Local News

കൊറോണ വൈറസ്: മംഗളൂരുവിൽ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ആശുപത്രിയിൽ നിന്ന് മുങ്ങിയ യുവാവ് ഉള്ളാളില്‍ പിടിയില്‍

മംഗളൂരു: (www.mediavisionnews.in) കൊറോണ വൈറസ് ബാധിച്ചെന്ന് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവിനെ പൊലീസ് കണ്ടെത്തി.ആസ്പത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ മുപ്പത്തഞ്ചുകാരനായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. പിന്നീട് ഉള്ളാളിലെ വീട്ടില്‍ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

കായിക മത്സരങ്ങളെ വർഗ്ഗീയവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി

മഞ്ചേശ്വരം: (www.mediavisionnews.in) കായിക മത്സരങ്ങളെ വർഗ്ഗീയവൽകരികുന്നതിനെതിരെ ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക് സെക്രട്ടറി ഹാരിസ് പൈവളിക ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് മജിർപള്ളയിലെ യുവസേന എന്ന സംഘടനയുടെ പേരിൽ വ്യാപകമായി നവമാധ്യമങ്ങളിൽ മാർച്ച് 29 ന് മെറത്തണ ഗ്രൗണ്ടിൽ വെച്ച് ഹിന്ദുമത വിഭാഗത്തിൽ പെട്ടവർക്കായി ക്രിക്കറ്റ് മത്സരം നടത്തപ്പെടുകയാണെന്ന് സുചിപിച്ച് പോസ്റ്റർ...

തോട്ടം ഗ്രൂപ്പ്‌ കണ്ണൂർ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു.

കണ്ണൂർ: (www.mediavisionnews.in) മാർച്ച്‌ 21 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന മൂന്നാമത് തോട്ടം ഗ്രൂപ്പ്‌ കണ്ണൂർ സോക്കർ ലീഗിന്റെ ലോഗോ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരുണ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കണ്ണൂർ സ്കൂൾ പ്രധാന അധ്യാപിക ബേബി സബിത തോട്ടം ഗ്രൂപ്പ് മാനേജർ കരീമിന്...

മഞ്ചേശ്വരത്ത് വീണ്ടും മതാടിസ്ഥാനത്തിൽ ക്രിക്കറ്റ് ടൂർണമെന്റ്

മഞ്ചേശ്വരം: (www.mediavisionnews.in) ഹിന്ദു വർഗീയത ആളികത്തിച്ച് മഞ്ചേശ്വരം വീണ്ടും ഹിന്ദു അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. സംഘപരിവാർ സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും നടത്തുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി. ഹിന്ദുക്കൾക്ക് മാത്രം മത്സരിക്കാം എന്നു കാണിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിക്കുന്നത്. മത്സര വിജയികൾക്കുള്ള ട്രോഫികളും മറ്റും...

ഒലിവ് ബംബ്രാണയുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു

കുമ്പള (www.mediavisionnews.in) : ബംബ്രാണ - നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര കാസർഗോഡ് ബ്ലോക്ക് തലത്തിൽ ഒലിവ് ബംബ്രാണയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ബോധവൽകരണം നടത്തി, സമൂഹത്തിൽനിന്ന് വനിതകൾ സ്വയം...

ഉപ്പള മുസോടിയില്‍ പശുമോഷണത്തിനെത്തിയ സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു; കാര്‍ കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: (www.mediavisionnews.in) പശുമോഷണത്തിന് എത്തിയ സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെത്തിയ സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നര മണിയോടെ ഉപ്പള മുസോടിയിലാണ് സംഭവം. മഞ്ചേശ്വരം പൊലീസ് കര്‍ണാടക സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ മുസോടി, മണിമുണ്ട എന്നിവിടങ്ങളില്‍ നിന്നായി 30...

ബന്തിയോട് ഏഴ് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

ബന്തിയോട്: (www.mediavisionnews.in) ഏഴ് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പച്ചമ്പളയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മദ്യം വില്‍പനക്ക് കൊണ്ടുപോകുന്നതിനിടെ പച്ചമ്പളയില്‍വെച്ചാണ് പിടികൂടിയത്. പച്ചമ്പളയിലും പരിസരത്തും മദ്യം എത്തിക്കുന്ന പ്രധാന കണ്ണിയാണ് ചന്ദ്രഹാസയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

കൊവിഡ് 19: മംഗളൂരുവിൽ നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍ നിന്ന് കടന്ന യുവാവിന്‍റെ പരിശോധനാ ഫലം പുറത്ത്

മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും കടന്ന കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിന്‍റെ പരിശോധനാ ഫലം പുറത്ത് വന്നു. ഇയാളുടെ പരിശോധന ഫലം നെഗറ്റീവാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇന്നലെ രാത്രിയാണ് വിദേശത്തുനിന്നു എത്തിയ യുവാവിനെ രോഗലക്ഷണങ്ങളെന്ന സംശയത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ നിന്നെത്തിയ യുവാവ് പിന്നീട് ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ രാവിലെ കടന്നുകളയുകയായിരുന്നു. കേരള...

കൊറോണ വൈറസ്: മംഗളൂരുവിൽ നിരീക്ഷണത്തിലുള്ള ആള്‍ ആശുപത്രിയിൽ നിന്നും ‘മുങ്ങി’

മംഗളൂരു: (www.mediavisionnews.in) കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാള്‍ ആശുപത്രിയിൽ നിന്ന് കടന്നു. മംഗളൂരു വെൻലോക് ആശുപത്രിയിലാണ് സംഭവം. വിദേശത്തുനിന്ന് എത്തിയ യുവാവിനെ ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ദുബായിൽ നിന്നെത്തിയ യുവാവിനെയാണ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ രാവിലെ ഇയാൾ...

വേനൽ ചൂടിൽ പറവകള്‍ക്ക് തണ്ണീര്‍ക്കുടം ഒരുക്കി എം.എസ്.എഫ്

കാസർകോട്: (www.mediavisionnews.in) അന്തരീക്ഷ താപനില കൂടിവരികയും പുഴകളും കുളങ്ങളും വറ്റിവരണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പറവകള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി എം.എസ്.എഫ്. പ്രവര്‍ത്തകര്‍. ജില്ലയിലെ മുഴുവൻ എം.എസ്.എഫ് പ്രവർത്തകരുടെ വീടുകളിലും കവലകളിലും പക്ഷികൾക്ക് തണ്ണീർ കുടങ്ങളൊരുക്കും. 'പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img