Tuesday, November 18, 2025

Local News

ഉപ്പള ഗവൺമെന്റ് എൽപി സ്‌കൂളിലെ കുട്ടികൾക്കു പഠന ഉപകരണങ്ങൾ നൽകി പൂർവ്വവിദ്യാർത്ഥി ഹനീഫ് ഗോൾഡ് കിംഗ്‌ മാതൃകയായി

ഉപ്പള: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി ദിനത്തിൽ പുതിയ അധ്യയനത്തിലേക്ക് ചുവട് വെച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചുകൊണ്ടു ഉപ്പള എൽപി സ്‌കൂൾ പ്രവേശനോത്സവം നടത്തി.  കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസർ ചെയ്തും തെർമൽ...

അക്ഷരങ്ങള്‍കൊണ്ട്‌ ചിത്രങ്ങള്‍; ഉപ്പള സ്വദേശിനി റാഫിയ ഏഷ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍

ഉപ്പള: പ്രശസ്‌ത വ്യക്തികളുടെ ചിത്രങ്ങള്‍ പേരുകളിലേയും സേവന വാര്‍ത്തകളിലേയും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്‌ വരച്ച്‌ റാഫിയ ഇര്‍ഷാദ്‌ ഏഷ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍ ഇടം നേടി. ഉപ്പള സ്വദേശിനിയായ റാഫിയ നേരത്തെ ഈ മേഖലയിലെ മികവില്‍ ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡിലും ഇടം നേടിയിരുന്നു. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വസതിയില്‍ നടന്ന...

ഉപ്പള കുബണൂരിൽ ബൈക്കില്‍ കടത്തിയ മദ്യവും ബിയറുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവും ബിയറുമായി അഡൂരിലെ പ്രശാന്തി(24)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂര്‍ ഒടമ്പെട്ടുവില്‍ വെച്ച് കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവും ബിയറും പിടിച്ചത്. ഇവയും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ബേക്കൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും...

ചന്ദ്രഗിരി ഗവണ്മെന്റ് ഹൈസ്കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ച് ഒത്തുകൂടി

കസറകോഡ്: 46 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സ് റൂമിൽ ഇരുന്ന് പഠിച്ച സഹപാഠികൾ വർഷങ്ങൾക്കുശേഷം കുട്ടികളും പേരക്കുട്ടികളുമായി നായന്മാർമൂലയിലെ ഒരവങ്കര അബ്ദുല്ലാ സൈയിദിന്റെ വീട്ടിൽ ഒത്തുകൂടി കളിയും ചിരിയും പാട്ടും പഠനകാലത്തെ പല ഓർമ്മകളും അയവിറത്ത് സഹപാഠികൾ ദിവസം ആഘോഷമാക്കി ബാച്ചിലെ ഉന്നതരായ പലരെയും പരിപാടിയിൽ ആദരിച്ചു മുതിർന്ന അധ്യാപകനും മഠത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന...

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ലേഡീസ് ക്ലബിന് തുടക്കമായി

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ സ്ത്രീകളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ വ്യവസായ ഉന്നമനം ലക്ഷ്യം വെച്ച് തുടക്കംകുറിച്ച ലേഡീസ് ക്ലബ്ബിൻറെ ആദ്യ അംഗത്വം വിതരണം സ്ത്രീകളുടെ ഉന്നമനത്തിനായി ആഹോരാത്രം പ്രവർത്തിക്കുന്ന പ്രശസ്ത സാമൂഹിക പ്രവർത്തക സുമയ്യ ത്തായതിനു നൽകി കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജനറൽ സെക്രട്ടറി...

സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയം കാസര്‍കോട്ട്

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍കോട് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം നേരില്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ...

വെസ്റ്റേൺ ഡോർ ഗാല്ലറി ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള : വെസ്റ്റേൺ ഡോർ ഗ്യാലറിയുടെ രണ്ടാമത്തെ ഷോറൂം ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി. വീടുകളിലെ ബെഡ്റൂം, ബാത്ത്റൂമിനുള്ള വിവിധയിനം ഡോറുകളുടെ മികച്ച കലവറയാണ് ഉപ്പളയ്ക്ക് വെസ്റ്റേൺ ഷോറും സമർപ്പിച്ചിട്ടുള്ളത്.ജില്ലയിലെ ഒന്നാമത്തെ ഷോറൂം മൊഗ്രാലിലാണ്. ബെഡ്റൂം,ബാത്തറും ഡോറുകൾ,സ്റ്റീൽ ഡോർ,എഫ് ആർ പി യു,...

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി കൊടുങ്ങല്ലൂരിൽ പിടിയിൽ

കൊടുങ്ങല്ലൂർ: (mediavisionnews.in) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ബന്തിയോട് സ്വദേശി അബ്​ദുല്ലയാണ്​ (42) അറസ്​റ്റിലായത്. ഇയാളിൽനിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര​ൻെറ നേതൃത്വത്തിൽ നടത്തിയ 'ഓപറേഷൻ ക്രിസ്​റ്റൽ' പരിശോധനയിലാണ്​ പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം...

ഉപ്പള ഗേറ്റിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി

ഉപ്പള : നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കമ്പികൾ മോഷ്ടിച്ചതായി പരാതി. ഉപ്പള ഗേറ്റിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മുള്ളേരിയ സ്വദേശിയുടെ കെട്ടിടത്തിന്റെ കമ്പികളാണ് മോഷ്ടിക്കപ്പെട്ടത്. നിർമാണത്തിനായി ശേഖരിച്ചതും കെട്ടിടത്തിൽ നിർമാണത്തിലിരിക്കുന്ന കമ്പികളുടെ ബാക്കി ഭാഗം മുറിച്ചെടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്. കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്ന വിധത്തിൽ കമ്പികൾ മുറിച്ചുമാറ്റിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത്...

ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണു മരിച്ചു

ഉപ്പള:(mediavisionnews.in) ഉപ്പളയില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാളിക റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ഹസാരിബാഗ് സ്വദേശികളായ ഷൗക്കത്ത് അലി-നാസിമ ഫാത്തിമ ദമ്പതികളുടെ മകള്‍ മുബഷിറ നൂരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഫ്‌ളാറ്റിന്റെ കീഴിലുള്ള കിണറ്റിലാണ് കുട്ടി വീണ് മരിച്ചത്. കിണറിന്റെ ചുറ്റുമതില്‍ പിടിച്ച് കിണറിലേക്ക് നോക്കുന്നതിനിടെ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img