Local News

അജ്മീർ യാത്രക്കിടെ ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

ഉപ്പള: (www.mediavisionnews.in) അജ്മീർ യാത്രക്കിടെ ട്രെയിനിൽ വെച്ച് ഉപ്പള സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഉപ്പള മൂസോടിയിലെ മൂസ (55) യാണ് മരണപ്പെട്ടത്. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും ജീവ കാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ഭാര്യ ലൈല. മക്കൾ നിസാം, നിസാർ, മിസ്‍മിന. മൃതദേഹം നാളെ രാവിലെ എത്തിക്കും. കബറടക്കം മൂസോടി ജുമാ...

അജ്ഞാത സംഘത്തിന്റെ ആക്രമണം: ഉപ്പളയിൽ യുവാവിന് വെട്ടേറ്റു

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ യുവാവിന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു. ഉപ്പളയിലെ ഹസൈനാറിന്റെ മകൻ മുസ്തഫ (45) ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഹെൽമെറ്റ് ധരിച്ച് കാറിലെത്തിയ രണ്ടംഗ സംഘമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ...

സോഷ്യൽ വെൽ ഫെയർ ഉപ്പള ഗേറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഉപ്പള: (www.mediavisionnews.in) മുപ്പത് വർഷക്കാലം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച് മുന്നേറുന്ന സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് കൂട്ടായ്മ 2020-2021ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ: ലത്തീഫ് ഉപ്പളഗേറ്റ്, പ്രസിഡണ്ട്: മുഹമ്മദ്‌ പുതിയോത്ത്, സെക്രട്ടറി: ഫാറൂഖ് ഒളമ്പിയ, ട്രഷറർ: അഷ്‌റഫ്‌ മണ്ണാട്ടി വൈസ് പ്രസിഡണ്ടുമാർ: 1)ഉംബാഹിച്ച പച്ചിലബാറ 2)ഹമീദ് ഇട്ലി 3)അദ്റൂ ഷിപ്പ് 4)ഫാറൂഖ്...

ജില്ലയിൽ 2013 മുതൽ 2019 വരെ 513 പോക്‌സോ കേസുകൾ

കാസർകോട്‌ (www.mediavisionnews.in) :ജില്ലയിൽ 2013 മുതൽ 2019 വരെ  513  പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. 2019 ഒക്‌ടോബർ 31 വരെയുള്ള കണക്കാണിത്. രജിസ്റ്റർ ചെയ്ത് 513 പോക്‌സോ കേസുകളിൽ 58 എണ്ണത്തിൽ ശിക്ഷ വിധിച്ചു.  142 എണ്ണം വെറുതെവിട്ടടു.  23 എണ്ണം റദ്ദാക്കി. 20 എണ്ണം മറ്റുരീതിയിൽ തീർപ്പാക്കി. അവശേഷിക്കുന്ന കേസുകളിൽ തുടർ...

കാസറഗോഡ് ബ്ലോക്ക്‌ കേരളോത്സവം: വനിത കബഡിയിൽ ഒലിവ് ബംബ്രാണ ചാമ്പ്യന്മാർ

ബദിയടുക്ക : (www.mediavisionnews.in) ബദിയടുക്ക ബോൽക്കട്ട ഗ്രൗണ്ടിൽ വെച്ച് നടന്ന കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത് കേരളോത്സവം വനിതാ വിഭാഗം കബഡിയിൽ ഒലിവ് ബംബ്രാണ ചാമ്പ്യൻമാരായി. ഉമ്മു ജമീല, ധന്യശ്രീ, അർഷാന, രമ്യ, വിദ്യാശ്രീ, ഭവ്യശ്രീ, ലാവണ്യ, പ്രജ്ഞ, അനുസ്മിത അക്ഷത, അശ്വിത എന്നിവർ അടങ്ങിയ ടീം ആണ് ചാമ്പ്യന്മാരായത്. ...

