Sunday, May 19, 2024

Local News

സ്വർണവില വീണ്ടും കൂടി; അഞ്ചുദിവസത്തിനിടെ 800 രൂപ വർധിച്ചു

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും  സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്. ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിലും...

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാനായി എം.കെ അലി മാസ്റ്ററെ തെരെഞ്ഞെടുത്തു

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാനായി എം.കെ അലി മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ ഷമീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗമാണ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തത്. ഇദ്ദേഹം മുൻ മംഗൽപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും നിലവിൽ മഞ്ചേശ്വരം താലൂക് ഭരണ ഭാഷാ വികസന സമിതി പ്രസിഡണ്ടുമാണ്.

സ്വര്‍ണവില പവന് 480 രൂപകൂടി 35,720 രൂപയായി

മൂന്നുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ചൊവാഴ്ച വര്‍ധിച്ചു. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തും പ്രതിഫലിച്ചത്.  സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനം ഉയര്‍ന്ന് 1,840.79 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ വര്‍ധനവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4465 രൂപയും ഒരു പവന് 35,720 രൂപയുമാണ് ഇന്നത്തെ വില.

ഷിറിയ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മുട്ടം സ്വദേശി മരിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

ബന്തിയോട്: ഷിറിയ ദേശീയ പാതയില്‍ സ്വിഫ്റ്റ് കാര്‍ ലോറിയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. മുട്ടം സ്വദേശി സെയ്ദലി ഇബ്രാഹിം സറാങ്ക് (64)ആണ് മരിച്ചത്. കാര്‍ ഓടിച്ച ബന്ധു ഷിറിയ കടപ്പുറത്തെ ഖാദര്‍ (54), ഇബ്രാഹിമിന്റെ മകന്‍ സലിമിന്റെ ഭാര്യ ആയിഷത്ത് താഹിറ (39), താഹിറയുടെ മക്കളായ നിദ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4405 രൂപയും ഒരു പവന് 35,240 രൂപയുമാണ് ഇന്നത്തെ വില.

പർദ്ദയണിഞ്ഞ മഞ്ചേശ്വരം എസ്ഐ ചൂതാട്ടസംഘത്തെ സിനിമാ സ്റ്റൈലിൽ പിടികൂടി

മഞ്ചേശ്വരം: പോലീസിന്റെ നീക്കം മണത്തറിയുന്ന ചൂതാട്ട സംഘത്തെ പിടികൂടാൻ ഒടുവിൽ പോലീസിന് പർദ്ദയണിയേണ്ടി വന്നു. പർദ്ദയിട്ടെത്തിയ എസ്ഐ ചൂതാട്ടക്കാരെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ. കുഞ്ചത്തൂർ ലക്കിനപാലിൽ നടന്നുവന്നിരുന്ന ചൂതാട്ട സംഘത്തെയാണ് മഞ്ചേശ്വരം എസ്ഐ, എൻ.പി. രാഘവൻ പർദ്ദയണിഞ്ഞെത്തി കുടുക്കിയത്. ലക്കിനപാലിൽ പതിവായി വൻതുകവെച്ച് ചീട്ടുകളിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് വേഷത്തിൽ ചീട്ടുകളിക്കാരെ പിടികൂടാൻ...

ജനമൈത്രി പൊലീസ് – ഹെൽത് കോർട്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

കുമ്പള(www.mediavisionnews.in): കുമ്പള ജനമൈത്രി പൊലീസിന്റെയും, ഹെൽത് കോർട്ട് കുമ്പളയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.രാവിലെ ഒമ്പതുമണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക. സ്റ്റേഷൻ പരിധിയിലെ കോളനികളിലും മറ്റും പൊലീസ് നടത്തിയ സന്ദർശനത്തിൽ വീടുകളിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ നിരവധി പേരെ കണ്ടെത്തിയതായി എസ് ഐ...

‘തട്ടിപ്പും വെട്ടിപ്പും സ്വാഭാവികം, ഞങ്ങടെ അംബൂക്കയെ വിട്ടുതരിക’; ഘാന പ്രസിഡന്റിന്റെ ഔദ്യോഗിക പേജില്‍ കോണ്‍ഗ്രസ് അനുകൂലികള്‍

ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്രയിലാണെന്ന് പറഞ്ഞ പിവി അന്‍വര്‍ എംഎല്‍എയെ ട്രോളി, ഘാന പ്രസിഡന്റിന്റെ പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കമന്റ് പ്രവാഹം. ഘാന പ്രസിഡന്റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡോയുടെ പേജിലാണ് പിവി അന്‍വറിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. തിങ്കളാഴ്ച ഇട്ട പോസ്റ്റിന്റെ കീഴിലാണ് മലയാളത്തിലുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘തോളില്‍...

ബദിയടുക്കയിൽ കാറിൽ കടത്തിയ 10 ലക്ഷം രൂപയുടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

ബദിയടുക്ക ∙ ബെംഗളുരുവിൽ നിന്നു കാറിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപ വിലയുള്ള 184 ഗ്രാം എംഡിഎംഎ (ലഹരിമരുന്ന്) എസ്പിയുടെ ആൻറി നാർക്കോട്ടിക് സംഘം പിടികൂടി. കാസർകോട് ഉളിയത്തടുക്ക നാഷനൽ നഗറിലെ ജാബിർ (31),കാഞ്ഞങ്ങാട് മുറിയനാവി കണ്ടംകടവ് വീട്ടിൽ പി.പി.റാഷിദ് (32), കാഞ്ഞങ്ങാട് ആവിയിൽ നിസാമുദ്ധീൻ (32) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്പിക്ക് ലഭിച്ച രഹസ്യ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img