പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞു‌; നഗരം അരിച്ചു പെറുക്കിയിട്ടും ആരെയും കിട്ടിയില്ല

0
306

കാഞ്ഞങ്ങാട്: പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലേക്ക് അജ്ഞാതർ ബീയർ കുപ്പി വലിച്ചെറിഞ്ഞു. ഇന്നലെ പുലർച്ചെ 2.45നാണു സംഭവം. പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം കെട്ടിടത്തിനു മുൻപിലേക്കാണ് ബീയർ കുപ്പികൾ വലിച്ചെറിഞ്ഞത്. കാലിയായ 2 കുപ്പികളാണ് പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി എറിഞ്ഞത്. ആരാണു സംഭവത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡിൽ നിന്നാണ് കുപ്പി വലിച്ചെറിഞ്ഞത്.

ഈ സമയത്ത് പാറാവുകാരനും ജിഡി ചുമതലയുള്ള പൊലീസുകാരും മാത്രമേ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളൂ. നൈറ്റ് പട്രോളിങ്ങിലും മറ്റുമായി ഡ്യൂട്ടിയിലുണ്ടായിരുന്നവർ പുറത്തായിരുന്നു. ശബ്ദം കേട്ട് നോക്കിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസുകാർ പറയുന്നു. കുപ്പിയിൽ പെട്രോളിയം ഉൽപന്നങ്ങൾ നിറച്ചിരുന്നോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഡിവൈഎസ്പി ഓഫിസ് ഭാഗത്തു കൂടി വന്നാണ് കുപ്പികൾ വലിച്ചെറിഞ്ഞതെന്ന് പൊലീസ് സംശയിക്കുന്നു. ഈ ഭാഗത്ത് വെളിച്ചക്കുറവും സിസിടിവി ക്യാമറയും ഇല്ല. ബീയർ കുപ്പി വലിച്ചെറിഞ്ഞ ആളെ തേടി പൊലീസ് രാത്രി തന്നെ നഗരം അരിച്ചു പെറുക്കിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെ സംഘമാകും അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here