Local News

പ്രവേശന പരീക്ഷ: മംഗലാപുരത്തേക്ക് പ്രത്യേക ബസ് അനുവദിക്കണം – എകെഎം അഷ്‌റഫ്‌ എം.എൽ.എ

ഉപ്പള : കർണാടകയിൽ നടക്കുന്ന മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് മംഗളൂരുവിലേക്ക് പ്രത്യേക ബസ് അനുവദിക്കണമെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ. ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 28, 29, 30 തീയതികളിലായാണ് പരീക്ഷ. പരീക്ഷാദിവസങ്ങളിൽ രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും ബസ് സർവീസ് നടത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിബന്ധന കാരണം വിദ്യാർഥികൾ...

തിരുവോണം തിങ്കളാഴ്ചയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; ലക്ഷങ്ങള്‍ മുടക്കി പൂവുമായി കാസര്‍കോട് എത്തിയ മംഗളൂരു സ്വദേശികള്‍ക്ക് കണ്ണീര്‍, ആരും വാങ്ങാനില്ലാതെ പൂക്കള്‍ വാടി

കാഞ്ഞങ്ങാട്: തിരുവോണം അറിയാതെ വില്‍പ്പനയ്ക്കായി പൂവുമായി കാസര്‍കോട് എത്തിയ മംഗളൂരു സ്വദേശികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം. മംഗളൂരു ബന്ദര്‍ സ്വദേശികളായ അസീസ്, ഫാറൂഖ്, മുബിന്‍, ഇംതിയാസ് എന്നിവര്‍ക്കാണ് വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. ഞായറാഴ്ച രാവിലെയാണ് പൂക്കളുമായി ഇവര്‍ കാഞ്ഞങ്ങാടെത്തിയത്. തിരുവോണം തിങ്കളാഴ്ചയാണെന്ന് ഇവരെ തെറ്റിധരിപ്പിച്ചതാണ് സങ്കട കയത്തിലേയ്ക്ക് ഇറക്കി വിട്ടത്. ലക്ഷങ്ങള്‍ മുടക്കിയാണ് ഇവര്‍ പൂക്കളും...

കൊലക്കേസിലും കവര്‍ച്ചാ കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: കൊലക്കേസിലും കവര്‍ച്ചാ കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ജെപ്പുനനഗറിലെ ഇസ്മായില്‍ (36), മണിമുണ്ടയിലെ തൗഫീഖ് (44) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍, അഡീ. എസ്.ഐ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പ് തലപ്പാടി സ്വദേശിയും മഞ്ചേശ്വരം മച്ചംപാടിയില്‍ താമസക്കാരനുമായ...

വിദ്യാനഗറിൽ പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ മുറിയില്‍ കുടുങ്ങി; രണ്ടുവയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

കാസര്‍കോട്: പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ മുറിയില്‍ രണ്ടുവയസുകാരനെ അതിസാഹസികമായ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ആറാംനിലയില്‍നിന്ന് കയര്‍ വഴി തൂങ്ങിയിറങ്ങിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വിദ്യാനഗറിലെ ഫ്‌ളാറ്റിലാണ് സംഭവം. സഹോദരിയുടെ ഫ്‌ളാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും. ഞായറാഴ്ച ഫ്‌ളാറ്റിലെ ഓണാഘോഷത്തിനിടെ, ഉച്ചയ്ക്ക് രണ്ടിന് മുറിയില്‍ കയറിയ കുഞ്ഞ് ഉള്ളില്‍ നിന്ന് താഴ് അമര്‍ത്തുകയായിരുന്നു. ഇതോടെ കുട്ടി...

തൂണ് തകർന്നു; ഉപ്പള കുബണുർ പാലം അപകടാവസ്ഥയിൽ

ഉപ്പള: കുബണുർ പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ തൂണു തകർന്നു. ഉപ്പള ബേക്കുർ ശാന്തിഗുരി - പച്ചമ്പള റോഡിലെ കുബണുർ സ്കൂളിനടുത്തുള്ള കുബണുർ പുഴയുടെ പാലത്തിന്റെ ഒരു ഭാഗത്തെ തൂണു തകർന്നു. പാലത്തിനടുത്തുള്ള മരം ഇന്നലെ രാവിലെയോടെ മറിഞ്ഞു വീണപ്പോൾ തൂണുൾപ്പെടെ ഒന്നിച്ചു വീഴുകയായിരുന്നു. മരത്തിന്റെ വേരുകൾ തൂണിന്റെ അടുത്തുള്ള ഭാഗം പൊതിഞ്ഞിരുന്നു. മരം വീണപ്പോൾ തൂണും...

