കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ.പി. ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഒ പി ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജ് സംരക്ഷണ യുവജനകവചം...
പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ, സി എച്ച് കുഞ്ഞമ്പു സന്ദർശനം നടത്തിയത് വിവാദമാവുന്നു. പതിനാലാം പ്രതി എ ബാലകൃഷ്ണനോടൊപ്പമായിരുന്നു എംഎൽഎയുടെ സന്ദർശനം. എംഎൽഎ പ്രതികളുടെ വീടുകളിലെത്തിയ ചിത്രങ്ങൾ പുറത്തുവന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതികളുടെ വീട്ടിലാണ് സി.എച്ച് കുഞ്ചമ്പു എംഎൽഎ സന്ദർശനം നടത്തിയത്. പതിനാലാം പ്രതിയായ സിപിഎം...
കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ അടക്കം 5 പ്രതികൾക്ക് എറണാകുളം സിജെഎം കോടതി നോട്ടിസയച്ചു. ഈ മാസം 15നു കോടതിയിൽ ഹാജരാകാനാണു നോട്ടിസ്. ഡിസംബർ 1നാണു സിപിഎം ജില്ലാ നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരെ...
കാസർകോട് ∙ ദേശീയപാതാ നിർമാണത്തിൽ തലപ്പാടി–ചെങ്കള റീച്ചിൽ ആദ്യത്തെ 10 കിലോമീറ്ററിൽ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമം. തലപ്പാടിയിൽ ആർടിഒ ഓഫിസ് കെട്ടിടവും ജിഎസ്‌ടി ഓഫിസും മാറ്റി. ഡിടിപിസി കെട്ടിടം, മൃഗ സംരക്ഷണ വകുപ്പ് ഓഫിസ്, എക്‌സൈസ് ചെക്ക് പോസ്‌റ്റ് എന്നിവയും ഉടൻ മാറ്റും. പിന്നിലുള്ള സ്ഥലത്തേക്കാണ് ഓഫിസ് മാറ്റിയത്. തലപ്പാടിയിൽ നിന്നാണ് പണി...
വിദ്യാനഗർ: ഗവ. കോളേജ് കാസറഗോഡിലെ എൻ.എസ്.എസ് യൂണിറ്റ്സ് 02 & 03, പാൻടെക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ റാലിയും സിഗ്‌നേച്ചർ ക്യാമ്പയിനും നടത്തി. ബഹു. ശ്രീ കാസറഗോഡ് എം. എൽ.എ എൻ.എ നെല്ലിക്കുന്ന് പരിപാടിയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.രമ എം അദ്ധ്യക്ഷത വഹിക്കുകയും റാലി ഫ്ലാഗ് ഓഫ്...
മഞ്ചേശ്വരം: കുഞ്ചത്തൂർപദവിൽ പ്രവർത്തിക്കുന്ന ഉള്ളാൾ സ്വദേശിയുടെ അറവുശാല തകർത്ത സംഭവത്തിൽ 40 പേർക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. കുഞ്ചത്തൂർ സ്വദേശി കളായ ശരത് (26), അശോക് (27) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് സംഭവം. കേരള കർണാടക അതിർത്തിയിൽ പ്രവർത്തിച്ചുവരികയായിരുന്ന അറവ് ശാലയും ഇതിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും രാത്രിയിൽ ഒരു സംഘം...
കുമ്പള: കുമ്പള അകാദമി കോളേജിൽ നടക്കുന്ന യൂണിയൻ തെരഞ്ഞുടുപ്പിൻ്റെ അകാദമി റോയൽസ് ലോഗോ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്തു. ഹൊസങ്കടി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് മുഖ്യഅതിഥിയായിരുന്നു. എം എസ് എഫ് കാസറഗോഡ് ജില്ലാ സെക്രട്ടറിമാരായ സിദ്ദിഖ് മഞ്ചേശ്വരം, റഹീം പള്ളം, മണ്ഡലം...
കാസർകോട് ∙ ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കോവിൻ പോർട്ടലിൽ എല്ലാ ദിവസവും സ്ലോട്ട് ലഭ്യമാകുമെന്ന് വാക്സീൻ വിതരണത്തിന്റെ ചുമതലയുടെ നോഡൽ ഓഫിസർ ഡോ.മുരളീധരൻ നെല്ലൂരായ പറഞ്ഞു. വാക്സീൻ വിതരണം കൂടുതൽ കേന്ദ്രങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ക്രമീകരണം കൂടി കണക്കിലെടുത്താകും കൂടുതൽ...
കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: ഇടിച്ചിട്ട് നിർത്താതെ കടന്ന് പോകുന്ന വാഹനങ്ങളെയും പ്രതികളെയും കണ്ടെത്താൻ ഓരോ ജില്ലയിലും പൊലീസിന്റെ പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്ക്വാഡിന്റെ പ്രവർത്തനം ജില്ലാ...