കുമ്പള കളത്തൂർ സ്വദേശിയെ മംഗളൂരുവിൽ കൊലപ്പെടുത്തിയ പ്രതി ഉള്ളാൾ പൊലീസിൽ കീഴടങ്ങി

മംഗളൂരു: (www.mediavisionnews.in) മലയാളി യുവാവിനെ മംഗളൂരുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. കുമ്പള കളത്തൂർ പള്ളം അനന്ത ശർമയുടെ മകൻ സി.എച്ച്.സുദർശനെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതി തൊക്കോട്ട് കാപ്പിക്കാടെ ഡി.കെ.രക്ഷിത് ആണ് ഉള്ളാൾ പൊലീസിൽ കീഴടങ്ങിയത്. വെള്ളിയാഴ്ചയാണു സുദർശൻ കൊല്ലപ്പെട്ടത്. പ്രതിയുടെ സുഹൃത്തായ യുവതിയും ഇതര സമുദായത്തിൽ പെട്ട യുവാവും...

കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന കേസുകള്‍ പെരുകി; കാസര്‍കോട് ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി വരുന്നു

കാസര്‍കോട്: (www.mediavisionnews.in) കുട്ടികള്‍ക്കെതിരായ ലൈംഗികകുറ്റകൃത്യങ്ങള്‍ പെരുകിയതോടെ ഇത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനായി കാസര്‍കോട് ജില്ലയില്‍ പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്ഥാപിക്കുന്നു. കേരളത്തില്‍ പുതിയ പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്ടും ഇത്തരമൊരു കോടതി വരുന്നത്. പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്രനിയമ നീതിന്യായ മന്ത്രാലയം...

മെക്സിക്കൻ ഹോട് ആൻഡ് സ്‌പൈസി റെസ്റ്റോറന്റ് സീതാംഗോളിയിൽ പ്രവർത്തനം ആരംഭിച്ചു

സീതാംഗോളി: (www.mediavisionnews.in) രുചി വൈവിധ്യങ്ങളുടെ പുത്തന്‍ കൂട്ടുമായി മെക്സിക്കൻ ഹോട് ആൻഡ് സ്‌പൈസി റെസ്റ്റോറന്റ് സീതാംഗോളി ജുമാ മസ്ജിദിന് മുൻവശം പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ, ഫാദർ ജോൺ വാസ്, സായി റാം ബട്ട്, സുലൈമാൻ ഹാജി, നസീർ കണ്ണൂർ, സുകുമാരൻ,...

കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് പരിക്ക്

കാസര്‍കോട് (www.mediavisionnews.in) ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ കാഞ്ഞിരടുക്കത്തെ കല്യാണി (50) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനെ (60) പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇവരുടെ മകള്‍ ശരണ്യ (25) ക്കും അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ശരണ്യയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതി...

ദേശീയപാതയിലെ കുഴികളില്‍ മഴവെള്ളം നിറഞ്ഞു; യാത്രക്കാര്‍ ആശങ്കയില്‍

ഉപ്പള (www.mediavisionnews.in): തകര്‍ന്നു കിടക്കുന്ന ദേശീയപാതയിലെ കുഴികളില്‍ മഴവെള്ളം നിറഞ്ഞതോടെ അപകട ഭീഷണി ഇരട്ടിച്ചു. തലപ്പാടി മുതല്‍ കുമ്പള വരെയുള്ള റോഡിലുടനീളം വലിയ കുഴികളാണ്‌. ബസ്‌ സമരത്തെ തുടര്‍ന്ന്‌ അറ്റകുറ്റപ്പണി ഉടന്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ കുഴിയടക്കാനുള്ള പ്രവൃത്തി ആരംഭിച്ചതിന്‌ പിന്നാലെയാണ്‌ ഇന്നലെ ശക്തമായ മഴ പെയ്‌തത്‌. ഇതോടെ വലിയ കുഴികളില്‍ വെള്ളം നിറയുകയായിരുന്നു....
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img