ജനമൈത്രി പൊലീസ് – ഹെൽത് കോർട്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

0
142
കുമ്പള(www.mediavisionnews.in): കുമ്പള ജനമൈത്രി പൊലീസിന്റെയും, ഹെൽത് കോർട്ട് കുമ്പളയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.രാവിലെ ഒമ്പതുമണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക. സ്റ്റേഷൻ പരിധിയിലെ കോളനികളിലും മറ്റും പൊലീസ് നടത്തിയ സന്ദർശനത്തിൽ വീടുകളിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ നിരവധി പേരെ കണ്ടെത്തിയതായി എസ് ഐ കെ പി വി രാജീവൻ കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇതിനെത്തുടർന്നാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും നൂറോളം രോഗികളെ ക്യാമ്പിന് പൊലീസ് നേരിട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
മംഗളൂരുവിലെ പ്രശസ്ത ഡോക്ടർ ഫിലിപ് ആൻറണിയുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികളിൽ തുടർ ചികിത്സ ആവശ്യമായി വരുന്നവർക്ക് മംഗളൂരു കനച്ചൂർ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുമെന്നും കൂടുതൽ ചിലവ് വരുന്ന പക്ഷം അതിനുള്ള ഫണ്ടുകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും പൊലീസ് പറഞ്ഞു.
എസ് ഐക്കു പുറമെ ജനമൈത്രി ബീറ്റ് ഓഫീസർ മോഹൻ പി.വി, ഹെൽത് കോർട്ട് മാനേജർ ഫാസിൽ എന്നിവർ സംബസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here