Local News

പെര്‍മുദെയിലെ രാമകൃഷ്ണ മൂല്യ വധക്കേസില്‍ വിചാരണ ആരംഭിച്ചു

കാസര്‍കോട് (www.mediavisionnews.in) :പെര്‍മുദെ മണ്ടെക്കാപ്പിലെ രാമകൃഷ്ണ മൂല്യയെ (46) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയില്‍ ആരംഭിച്ചു. എടനീര്‍ ചൂരിമൂലയിലെ ഉമ്മര്‍ ഫാറൂഖ് (38), മുളിയാര്‍ പൊവ്വലിലെ നൗഷാദ് ഷെയ്ഖ് (35), ബോവിക്കാനം എട്ടാംമൈലിലെ അബ്ദുല്‍ ആരിഫ് (35), ചെങ്കളയിലെ കെ. അഷ്‌റഫ് എന്നിവരാണ് പ്രതികള്‍. പെര്‍മുദയിലെ ജി.കെ. സ്റ്റോര്‍സ് ഉടമയായിരുന്ന...

മുസ്ലിം യൂത്ത് ലീഗ് മീഞ്ച പഞ്ചായത്ത്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

മിയാപ്പദവ്: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മീഞ്ച പഞ്ചായത്ത്‌ കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. താജുദീൻ കടമ്പാർ...

പെരിങ്കടി ബീച്ച് ഫ്രെയിം ഉദ്ഘാടനം ചെയ്തു

ഉപ്പള (www.mediavisionnews.in)  മംഗൽപാടി പഞ്ചായത്തിലെ പെരിങ്കടിയിൽ ബീച്ച് ഫ്രെയിമിന്റെ ഉദ്ഘാടനം നടത്തി. പെരിങ്ങാടിക്കാരുടെ കളിയും ചിരിയും എന്ന ബാനറിൽ നടത്തിയ പരിപാടി നാടിന്റെ തന്നെ ഒരു ആഘോഷമായി മാറി. ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ചടങ്ങ്, നാടിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്നതായിരുന്നു. മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശാഹുൽ ഹമീദ് ബന്തിയോട്പരിപാടി ഉദ്ഘാടനം ചെയ്തു, ...

മൂസോടി അദീക്കയിൽ കടലിൽ മൽസ്യബന്ധന തോണി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

ഉപ്പള (www.mediavisionnews.in) :  ഉപ്പള അദീക്കയില്‍ കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. പത്ത് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള പെര്‍വാഡ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഉസ്മാന്‍(40), മുഹമ്മദ് ഹനീഫ്(38), സൈനുദ്ദീന്‍(28), മുഹമ്മദ് ഫനീഫ(30), ഹസന്‍കുഞ്ഞി (28), മുഹമ്മദ് ഹനീഫ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചയോടെ അദീക്കയില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ഇവരുടെ ഫൈബര്‍ ബോട്ട് മറിയുകയായിരുന്നു. മറ്റൊരു...

ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം;ആയുധങ്ങളുമായി യുവാവ് അറസ്റ്റിൽ

ഉപ്പള (www.mediavisionnews.in) :  ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തലപൊക്കിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒരു സംഘത്തെ അക്രമിക്കാനായി ആയുധങ്ങളുമായി എത്തിയ സംഘത്തെ എതിര്‍ സംഘം തടഞ്ഞ് കാര്‍ തല്ലിത്തകര്‍ത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാറിനകത്ത് മൂര്‍ച്ഛയേറിയ കത്തിയും വടിവാളും കണ്ടെത്തി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഉപ്പള...

ദേശീയപാതയുടെ തകര്‍ച്ച; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നു

കാസര്‍കോട്: (www.mediavisionnews.in) തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സമരം. 20ന് രാവിലെ ഒമ്പത് മണിമുതല്‍ 21ന് രാവിലെ ഒമ്പത് മണിവരെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉപവാസ സമരം നടത്തുന്നതെന്ന് കോണ്‍ഗ്രസ്...

മയക്കുമരുന്ന് കടത്തും വധശ്രമവും ഉള്‍പ്പെടെ 15ഓളം കേസുകളിലെ പ്രതി പിടിയില്‍

ഉപ്പള (www.mediavisionnews.in): മയക്കുമരുന്ന് കടത്തും മദ്യക്കടത്തും വധശ്രമവും ഉള്‍പ്പെടെ 15ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. അമീര്‍ എന്ന ഡിക്കി അമ്മിയാണ് പിടിയിലായത്. നിരവധി കളവ്, വീടാക്രമണം, ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ അമീര്‍ പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ നിരവധി...

ദേശീയപാതാ വികസനം: കെട്ടിടങ്ങളുടെ വില നിശ്ചയിക്കാത്ത ഇടങ്ങള്‍ ഇനിയുമേറെ

കാസര്‍കോട് (www.mediavisionnews.in) :ജില്ലയില്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും വില നിശ്ചയിക്കാത്ത വില്ലേജുകള്‍ ഉണ്ടെന്ന ആരോപണം ഉയരുന്നു. ദേശീയപാത വികസനം മൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ നിരവധി വില്ലേജുകളില്‍ കെട്ടിടത്തിന്റെ വില നിശ്ചയിച്ചിട്ടില്ല. ചില വില്ലേജുകളില്‍ ഭൂമിയുടെ വിലയും നിശ്ചയിച്ചിട്ടില്ലത്രെ....

പ്രളയ ബാധിതർക്ക് മണ്ണംകുഴി കൾച്ചർ സെന്‍റര്‍ പ്രവർത്തകരുടെ കൈത്താങ്ങ്

ഉപ്പള (www.mediavisionnews.in): പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സ്നേഹ സ്‌പർഷവുമായി മണ്ണംകുഴി കൾച്ചർ സെൻറർ പ്രവർത്തകർ. ഉപ്പള മണിമുണ്ട കടലോരപ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഭക്ഷണ കിറ്റുകൾ ദുരിതത്തിന് ഇരയായവർക്ക് വിതരണം ചെയ്തു. ദുരിതം അനുഭവിക്കുന്ന പ്രളയ മേഖലകളിൽഘട്ടം ഘട്ടമായി സന്ദർശിച്ച് അവിടങ്ങളിൽ വേണ്ടുന്ന സഹായസഹകരണങ്ങൾ ചെയ്യുമെന്ന് ഭാരവഹികൾ അറിയിച്ചു. മണ്ണംകുഴി കൾച്ചർ സെൻറർ ഭാരവാഹികളായ ചെയർമാൻ ലണ്ടൻ മുഹമ്മദ്...

മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കുമ്പള: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. എം.പി ഖലീദ് ...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img