Sunday, November 16, 2025

Local News

ബന്തിയോട്ട് യു.ഡി.എഫ് പൊതുയോഗം ബുധനാഴ്ച്ച; വീരപ്പ മൊയ്‌ലിയും പി.കെ കുഞ്ഞാലിക്കുട്ടിയും സംബന്ധിക്കും

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ (ബുധൻ) വൈകിട്ട് 3.30ന് ബന്തിയോട് ടൗണിൽ പൊതുസമ്മേളനം നടത്തും. കർണ്ണാടക മുൻ മുഖ്യ മന്ത്രി എം. വീരപ്പ മൊയ്‌ലി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ,...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് 20 ബൂത്തുകളിൽ തത്സമയം വെബ്കാസ്റ്റിങ് 49 ഇടത്ത്‌ സായുധ സേന

കാസർകോട്‌ (www.mediavisionnews.in):മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലും ബൂത്തിന്റെ നൂറ് മീറ്റർ പരിധിയിലും മൊബൈൽ ഫോൺ ഉപയോഗം വിലക്കി. ബൂത്തിൽ കൊണ്ടുവരുന്ന ഫോൺ പിടിച്ചെടുക്കുമെന്ന് കലക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു.ബൂത്തികത്ത് പ്രിസൈഡിങ്ങ് ഓഫീസർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാം. 20 ബൂത്തുകളിൽ തത്സമയം...

കുഞ്ഞാലികുട്ടി എ.പി വിഭാഗം നേതാക്കളുമായി കൂടി കാഴ്ച്ച നടത്തി

ഉപ്പള (www.mediavisionnews.in) : മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിൽ എ.പി വിഭാഗം യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ഏതാണ്ടുറപ്പായി. ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.പി വിഭാഗത്തിന്റെ മഞ്ചേശ്വരത്തെ പ്രമുഖ നേതാക്കളെ കണ്ടിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല. എന്നാൽ പിന്നീട് പി.കെ കുഞ്ഞാലികുട്ടിയുമായുള്ള കൂടികാഴ്ച്ചയിൽ പിന്തുണ ഉറപ്പിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എല്ലാ തിരഞ്ഞെടുപ്പുകളിൽ എ.പി വിഭാഗത്തിന്റെ പിന്തുണ തേടുകയും പിന്നീട്...

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ ലീഗുകാർക്ക് പോലും താൽപര്യമില്ല : കോടിയേരി ബാലകൃഷ്ണൻ

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗുകാർക്ക് പോലും താൽപര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിലും തമ്മിലടിയുണ്ട്. മഞ്ചേശ്വരത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയത് ആർഎസ്എസിന്റെ ചാതുർവർണ്യ നയമാണെന്നും ബ്രാഹ്മണ മേധാവിത്വം നടപ്പാക്കാനാണ് തന്ത്രിയെ മത്സരിപ്പിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കഴിഞ്ഞ തവണ അവിശ്വാസിയെ തോൽപ്പിക്കണമെന്ന് പറഞ്ഞ...

ഉണ്ണിത്താന് ലഭിച്ച പി.ഡി.പി വോട്ടുകൾ ഇക്കുറി എങ്ങോട്ട്? മഞ്ചേശ്വരത്ത് നിർണായകം

കാസർകോട്: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോൾ ചെയ്യുന്ന ഓരോ വോട്ടിനും വിലയുള്ള മഞ്ചേശ്വരത്ത് സാമാന്യം വോട്ട് ബാങ്കുള്ള അബ്ദുൾ നാസർ മഅദനി നയിക്കുന്ന പി.ഡി.പിയുടെ വോട്ടുകൾ ആർക്കായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ടുകൾ അദ്ദേഹത്തിന് നൽകുകയും ചെയ്ത പി.ഡി.പി പ്രവർത്തകർ നിയമസഭാ തിരഞ്ഞെടുപ്പിൽ...

വെൽഫെയർ പാർട്ടി മഞ്ചേശ്വത്ത് യു.ഡി.എഫിനെ പിന്തുണക്കും

കുമ്പള (www.mediavisionnews.in): ജനാധിപത്യത്തെയും മതനിരപേക്ഷതയെയും രാജ്യത്തിന്റെ വൈവിധ്യത്തെയും തകര്‍ക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും സംസ്ഥാന ഭരണം കയ്യാളുന്ന ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധതക്കുമെതിരായി മഞ്ചേശ്വരത്ത് വെൽഫെയർ പാർട്ടി യു.ഡി എഫിനെ പിന്തുണക്കും. വീണ്ടും അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൊലപ്പെടുത്തിയിരിക്കുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിര്‍വീര്യമാക്കി സംഘ് സമഗ്രാധിപത്യമാണ് നടപ്പിലാക്കുന്നത്. വംശീയ അതിക്രമത്തിന് രാജ്യത്തെ...

മഞ്ചേശ്വരം ഉപതെര‍ഞ്ഞെടുപ്പ്: മുഖാവരണം ധരിച്ചെത്തുന്ന വനിതകളെ തിരിച്ചറിയാൻ ബൂത്തുകളിൽ വനിതാ ജീവനക്കാർ

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുഖാവരണം ധരിച്ചെത്തുന്ന വനിതകളെ തിരിച്ചറിയാൻ മുഴുവൻ ബൂത്തുകളിലും വനിതാ ജീവനക്കാരെ നിയമിക്കാൻ തീരുമാനം. കഴിഞ്ഞ തവണ കള്ളവോട്ട് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ബൂത്തിലെത്തുന്ന വോട്ടർമാരിൽ സ്വമേധയാ മുഖാവരണം നീക്കാൻ തയ്യാറാകാത്തവരെ വനിതാ ജീവനക്കാർ പരിശോധിക്കുമെന്ന് റിട്ടേർണിംഗ് ഓഫീസർ എൻ പ്രേമചന്ദ്രൻ പറഞ്ഞു. നേരത്തേ തീരുമാനിച്ച 17 ബൂത്തുകൾക്ക്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3560 രൂപയും ഒരു പവന് 28,480 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സംശയകരമായ പണമിടപാടുകൾ നിരീക്ഷിക്കും

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജില്ലയിലെ എല്ലാ ബാങ്കുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുശാസിക്കുന്ന പണമിടപാട് സംബന്ധിച്ചുളള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കമൽജിത്ത് കെ. കമൽ അറിയിച്ചു. ഉപതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷതവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന സംശയകരമായ എല്ലാ പണമിടപാടുകളെക്കുറിച്ചും...

തെരഞ്ഞെടുപ്പ് ദിവസം മഞ്ചേശ്വരത്ത് മൊബെെല്‍ ഫോണിന് വിലക്ക്

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പോളിങ്ങ് ബൂത്തിലും ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കി. ബൂത്തില്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ബൂത്തിനകത്ത് പ്രിസൈഡിങ്ങ് ഓഫീസര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ 20 ബൂത്തുകളില്‍തത്സമയം വെബ് കാസ്റ്റിങ്...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img