Friday, May 24, 2024

Local News

വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബി.ജെ.പിയുടെ പരാതി; മഞ്ചേശ്വരത്തെ ബൂത്തിലെത്തി പ്രതിഷേധിച്ച് കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം: നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്തെ കന്യാലിയിലെ 130ാം ബൂത്തിലാണ് പരാതിയുയര്‍ന്നത്. ആറ് മണിക്ക് ശേഷം എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതേ തുടര്‍ന്ന് കെ.സുരേന്ദ്രന്‍ ബൂത്തിലെത്തി പ്രതിഷേധിക്കുകയാണ്. അതേസമയം മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് അവസാനിച്ച...

മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.33 ശതമാനമായിരുന്നു പോളിംഗ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ.എം...

മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ല: ഇടതു സ്ഥാനാർത്ഥി വിവി രമേശൻ

മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലവാനാണോ എന്ന് ജനങ്ങൾ വിധിയെഴുതും. യുഡിഎഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. വികസനത്തിനും ബിജെപി വളർച്ച തടയാനും എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും യുഡിഎഫ് വോട്ടുൾപ്പെടെ ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും വിവി രമേശൻ 24 നോട് പറഞ്ഞു. മഞ്ചേശ്വരത്ത്...

മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് ജയിക്കാനറിയാം; സി.പി.ഐ.എം പിന്തുണ വേണ്ട; മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.ഐ.എം സഹായം ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന് ബി.ജെ.പിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവുമെന്നും അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരേ മഞ്ചേശ്വരത്ത്...

സോഷ്യൽ മീഡിയയിൽ രാഷ്​ട്രീയ പോസ്​റ്റ്​: എസ്.ഐക്കെതിരെ കേസ്​

കാസർകോട്: ഫേസ്‌ബുക്കിൽ ഇടതുമുന്നണിക്ക് അനുകൂലമായ ഫ്രെയിമിൽ പ്രഫൈൽ ചിത്രം പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് സ്​റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഷെയ്ഖ് അബ്​ദുൽ റസാഖിനെതിരെയാണ് (54) കാസർകോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സെക്രട്ടറി അഡ്വ. ഷാജിദ് കമ്മാടത്തി​െൻറ പരാതിയിലാണ് നടപടി. 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന ഫ്രെയിമിലാണ് എസ്.ഐ സ്വന്തം...

മഞ്ചേശ്വരത്ത് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് എന്‍ഡിഎയ്ക്ക് നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തവണ തന്നെ ക്രോസ് വോട്ടിംഗിലൂടെ 89 വോട്ടിന് തോല്‍പ്പിച്ചതില്‍ വലിയ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. ഇത്തവണ അത് വോട്ടാകുമെന്നും വര്‍ഗീയ അച്ചുതണ്ടിനെതിരെ ജനം വോട്ട് ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എസ്ഡിപിഐ-യുഡിഎഫ് സഖ്യത്തില്‍ വലിയ പ്രതിഷേധമുണ്ട്. പോപ്പുലര്‍ ഫ്രണ്ടാണ് മതേതര...

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കാസർകോട് സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യത്യസ്ത ദിവസങ്ങളിൽ കടത്താൻ ശ്രമിച്ച ഒരുകോടിയിലേറെ രൂപ വിലവരുന്ന രണ്ടരക്കിലോയിലേറെ സ്വർണവുമായി രണ്ട്‌ മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വർണമാണ് മൂന്നുദിവസത്തിനിടെ പിടിച്ചത്. കാസർകോട് സ്വദേശികളായ അബ്ദുൾ സലാം മാണിപ്പറമ്പ്, മുഹമ്മദ് അഷറഫ്, ഉള്ളാൾ സ്വദേശിയായ മുഹമ്മദ് ആഷിഫിൽ...

റിയാസ് മൗലവി വധക്കേസില്‍ ഹാജരാകാത്ത പ്രതിഭാഗം സാക്ഷിക്കെതിരെ ജില്ലാകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കാസര്‍കോട്: പഴയ ചൂരി മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരവേളയില്‍ ഹാജരാകാതിരുന്ന പ്രതിഭാഗം സാക്ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വാദിഭാഗത്തെ മുഴുവന്‍ സാക്ഷികളെയും പ്രതിഭാഗത്തെ മറ്റ് സാക്ഷികളെയും വിസ്തരിച്ചെങ്കിലും പ്രതിഭാഗത്തെ സാക്ഷികളില്‍ ഒരാളായ ക്ഷേത്രഭാരവാഹി മാത്രം ഹാജരായില്ല. മൂന്ന് തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനാല്‍ ഈ സാക്ഷിക്കെതിരെ...

മംഗളൂരുവി​ൽ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസ് ആക്രമണം നടത്തിയ സംഭവത്തില്‍ നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളൂരുവിലാണ് സംഭവം. സ്വകാര്യ ബസില്‍ യുവാവും വനിതാ സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. അസ്വിദ് അന്‍സാര്‍ മുഹമ്മദ് എന്ന യുവാവിനാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റത്. യുവാവ് സുഹൃത്തായ അശ്വിനി ഷാനുബാഗുവിനോടൊപ്പം ജോലി ആവശ്യാര്‍ത്ഥം ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു. രാത്രി...

മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക്; നിലപാട് വ്യക്തമാക്കി ജില്ലാ നേതൃത്വം

കാസർകോട്: മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ. ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീം ലീഗ് സെക്രട്ടറി എ കെ എം അഷ്റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. യുഡിഎഫിനെ ജയിപ്പിക്കാനായി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. മൂന്ന് മുന്നണികളും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷൻ കെ...
- Advertisement -spot_img

Latest News

അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന്...
- Advertisement -spot_img