ഹൊസങ്കടിയില്‍ ബദിയടുക്ക സ്വദേശിക്ക് വെടിയേറ്റ സംഭവം; തോക്ക് ബംഗളൂരുവില്‍ കണ്ടെത്തി

0
182

ഹൊസങ്കടി: (www.mediavisionnews.in) ഹൊസങ്കടിയില്‍ ബദിയടുക്ക സ്വദേശിക്ക് വെടിയേറ്റ സംഭവത്തില്‍ തോക്ക് മഞ്ചേശ്വരം പൊലീസ് ബംഗളൂരുവില്‍ കണ്ടെത്തി. ബദിയടുക്ക സ്വദേശി സിറാജുദ്ദീനാണ് അഞ്ച് മാസം മുമ്പ് ഹൊസങ്കടിയില്‍ വെച്ച് വെടിയേറ്റത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മിയാപദവ് അടുക്കത്ത് ഗുരിയിലെ അബ്ദുല്‍ റഹ്മാനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയതോടെ കേസെടുത്തിരുന്നു. തുടര്‍ന്ന് അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 35 തോക്കിന്‍തിരകള്‍ കണ്ടെത്തുകയും പ്രതിക്കായി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതിനിടെ അബ്ദുല്‍ റഹ്മാന്‍ കഴിഞ്ഞയാഴ്ച കാസര്‍കോട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ബംഗളൂരു കോറമംഗളത്ത് റഹ്മാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. തോക്ക് വില്‍പ്പന സംഘത്തില്‍പ്പെട്ടയാളാണ് റഹ്മാനെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം എസ്.ഐ. എ. ബാലേന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍. കുഞ്ഞികൃഷ്ണന്‍, സന്തോഷ്, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here