Local News

മംഗളൂരുവില്‍ ഡിവൈഡര്‍ മറികടന്ന് പാഞ്ഞെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുതെറിപ്പിച്ചു; ഞെട്ടിക്കുന്ന അപകടം

മംഗളൂരു: മംഗളൂരുവില്‍ നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഡിവൈഡറിലിടിച്ച് ഉയര്‍ന്നുപൊങ്ങിയ ശേഷമാണ് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചത്. ഞെട്ടിക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബല്ലാല്‍ബാഗ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പിന്നിലുള്ള മറ്റൊരു കാറിനടിയിലേക്കാണ് യുവതിയും സ്‌കൂട്ടറും തെറിച്ചുവീണത്....

കാസർകോട്ടും അനധികൃത ദത്തെടുക്കല്‍; 48 ദിവസം പ്രായമായ കുഞ്ഞിനെ കേരളത്തിലെത്തിച്ചത് മുംബൈയില്‍ നിന്ന്

കാസർകോട് ജില്ലയിലും അനധികൃത ദത്തെടുക്കല്‍ നടന്നതായി കണ്ടെത്തല്‍. 48 ദിവസം പ്രായമായ കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തെന്ന കണ്ടെത്തിയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മുംബൈയില്‍ നിന്നാണ് കുഞ്ഞിനെ ദത്തെടുത്ത് കേരളത്തിലെത്തിച്ചത്. ദത്തെടുത്ത കുടുംബത്തിലെ അംഗങ്ങളെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനി വഴിയാണ് കുഞ്ഞിനെ ദത്തെടുത്തത്. അതേസമയം സി.ഡബ്ല്യു.സി യുടെ അനുമതിയില്ലാതെ കോഴിക്കോട് നിന്ന്...

പിലിക്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബന്തിയോട് പച്ചമ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പിലിക്കോട് പടുവളം കോട്ടം ഗേറ്റിന് സമീപം വാഹനാപകടം. പച്ചമ്പളം സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പച്ചമ്പളം ദര്‍ഗക്ക് സമീപം താമസിക്കുന്ന കാമില്‍ മുബശിര്‍ (22) ആണ് മരിച്ചത്. സുഹൃത്ത് അബ്ദുല്‍റഹ്‌മാന്‍ അസ്ഫറി(24)നാണ് പരിക്കേറ്റത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മുട്ടകയറ്റിവരികയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ...

ഡീസൽ ഇല്ല! കാസർക്കോട് കെഎസ്ആർടിസി സർവ്വീസുകൾ പ്രതിസന്ധിയിൽ

കാസർക്കോട്: കാസർക്കോട് കെഎസ്ആർടിയിൽ ഡീസൽ ക്ഷാമം. ഡീസൽ മുഴുവനായും തീർന്നു. ഉച്ചയ്ക്ക് മുമ്പ് ഇന്ധനം എത്തിയിലെങ്കിൽ പകുതി സർവ്വീസുകൾ നിലയ്ക്കും. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ നാളെ സർവ്വീസ് നടത്താനാവില്ല. കാഞ്ഞങ്ങാട് ‍ഡിപ്പോയിൽ ഇന്നത്തേക്കുള്ള ഡീസൽ മാത്രമാണ് ഉള്ളത്. 66 സർവ്വീസുകളാണ് കാസർക്കോട് ഡിപ്പോയിൽ നിന്ന് നടക്കുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡീസലെത്തിയില്ലെങ്കിൽ പല സർവ്വീസുകളും മുടങ്ങും. മംഗലാപുരം സർവ്വീസുകൾ...

മാലിക് ദീനാർ സ്ഥാപനങ്ങൾ സിൽവർ ലൈൻ രൂപരേഖയിൽ; നിലപാട് സ്വീകരിക്കാൻ നാളെ യോഗം

കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ നിർദിഷ്ട സിൽവർലൈൽ രൂപരേഖയിൽ. മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കമാണ് അലൈൻമെന്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും...

കുമ്പളയില്‍ ബസ്‌ സ്റ്റാന്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സിനു നടപ്പുവര്‍ഷം മുന്തിയ പരിഗണന

കുമ്പള: കുമ്പള പഞ്ചായത്ത്‌ ബസ്‌സ്റ്റാന്റ്‌ കംഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ പണിയുന്നതിനു നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ബജറ്റില്‍ മുന്‍ഗണന നല്‍കുന്നു. മുപ്പത്തിരണ്ടേകാല്‍ക്കോടി രൂപ വരവും 32 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്‌. പഞ്ചായത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ നാസര്‍ കഴിഞ്ഞ ദിവസം ബജറ്റ്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു പി താഹിറ ആധ്യക്ഷം വഹിച്ചു. ദേശീയ പാതയോടു...

അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ പകർത്തും, സീറ്റ് ബെൽറ്റും ഹെൽമെറ്റും എല്ലാം നോക്കും; ഇനി ക്യാമറ കണ്ണുകൾ എല്ലാം കാണും…

കാസർകോട് ∙ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ ഇന്നുമുതൽ മിന്നിത്തുടങ്ങും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളിൽ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച 16 ക്യാമറകളാണ് ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്...

യു.കെ. യൂസഫ് സീവേവ് പദ്ധതിക്ക് നാളെ തുടക്കം

കാസർകോട്: കടൽത്തീരങ്ങൾ സംരക്ഷിക്കാനുള്ള 'യു.കെ.യൂസഫ് സീവേവ് പദ്ധതിക്ക്" നാളെ കാസർകോട് തുടക്കമാകും. യു.കെ.യൂസഫാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. സർക്കാർ അനുമതി ലഭിച്ചതോടെ ഉപ്പളയിലും കാസർകോടുമായാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം നാളെ വൈകിട്ട് അഞ്ചിന് ഉപ്പള മുസോഡി ഹാർബറിനടുത്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. എ.കെ.എം.അഷറഫ് എം.എൽ.എ അദ്ധ്യക്ഷനാകും. കർണാടക തുറമുഖമന്ത്രി എസ്.അങ്കാറ, എൻ.എ.നെല്ലിക്കുന്ന്, എം.എൽ.എമാരായ...

പൗരാവകാശ സമ്മേളനം മാര്‍ച്ച് 31ന് ഹൊസങ്കടി പൂന്തുറ സിറാജ് നഗറില്‍

മഞ്ചേശ്വരം: അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിത ജനകോടികളുടെ മോചനത്തിന് വേണ്ടി ശബ്ദിക്കുകയും ദളിത്-മതന്യൂനപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് വേണ്ടി പി.ഡി.പി എന്ന അവര്‍ണ്ണ രാഷ്ട്രീയത്തിന് രൂപം നല്‍കുകയും ചെയ്ത കാരണം കൊണ്ട് ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ കണ്ണിലെ കരടായി, പിറന്നുവീണ നാട്ടില്‍ നിന്നും അബ്ദുല്‍ നാസര്‍ മഅ്ദനി നാടുകടത്തപ്പെട്ട് 2022 മാര്‍ച്ച് 31ന് കാല്‍ നൂറ്റാണ്ട് തികയുകയാണ്. മാര്‍ച്ച് 31ന്...

സ്വർണ വില താഴേക്ക്; തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു പവൻ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു. ഇന്നത്തെ സ്വർണവില ഗ്രാമിന് (22 കാരറ്റ്) 4765...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img