ബദിയടുക്കയിൽ കാറിൽ കടത്തിയ 10 ലക്ഷം രൂപയുടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

0
147

ബദിയടുക്ക ∙ ബെംഗളുരുവിൽ നിന്നു കാറിൽ കടത്തുകയായിരുന്ന 10 ലക്ഷം രൂപ വിലയുള്ള 184 ഗ്രാം എംഡിഎംഎ (ലഹരിമരുന്ന്) എസ്പിയുടെ ആൻറി നാർക്കോട്ടിക് സംഘം പിടികൂടി. കാസർകോട് ഉളിയത്തടുക്ക നാഷനൽ നഗറിലെ ജാബിർ (31),കാഞ്ഞങ്ങാട് മുറിയനാവി കണ്ടംകടവ് വീട്ടിൽ പി.പി.റാഷിദ് (32), കാഞ്ഞങ്ങാട് ആവിയിൽ നിസാമുദ്ധീൻ (32) എന്നിവരെ അറസ്റ്റ് ചെയ്തു.

എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇന്നലെ രാവിലെ 10.30ന് ബദിയടുക്ക മീത്തൽ ബസാറിൽ അമിത വേഗത്തിൽകാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനെ വാഹനങ്ങൾ കുറുകെയിട്ടു തടഞ്ഞ് പിടികൂടിയത്. എസ്പിയുടെ നാർക്കോട്ടിക് സംഘത്തിലെ എസ്.ഐ.സി.കെ.ബാലകൃഷ്ണൻ,എഎസ്ഐ കല്ലായി അബൂബക്കർ,

കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ,ക്രൈംബ്രാഞ്ച് സി.ഐ.അബ്ദുൽ റഹീം, ബേക്കൽ എസ്.ഐ.അജിത് കുമാർ,ബദിയടുക്ക എസ്.ഐ.എ.അനീഷ്,സിപിഒ ചന്ദ്രൻ,ശ്രിജേഷ്, റോജൻ, ശ്രീകുമാർ, സൈബർ വിങ്ങിലെ വിജേഷ്, ഡ്രൈവർ ബാലകൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here