ആറുവരിപ്പാത: ജില്ലയില്‍ ഏറ്റെടുത്ത ഭൂമിക്ക് 320 കോടി രൂപ നല്‍കി

0
152

കാസര്‍കോട് : (www.mediavisionnews.in) ആറ് വരിപ്പാത നിര്‍മ്മിക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 115.73 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി ജി. സുധാകരന്‍. എന്‍.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതുവരെ എന്‍.എച്ച്.എ.ഐയില്‍ നിന്ന് 557.57 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും 320.36 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്, കാഞ്ഞങ്ങാട്, അടുക്കത്ത് ബയല്‍ എന്നീ മൂന്ന് വില്ലേജുകളില്‍ ഭൂമിക്ക് വില നിര്‍ണ്ണയിച്ചത് കൂടുതലാണെന്ന നിഗമനത്തില്‍ ഇവിടെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here