Local News

ഷിറിയ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

ബന്തിയോട്: ഷിറിയ ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. രാവണീശ്വരം വാണിയംപാറ ഉദയഗിരിയിലെ നിധീഷ് (23) ആണ് മരിച്ചത്. മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രയില്‍ മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. ദേശീയപാത...

തലപ്പാടി – ചെങ്കള ദേശീയപാത വികസനം; മാറ്റിസ്ഥാപിക്കുന്നത്‌ 
2323 വൈദ്യുതി തൂൺ

കാസർകോട്‌;ദേശീയപാത വികസനത്തിനായി വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കി. തലപ്പാടി മുതൽ കാലിക്കടവ്‌ വരെ  മഴക്കാലം തുടങ്ങുന്നതിന്‌ മുമ്പ്‌  ലൈനുകൾ മാറ്റാനുള്ള പ്രവൃത്തിയാണ്‌ നടക്കുന്നത്‌. തലപ്പാടി ചെങ്കള റീച്ചിൽ റോഡ്‌ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി തന്നെയാണ്‌ പ്രവൃത്തി കെഎസ്‌ഇബിയിൽ നിന്നേറ്റെടുത്തിരിക്കുന്നത്‌. 35 കോടിയോളം രൂപ ചെലവ്‌ വരും. ഇരുവശങ്ങളിലുമായി 76 കിലോമീറ്റർ ലൈനാണ്‌...

മംഗളൂരുവില്‍ മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു

മംഗളൂരു: മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലാണ് അപകടം നടന്നത്. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മംഗളൂരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലുള്ള മത്സ്യ ഫാക്‌ടറിയില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. ഫാക്‌ടറിയിലെ മത്സ്യ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ...

സ്ട്രൈകേഴ്സ് ഫുട്ബോൾ അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു

കാസറഗോഡ് :കാസറഗോഡ് പുതുതായി ആരംഭിക്കുന്ന സ്ട്രൈകേഴ്സ് ഫുട്ബോൾ അക്കാദമിയുടെ ലോഗോ ഐഎസ്എൽ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് പ്രകാശനം ചെയ്തു. കുമ്പള അക്കാദമി എംഡി ഖലീൽ മാസ്റ്റർ, സ്ട്രൈകേഴ്സ് അക്കാദമി ഹെഡ് മുഹമ്മദ് ഉപ്പള,ഹുദൈഫ് ഉപ്പള, മുന്ന ഉപ്പള, ശിഖഫത് പെർവാട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം...

ഉപ്പള കുക്കാറില്‍ ലോറി ഇടിച്ച്‌ വൈദ്യുതി തൂണു തകര്‍ന്നു; ഒഴിവായത്‌ വന്‍ ദുരന്തം

ഉപ്പള: അഹമ്മദാബാദില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ പ്ലൈവുഡുമായി പോകുകയായിരുന്ന ലോറി വൈദ്യുതി തൂണില്‍ ഇടിച്ചു മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണു തകര്‍ന്ന്‌ കമ്പിയടക്കം ലോറിയുടെ മുകളില്‍ മറിഞ്ഞെങ്കിലും ഭാഗ്യം കൊണ്ടു ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന്‌ പുലര്‍ച്ചെ നാലു മണിയോടെ ഉപ്പള കുക്കാറിലാണ്‌ അപകടം. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും കെ എസ്‌ ഇ ബി ജീവനക്കാരും...

ഡീസൽ ഇല്ല; കാസർകോട് ഡിപ്പോയിൽ ഇന്നലെ മുടങ്ങിയത് 12 സർവീസ്, റീട്ടെയിൽ ഡീലർക്ക് 42 ലക്ഷം രൂപ കുടിശിക

കാസർകോട് ∙ ഡീസൽ കിട്ടാത്തതിനെത്തുടർന്ന് കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ഇന്നലെ 12 ബസ് സർവീസുകൾ മുടങ്ങി. കാസർകോട്-മംഗളൂരു അന്തർ സംസ്ഥാന സർവീസുകളെയാണ് ‍ഡീസൽ ലഭ്യതക്കുറവ് സാരമായി ബാധിച്ചത്.ഡീസൽ വാങ്ങിയ വകയിൽ കറന്തക്കാട് റീട്ടെയിൽ ഡീലർക്ക് കെഎസ്ആർടിസി 42 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതിൽ 6 ലക്ഷം രൂപ ആണ് ഇപ്പോൾ അടച്ചത്. പകുതിയെങ്കിലും...

ഉപ്പളയിൽ കാറില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച പഴയ സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. ഗോരത്ന പാട്ടീല്‍ (45), സദാശിവ (42) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു കിലോ 300 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടികള്‍ പിടികൂടി. പ്രതികള്‍...

വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉപ്പളയിൽ നില്‍പ്പു സമരം നടത്തി

ഉപ്പള: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പളയിൽ നില്‍പ്പ് സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, വൈസ് പ്രസിഡണ്ട് കെ.എഫ് ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറി നൗഫൽ ചെറുഗോളി,...

വീട്ടുകാര്‍ മുറ്റത്ത് നിൽക്കെ വീട്ടിനുള്ളില്‍ മോഷണം; 33 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: വീട്ടുകാരെല്ലാം മുറ്റത്ത് നിൽക്കെ വീട്ടിനുള്ളില്‍ മോഷണം (Theft). കാസര്‍കോട് മീപ്പുഗിരിയിലെ ലോകേഷിന്‍റെ വീട്ടില്‍ നിന്നാണ് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയത്. ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണാനായി വീട്ടുകാരെല്ലാം ഗേറ്റിന് സമീപത്തേക്ക് വന്ന സമയത്താണ് മോഷണം നടന്നത്. മീപ്പുഗിരിയിലെ കെ ലോകേഷിന്‍റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 33 പവന്‍...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img