കുമ്പള: മലയാളത്തിലെപ്രശസ്തഎഴുത്തുകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെഅനുസ്മരണം ബഷീർ ഓർമ്മ എന്ന പേരിൽ കൊടിയമ്മ സി.എച്ച് മുഹമ്മദ് കോയ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്തംഗം ജമീലാ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള ഉൽഘാടനം ചെയ്തു. അബ്ദുൽഖാദർ വിൽറോഡി ബഷീർ അനുസ്മരണപ്രഭാഷണംനടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് അശ്രഫ് കൊടിയമ്മ...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,...
കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി കേന്ദ്രങ്ങളില്‍ നിരാശയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് കാസര്‍ഗോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇടിത്തീയായി. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍ഗോഡ്.
ഉപതെരഞ്ഞെടുപ്പ് നടന്ന 20 വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് ഒമ്പത് സീറ്റ് നേടി. എന്നാല്‍ സിറ്റിങ്...
കാസർകോട്∙ കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംസ്ഥാനമൊട്ടാകെ നടന്ന ‘ഓപ്പറേഷൻ ട്രൂ ഹൗസ്’ വിജിലൻസ് പരിശോധനയിൽ കാസർകോട്ടും വ്യാപക ക്രമക്കേട്. പരിശോധന നടത്തിയ കെട്ടിടങ്ങളിൽ പലതിലും കെട്ടിട നിർമാണ ചട്ടം പാലിക്കുന്നതിൽ ക്രമക്കേട് കണ്ടെത്തി. 20 കുടുംബങ്ങൾ താമസിക്കുന്ന തളങ്കരയിലെ ഫ്ലാറ്റിന് പത്തു വർഷമായി കെട്ടിട നമ്പരില്ലെന്നും കണ്ടെത്തി.
2012ലാണ് ഫ്ലാറ്റ് നിർമിച്ചത്....
മംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ചുംബന മത്സര വീഡിയോ വൈറലായതിന് പിന്നാലെ സെന്റ് അലോഷ്യസ് കോളേജിലെ എട്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. വീഡിയോയിൽ കാണുന്ന പെൺകുട്ടി ലൈംഗികാതിക്രം ആരോപിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ ജുവനൈൽ ജസ്റ്റിസ് കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കി. ഇവർക്കെതിരെ പോക്‌സോ, ഐടി ആക്‌ട് എന്നിവപ്രകാരം മൂന്ന് കേസുകളാണ്...
മഞ്ചേശ്വരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 26,27 തീയതികളിൽ നടത്തുന്ന നിരാഹാര സത്യഗ്രഹവും, സെക്രട്ടറിയേറ്റ് മാർച്ചിനും അനുഭാവം പ്രകടിപ്പിച്ചു യൂത്ത് വിങ് മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഐക്യദാർഢ്യ സദസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
യൂത്ത് വിങ് മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് അനീസ് ടിംബർ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി...
ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നായി 500 കിലോ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്കുകളാണ് പരിശോധനയിൽ പിടികൂടിയത്. ഇനിയും നിരോധിത പ്ലാസ്റ്റിക് വിൽപന നടത്തിയാൽ പിഴ ഈടാക്കുമെന്നു കടയുടമകൾക്കു മുന്നറിയിപ്പ് നൽകി. നാളെ പഞ്ചായത്തിലെ ഒരു കടകളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി...
മംഗളൂരു: പരാതിക്കാർ ആരുമില്ലെങ്കിലും കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനുറച്ച് മംഗളൂരു പൊലീസ്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വഷണം തുടങ്ങിയത്. സ്വകാര്യ ഫ്ളാറ്റിൽ നടന്ന മത്സരം പകർത്തിയ ഒരു വിദ്യാർത്ഥിയാണ് വീഡിയോ വാട്സാപ്പിലൂടെ പുറത്തുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഈ വിദ്യാർത്ഥിയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ വീഡിയോയിലുള്ള...
കാസർകോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡായ പട്ടാജെയിൽ ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ശ്യാമപ്രസാദാണ് വിജയിച്ചത്. ബിജെപി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഉറച്ച സീറ്റായിരുന്നു ഇത്.
സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്...
കാസർകോഡ്: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി.
ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിംഗ് സീറ്റായ പട്ടാജെ വാർഡിൽ തോൽവി. അവിടെ യുഡിഎഫാണ് വിജയിച്ചത്....
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...