മയിലുകൾ പെരുകുന്ന കാലം; കൊന്നാൽ 7 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും, മുട്ട നശിപ്പിച്ചാലും കേസ്

കാസർകോട് ∙ ദേശീയ പക്ഷിയാണെങ്കിലും മയിലിന്റെ എണ്ണം പരിധി വിട്ടുയരുന്നത് അത്ര ശുഭ ലക്ഷണമായല്ല പക്ഷി നിരീക്ഷകർ പോലും കാണുന്നത്. ഒരു കാലത്ത് മിക്ക നാട്ടിൻപുറങ്ങളിലും അപൂർവ പക്ഷിയായിരുന്ന മയിൽ ഇന്നു കാടിറങ്ങി നാട്ടിലേക്ക് കൂടുതലായി എത്തുന്നുണ്ട്. തൃശൂരിൽ കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിലൊരാൾ മയിൽ പറന്നു വന്നിടിച്ചതിനെ തുടർന്ന് അപകടത്തിൽ മരിച്ചിരുന്നു. ഇതൊരു...

വീടും സ്ഥലവും നൽകി വഞ്ചിച്ചെന്ന പരാതിയുമായി ഒരാൾകൂടി രംഗത്ത്

കുമ്പള : വീടും സ്ഥലവും നൽകി വഞ്ചിച്ചുവെന്ന പരാതിയുമായി ഒരാൾ കൂടി രംഗത്ത്. നെല്ലിക്കുന്ന് സ്വദേശി ശാഫിയാണ് ചൂരിയിലെ സത്താറിനെതിരേ വഞ്ചനയാരോപിച്ച് രംഗത്തെത്തിയത്. സമാനരീതിയിൽ വഞ്ചിച്ചുവെന്ന പരാതിയുമായി സത്താറിനെതിരേ ബീഫാത്തിമ എന്ന വീട്ടമ്മയും നേരത്തേ രംഗത്തുവന്നിരുന്നു. ‍‌തനിക്ക് കിട്ടാനുള്ള 20 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് അവർ സത്താറിന്റെ വീട്ടുമുറ്റത്ത് നിൽപ്പുസമരവും നടത്തിവരുന്നുണ്ട്. ആലമ്പാടി ബാഫഖിനഗറിൽ നൗഷാദിന്റെയും ബന്ധുക്കളുടെയും...

22 ലക്ഷത്തിന്റെ സ്വർണവുമായി മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 465.33 ഗ്രാം സ്വർണവുമായി മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കസ്റ്റംസ് പിടിച്ച സ്വർണത്തിന് 22,43,987 രൂപ വിലവരും. കാസർകോട് സ്വദേശി മുഹമ്മദ് അഫ്‌വാനിൽനിന്ന് 16,85,087 രൂപ വിലമതിക്കുന്ന 350.330 ഗ്രാം സ്വർണമാണ്‌ പിടിച്ചത്. കുട്ടികളുടെ ഹെയർബാന്റിൽ സ്വർണം കമ്പിരൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം എയർ ഇന്ത്യ...

ദേശീയ പതാകയെ അപമാനിച്ചവർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണം- യൂത്ത് ലീഗ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ദേശീയ പതാകയിലെ പച്ച നിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളുവെന്നും പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച പഞ്ചായത്ത് മെമ്പർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസടുക്കണമെന്നും, മെമ്പർ സ്ഥാനത്തിൽ നിന്ന് പുറത്താക്കണമെന്നും പഞ്ചായത്ത് മെമ്പർ ചെയ്തത് സത്യപ്രതിജ്ഞാലംഗനമാണെന്നും, ജനങ്ങൾക്ക് മാതൃകയാകേണ്ട ജനപ്രതിനിധികൾ കാണിക്കുന്ന...

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതര പരിക്ക്. ചെമനാട് മണലിലെ സി.എം. മുനീര്‍-റൗസാന ദമ്പതികളുടെ മകന്‍ അബൂബക്കര്‍ മിസ്താക്കാ(21)ണ് മരിച്ചത്. സുഹൃത്ത് ചെമനാട് വടക്കുംഭാഗത്തേ മുഹഷീറി(19)നെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകിട്ട് ചെമനാട് പാലത്തിന് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് അമിത...
- Advertisement -spot_img

Latest News

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു: ഡോളറിനോട് 34 പൈസ ഇടിഞ്ഞ് 96.59ൽ

മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....
- Advertisement -spot_img