മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് 20 ബൂത്തുകളിൽ തത്സമയം വെബ്കാസ്റ്റിങ് 49 ഇടത്ത്‌ സായുധ സേന

0
198

കാസർകോട്‌ (www.mediavisionnews.in):മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലും ബൂത്തിന്റെ നൂറ് മീറ്റർ പരിധിയിലും മൊബൈൽ ഫോൺ ഉപയോഗം വിലക്കി. ബൂത്തിൽ കൊണ്ടുവരുന്ന ഫോൺ പിടിച്ചെടുക്കുമെന്ന് കലക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു.ബൂത്തികത്ത് പ്രിസൈഡിങ്ങ് ഓഫീസർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാം.

20 ബൂത്തുകളിൽ തത്സമയം വെബ് കാസ്റ്റിങ് നടത്തും. രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
മണ്ഡലത്തിലെ അതിർത്തിയിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ബൂത്തുകളിലാണ് ലൈവ് വെബ്കാസ്റ്റിംഗ്. 11 ബൂത്തുകളിൽരാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് വീഡിയോ ഗ്രാഫർമാർ ചിത്രീകരിക്കും.

15 മുതൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ വാഹനത്തിലെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും.വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം നേരിടും കേന്ദ്രസേനയുടെ സുരക്ഷ ലഭിക്കും.49 ബൂത്തുകളിൽ തോക്കുധാരികളായ സായുധ സേനയെ വിന്യസിക്കും.
53 ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരുണ്ടാകും. മുഴുവൻ ബൂത്തുകളിലും മുഖാവരണം ധരിച്ച വനിതകളെ തിരിച്ചറിയാൻ വനിതാ ജീവനക്കാരെ നിയമിക്കും.

വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കും. കലാശക്കൊട്ട് നടത്തുന്ന കേന്ദ്രങ്ങൾ മുൻകൂട്ടി പോലീസിനെ അറിയിക്കണം. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് , നിരീക്ഷക സുഷമ ഗോഡ്‌ബൊലെ, ചെലവ് നിരീക്ഷകൻ കമൽജിത്ത് കെ കമൽ, വരണാധികാരി എൻ പ്രേമചന്ദ്രൻ , ഡെപ്യൂട്ടി കളക്ടർ പി ആർ രാധിക, എഡിഎം കെ അജീഷ്, ഡിവൈഎസ്പി കെ സുനിൽകുമാർ, ആർഡിഒ കെ.രവികുമാർ, ഹുസൂർ ശിരസ്തദാർ കെ നാരായണൻ, വി കെ രവി തുടങ്ങിയവരും രാഷ്ടീയകക്ഷി പ്രതിനിധികളായ ഡോ.വി പി പി മുസ്തഫ, ബാലകൃഷ്ണ ഷെട്ടി, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം കുഞ്ഞമ്പു നമ്പ്യാർ, എം. അനന്തൻ നമ്പ്യാർ, നാഷണൽ അബ്ദുള്ള, ജോസഫ് വടകര, എ കെ ആരിഫ്, എം എച്ച് ജനാർദ്ദനൻ, അഷറഫ് കർള എന്നിവരും പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here