മഞ്ചേശ്വരത്ത് പട്ടാപകൽ ഹോട്ടലിന്റെ ജനൽ തകർത്ത് 18 ,000 രൂപ കവർന്നു

0
165

മഞ്ചേശ്വരം: (www.mediavisionnews.in) പട്ടാപകൽ ഹോട്ടലിന്റെ ജനൽ തകർത്ത് കവർച്ച. 18 ,000 രൂപ കവർന്നു. മഞ്ചേശ്വരം തൂമിനാടുവിലെ അറേബ്യൻ മെക്സിക്കോ ഹോട്ടലിലാണ് കവർച്ച നടന്നത്. രാത്രി പ്രവർത്തിക്കുന്ന ഹോട്ടലാണിത്. പിറക് വശത്തെ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശ വലിപ്പിൽ സൂക്ഷിച്ച പണമാണ് കവർന്നത്. 25 വയസ്സ് തോന്നിക്കുന്ന മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here