മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസില്‍ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതര്‍...
കോളിയടുക്കം: ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരിയുടെ സ്മരണാർഥം നൽകുന്ന പ്രഥമ പുരസ്കാരം ഉർദു അധ്യാപകനും പ്രചാരകനുമായ ഉപ്പള സ്വദേശി മുഹമ്മദ് അസീം മണിമുണ്ടക്ക് നൽകും. അറബി ഭാഷ അധ്യാപകനും കവിയുമായ മുഹമ്മദ് അലിക്കും പ്രത്യേകം പുരസ്കാരം നൽകും. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷിക സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ സുറാബ് പുരസ്കാരം...
മഞ്ചേശ്വരം: പോലീസ് സ്റ്റേഷൻ പരിധിയിൽ കളവും മറ്റ് കുറ്റകൃത്യങ്ങളും തടയാൻ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ച് പട്രോളിങ് നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്തു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സന്തോഷ്‌കുമാർ അധ്യക്ഷനായി. വിവിധ പ്രദേശങ്ങളിൽനിന്നും പങ്കെടുത്ത ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു. മഞ്ചേശ്വരം പ്രൊബേഷനറി എസ്.ഐ. രജിത്‌കുമാർ...
ഉപ്പള: ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് സ്ത്രീകളടക്കമുള്ളവരുടെ ചിത്രങ്ങൾ പകർത്തിയതായുള്ള പരാതിയിൽ ഫ്ലാറ്റ് ഉടമയായ കൊടിയമ്മ സ്വദേശിയായ ഷാഹുൽ ഹമീദ് (36) നെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. 4 നിലകളുള്ള ഫ്ലാറ്റിൻ്റെ 3 നിലയിൽ 4 ഇടങ്ങളിൽ ക്യാമറ സ്ഥാപിച്ചതായും സ്ത്രീകളടക്കമുള്ള തമാസകാരടക്കം വരുന്നതും പോകുന്നതുമായുള്ള ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു....
ഉപ്പള: എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
20ന് രാത്രി 11 മണിയോടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധനനടത്തുന്നതിനിടെയാണ്...
തൃക്കരിപ്പൂർ: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പളയുടെ ഷെയ്ഖ് മുഹമ്മദ് ഫാറൂക്കിനെ കാസറഗോഡ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം മാനേജറായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ഉപ്പള : കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ...