കുഞ്ഞാലികുട്ടി എ.പി വിഭാഗം നേതാക്കളുമായി കൂടി കാഴ്ച്ച നടത്തി

0
189

ഉപ്പള (www.mediavisionnews.in) : മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിൽ എ.പി വിഭാഗം യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ഏതാണ്ടുറപ്പായി. ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.പി വിഭാഗത്തിന്റെ മഞ്ചേശ്വരത്തെ പ്രമുഖ നേതാക്കളെ കണ്ടിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല.

എന്നാൽ പിന്നീട് പി.കെ കുഞ്ഞാലികുട്ടിയുമായുള്ള കൂടികാഴ്ച്ചയിൽ പിന്തുണ ഉറപ്പിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എല്ലാ തിരഞ്ഞെടുപ്പുകളിൽ എ.പി വിഭാഗത്തിന്റെ പിന്തുണ തേടുകയും പിന്നീട് അവരെ തള്ളി പറയുകയും ചെയ്യുന്ന രീതിയും മഞ്ചേശ്വരത്തെ പ്രതേക രാഷട്രീയ സാഹചര്യവും പരിഗണിച്ചാണ് യു.ഡി.എഫിനെ സഹായിക്കാനുള്ള തീരുമാനം.

കൂടികാഴ്ച്ചയിൽ എസ്.വൈ.എസ് കാസർകോട് ജില്ലാ പ്രസിഡന്റ് ആറ്റകോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സഖാഫി പാത്തൂർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സിദ്ധിഖ് സഖാഫി ബായാർ എന്നീ സുന്നീ നേതാക്കളും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, സെക്രട്ടറി കെ.എം അബ്ബാസ് ഓണന്ത എന്നിവരും ചർച്ചയിൽ ഒപ്പമുണ്ടായിരുന്നു. എ.പി വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ മഞ്ചേശ്വരത്ത് യു.ഡി.എഫിന് വിജയപ്രതീക്ഷ വർദ്ദിച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here