Local News

പൈവളിഗെ ബായിക്കട്ടയില്‍ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

പൈവളിഗെ: പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബായിക്കട്ടയിലെ മൂസക്കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനും പൈവളിഗെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ മുസബ്ബില്‍ (19) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 മണിയോടെ പൈവളിഗെ ബായിക്കട്ടയില്‍ വെച്ചാണ് അപകടം. മുസബ്ബില്‍ സഞ്ചരിച്ച ബൈക്കും അമിത വേഗതയില്‍ വന്ന...

കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്കാരം നൽകും

കാസർകോട് : കോവിഡ് മാർഗനിർദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്കാരം നൽകും. താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ട് സ്ഥാപനങ്ങൾക്കാണ് പുരസ്കാരം. സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നന്നായി പ്രവർത്തിക്കുന്നതിന്റെ ഫോട്ടോയും ലഘുവിവരണവും അടക്കം ഉപഭോക്താക്കൾക്ക് നാമനിർദേശം ചെയ്യാം. ജീവനക്കാരോ സ്ഥാപന ഉടമകളോ നാമനിർദേശം ചെയ്യരുത്. നാമനിർദേശം ചെയ്തവ...

കോവിഡ് ഭീതിയകലുന്നു: മംഗളൂരു വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ തിരക്കേറുന്നു

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ തിരക്കേറുന്നു. കോവിഡ് വ്യാപനത്താൽ മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ജൂണിലാണ് തുറന്നത്. ആഭ്യന്തര വിമാന സർവീസുകൾ മാത്രം നടത്തിയിരുന്ന ഇവിടെ ബുധനാഴ്ചമുതൽ ദുബായിലേക്കും സർവീസ് പുനരാരംഭിച്ചു. യാത്രക്കാർക്കായി അന്താരാഷ്ട്രനിലവാരത്തിലുള്ള റാപ്പിഡ് ആർ.ടി.പി.സി.ആർ. പരിശോധനാസംവിധാനം ഏർപ്പെടുത്തിയാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇതോടെ കേരളത്തിൽനിന്നുൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്കും അനുഭവപ്പെട്ടുതുടങ്ങി. ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ...

കോടതി നിര്‍ദേശം പാലിക്കാതെ കര്‍ണാടക; അതിര്‍ത്തിയില്‍ രോഗികളെ കടത്തിവിടുന്നില്ല

സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കാതെ കർണാടക. മതിയായ രേഖകളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്ന രോഗികളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ച് കർണാടക അതിർത്തിയിൽ രോഗികളെ തടഞ്ഞ് തിരിച്ചയക്കുന്നതായാണ് പരാതി. സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിനെതിരെ നൽകിയ രണ്ട് പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച്...

ഉപ്പള സോങ്കാലിൽ സ്‌കൂട്ടറിലെത്തി തയ്യല്‍ തൊഴിലാളിയായ സ്‌ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം

ഉപ്പള: സ്‌കൂട്ടറിലെത്തിയ ആള്‍ നടന്നു പോകുകയായിരുന്ന തയ്യല്‍ തൊഴിലാളിയായ സ്‌ത്രീയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ചതായി പരാതി. പ്രതാപ്‌ നഗര്‍ സ്വദേശിനിയായ സുജാതയുടെ മാലയാണ്‌ കവരാന്‍ ശ്രമിച്ചത്‌. ഇന്നലെ രാവിലെ സോങ്കാലിലാണ്‌ സംഭവം. ഉപ്പളയിലെ ജോലി സ്ഥലത്തേക്ക്‌ പാതയോരത്ത്‌ കൂടി നടന്നു പോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ആള്‍ സമീപം നിര്‍ത്തി മാല തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രേ. സുജാത ബഹളം വെച്ചപ്പോള്‍...

ഷിറിയ പുഴയ്ക്ക് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് 30 കോടി രൂപയുടെ പദ്ധതി യാഥാർഥ്യമാവുന്നു

ഉപ്പള: ഷിറിയ പുഴയ്ക്ക് കുറുകെ കുമ്പള പഞ്ചായത്തിലെ ബമ്പ്രാണ -മംഗൽപാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഷിറിയ പുഴയ്ക്ക് കുറുകെ 30 കോടി ചിലവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് ആർഐഡിഎഫിൽ ഉൾപ്പെടുത്തി നബാർഡിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എകെഎം അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു. നിലവിലുള്ള കാലഹരണപ്പെട്ട ബംബ്രാണ അണക്കെട്ടിന് മുകൾ വശത്തായി നിർമിക്കാനുദ്ദേശിക്കുന്ന...

മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവം; നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി

കുമ്പള: ഇരുപത് ലക്ഷം വാങ്ങി മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവത്തിൽ ആരോപിതന്റെ വീട്ടുമുറ്റത്ത് നടത്തി വരുന്ന നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി. നായന്മാർമൂല ബാഫഖി നഗറിൽ വീടു വാങ്ങി വഞ്ചിക്കപ്പെട്ട ബീഫാത്തിമയാണ് ഇവരെ വഞ്ചിച്ചതായി പറയുന്ന ചൂരിയിലെ സത്താറിന്റെ വീടിന്റെ മുറ്റത്ത് നടത്തി വരുന്ന സമരം വീടിനകത്ത് അടുപ്പ് കൂട്ടി കഞ്ഞി...

ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 33 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കാസര്‍കോട്: ആഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്‍ഫെക്ഷന്‍- ജനസംഖ്യാ അനുപാതം എട്ടിനു മുകളില്‍ വരുന്ന, കാസര്‍കോട് നഗരസഭയിലെ ആറാം വാര്‍ഡ് (10.86), കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡ് (10.16), നീലേശ്വരം നഗരസഭയിലെ ഏഴാം വാര്‍ഡ് (8.04) എന്നിവയെ മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും 33 വാര്‍ഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും...

മഞ്ചേശ്വരത്ത് സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. മംഗളൂരു കോട്ടെക്കാറിലെ മുഹമ്മദ് അഷ്‌റഫ് എന്ന മമ്മ(42)യാണ് അറസ്റ്റിലായത്. സംഭവത്തില്‍ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന്...

തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുംബൈ സ്വദേശിനി മരിച്ചു

കുമ്പള: പൊള്ളലേറ്റ് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുംബൈ സ്വദേശിനി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട്ടെ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നാസിയാ ബാനു(34)വാണ് മരിച്ചത്. കുടുംബം രണ്ട് വര്‍ഷത്തോളമായി ആരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനില വാടക വീട്ടിലാണ് താമസിക്കുന്നത്. പത്ത് ദിവസം മുമ്പാണ് പൊള്ളലേറ്റ നിലയില്‍ നാസിയാ ബാനുവിനെ വീടിന്റെ രണ്ടാം...
- Advertisement -spot_img

Latest News

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു: ഡോളറിനോട് 34 പൈസ ഇടിഞ്ഞ് 96.59ൽ

മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....
- Advertisement -spot_img