Local News

ബന്തിയോട് അടുക്കയില്‍ വീട്ടില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി; വീട്ടമ്മക്കെതിരെ കേസ്

ബന്തിയോട്: നാല് കിലോ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചതിന് വീട്ടമ്മക്കെതിരെ കേസ്. ബന്തിയോട് അടുക്കയിലെ സുഹ്‌റാബിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് സുഹ്‌റാബിയുടെ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്....

ബൈക്കില്‍ കടത്തിയ 27 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കുമ്പള: പള്‍സര്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 27 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു. പെര്‍ണയിലെ എ. കൃഷ്ണ പ്രസാദ് (37), പുത്തിഗെ എ.കെ.ജി. നഗര്‍ ഹൗസിലെ കെ.എ. മുഹമ്മദ് അനീഫ (33) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ടോണി...

ഉപ്പളയിൽ തോക്കിന്റെ തിരയും സാമഗ്രിയും പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച തോക്കിന്റെ തിരയും സാമഗ്രിയും പൊലീസ് പിടികൂടി. മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തിരയും സാമഗ്രിയുമായി ഉപ്പള മജലിലെ മുഹമ്മദ് ഹനീഫ്(40), റഹീസ് (29) എന്നിവരെയും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് റിയാസി(32)നെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഉപ്പള ടൗണില്‍ വെച്ച് മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറും...

ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകും: മന്ത്രി മുഹമ്മദ് റിയാസ്

കാസർകോട്> സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട്ട് ദേശീയപാത വികസനം നേരിട്ട് അവലോകനം ചെയ്‌ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. . ജില്ലയിലെ രണ്ടാം റീച്ചായ ചെങ്കള- തളിപ്പറമ്പ് പാതയും അതിവേഗം പണി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ചേശ്വരം തലപ്പാടി മുതൽ കാസർകോട് വരെ ദേശീയപാതാ നിർമാണമാണ് മന്ത്രി...

തുടര്‍ച്ചയായ പത്താം നാളിലും ജില്ലയില്‍ ലഹരി വേട്ട: എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയില്‍ തുടര്‍ച്ചയായ പത്താം നാളിലും ലഹരിക്കടത്ത് പിടികൂടി. ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളാണ് ഇന്നലെ രാത്രി പട്‌ളക്ക് സമീപം കുതിരപ്പാടിയില്‍ വെച്ച് പിടിയിലായത്. ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ റഹീസ് മന്‍സിലിലെ അഹമദ് നിയാസ്.കെ (38), പത്തനംതിട്ട കോന്നിയിലെ ഐരാവന്‍...

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളോ ലേഡി റൈഡര്‍ക്ക് ഗോള്‍ഡ് കിംഗിന്റെ സ്‌നേഹാദരം

കാസര്‍കോട്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളോ ലേഡി റൈഡര്‍ അമൃതാ ജോഷിക്കുള്ള ഗോള്‍ഡ് കിംഗ് കുമ്പളയുടെ സ്‌നേഹോപഹാരം എം.ഡി ഹനീഫ് ഗോള്‍ഡ് കിംഗ് നല്‍കി അഭിനന്ദിച്ചു.

ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപിന്റെ സംഘാടക സമിതി രൂപീകരിച്ചു

കാസറഗോഡ് : സെപ്റ്റംബർ 3,4,5 തീയതികളിൽ എം.പി ഇന്റർനാഷണൽ സ്കൂളിന്റെയും കേരള ത്രോബോൾ അസോസിയേഷന്റെയും കാസർഗോഡ് ജില്ലാ ത്രോബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം.പി ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു . സംഘാടക സമിതിയുടെ ചീഫ് പാറ്റേൺസായി കെഎം ബലാൾ (...

രക്ഷാബന്ധന് രാഖി കെട്ടി വിദ്യാര്‍ത്ഥികള്‍; മംഗളൂരുവിലെ സ്‌കൂളില്‍ സംഘര്‍ഷം

രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടി സ്‌കൂളില്‍ വന്ന വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരില്‍ സംഘര്‍ഷം. മംഗളൂരുവിലെ കാട്ടിപ്പള്ള ഇന്‍ഫന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ കയ്യില്‍ നിന്ന് രാഖി ഊരിമാറ്റിയത് ചോദ്യം ചെയ്ത് രക്ഷിതാക്കളും ബിജെപി പ്രവര്‍ത്തകരും സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. രക്ഷാബന്ധന്‍ ദിനത്തിന്റെ ഭാഗമായി കൈകളില്‍ രാഖി കെട്ടി...

മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍; അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും അറസ്റ്റില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്‌കറില്‍ (31) നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് മംഗളൂരു കസ്റ്റംസ്...

കാസര്‍കോട് മൊഗ്രാൽ പുത്തൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി

കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കാസർകോട് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. ആരോഗ്യ മേഖലയിൽ കാസർകോടിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകവെ ആണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img