറിനെ തോക്ക് കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയും തറയിലേക്ക് വെടിവെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

ഉപ്പളയിൽ ആധിപത്യം ഉറപ്പിക്കാൻ ഗുണ്ടാ സംഘങ്ങൾ സജീവം; ഇരയാകുന്നത് നിരപരാധികൾ

ഉപ്പള(www.mediavisionnews.in): ഗുണ്ടാ ആക്രമണത്തിനും കൊലപാതകങ്ങൾക്കും ഇടക്കാലത്ത് ശമനം ഉണ്ടായ ഉപ്പളയിൽ മേൽകൈ സ്ഥാപിക്കാൻ ഗുണ്ടാ സംഘങ്ങൾ സജീവമായതായി പോലീസ് റിപ്പോർട്ട്. ഗുണ്ടാ സംഘങ്ങൾ സജീവമായതോടെ അക്രമവും പതിവായി. സംഘത്തെ ഉടനടി അടിച്ചമർത്താനായില്ലെങ്കിൽ വീണ്ടും ചോരപ്പുഴ ഒഴുകാൻ ഇടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് നൽകി. പൂഴി-കോഴിക്കടത്തുക്കാരിൽ നിന്നും അഫ്ത്ത പിരിച്ച് കൊണ്ടാണ് ഉപ്പള കേന്ദ്രീകരിച്ചുള്ള ഗുണ്ടാ...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഉപ്പള(www.mediavisionnews.in): സെവൻ ലവേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനപ്രിയ ജംഗ്ഷനില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മഞ്ചേശ്വരം സി ഐ ടി ദിനേശ് ഉദ്ഘാടനം ചെയ്തു. നല്ല മനസ്സുള്ള ഒരുപാട് മനുഷ്യസ്‌നേഹികളാണ് സെവന്‍ ലവേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ രക്തദാന ക്യാമ്പിലേക്ക് കടന്നുവന്നത്. പ്രദേശത്തെ മുഴുവന്‍ ജനകീയ പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്ന...

ബേക്കൂറിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപ്പോയ സംഭവം: 12 പേർക്കെതിരെ വധശ്രമത്തിന് കേസ്

ഉപ്പള(www.mediavisionnews.in): യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപ്പോയി ആക്രമിക്കുകയും പണം തട്ടുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 12 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ജോഡ്കല്ല് മടന്തൂരിലെ അബ്ദുൽ ഗഫൂറിന്റെ പരാതിയിന്മേൽ സബീർ, നൗഷാദ്, ലത്തീഫ്, നവാസ്, ഫൈസൽ, തുടങ്ങി 12 പേർക്കെതിരെയാണ് കേസ്. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, പണം തട്ടിയെടുക്കൽ, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മീഡിയവിഷൻ...

ഉപ്പള കുന്നിൽ മുഹ്‌യദ്ധീൻ ജുമാ മസ്ജിദ് പുതിയ കമ്മിറ്റി നിലവിൽ വന്നു

ഉപ്പള(www.mediavisionnews.in): ഉപ്പള കുന്നിൽ മുഹ്‌യദ്ധീൻ ജുമാ മസ്ജിദ് പുതിയ കുമ്മിറ്റി നിലവിൽ വന്നു. ലത്തീഫ് ഉപ്പള ഗേറ്റ് വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ഗോൾഡൻ മൂസയെയും ട്രഷററായി ഇബ്രാഹിം ഹാജി മണ്ണാട്ടിയെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് യു.കെ യൂസഫ്, ഹോണസ്റ്റ് അബ്ദുല്ല ഹാജി, മൂസ അറബി. സെക്രട്ടറി മുഹമ്മദ് ഉപ്പള ഗേറ്റ്,...

ശരത്‌ലാലിന്റെയും കൃപേഷിന്റേയും ഓര്‍മച്ചിത്രത്തിന് മുമ്പില്‍ ദീപുവിന്റെ താലികെട്ട്

കാഞ്ഞങ്ങാട്(www.mediavisionnews.in) : കല്ല്യാണത്തിന്റെ ആഘോഷപ്പൊലിമയ്ക്കപ്പുറം മനസില്‍ തളം കെട്ടിയ ഓര്‍മകളായിരുന്നു ഓഡിറ്റോറിയത്തിനകത്തും പുറത്തും. ദീപു കൃഷ്ണന്റെ താലികെട്ടിന് കട്ടൗട്ടുകളും ചിത്രങ്ങളുമൊക്കെയായി ശരത്‌ലാലും കൃപേഷും നിറഞ്ഞു നിന്നു. കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്‌ലാലിന്റെയും കൃപേഷിന്റേയും കൂട്ടുകാരനാണ് ദീപു കൃഷ്ണന്‍. ഇക്കഴിഞ്ഞ ഫിബ്രവരി 21-ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.ഇതിന് നാലു നാള്‍ മുമ്പ് 17...

ജില്ലയില്‍ വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍; പുതിയതായി 24,859 പേര്‍

കാസര്‍കോട്(www.mediavisionnews.in) : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും വിധി നിര്‍ണയിക്കുന്നത് 10,11,031 വോട്ടര്‍മാര്‍. പുതിയതായി 24,859 പേര്‍. പ്രവാസികളുള്‍പ്പെടെയുള്ള സമ്മതിദായകരില്‍ 5,15,942 സ്ത്രീകളും 4,95,088 പുരുഷന്മാരുമാണ്. ജില്ലയില്‍ നിന്നും ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറും സമ്മതിദായക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 115 സ്ത്രീകളുള്‍പ്പെടെ 3276 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.ഇക്കഴിഞ്ഞ മാര്‍ച്ച് 25 വരെ...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img